For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുതിരയും നടനും ശ്രദ്ധിക്കപ്പെട്ടു, ജയൻ സിനിമയിലെ ട്രെന്റായി മാറിയ കഥ വെളിപ്പെടുത്തി ഹരിഹരൻ

  |

  മലയാളി പ്രേക്ഷകർക്ക് മികച്ച ഒരു പിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ഹരിഹരൻ. മികച്ച സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ചത് പോലെ മലയാള സിനിമയ്ക്ക് നിരവധി മികവുറ്റ താരങ്ങളേയും ഹരിഹരൻ സമ്മാനിച്ചിട്ടുണ്ട്. മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു.

  ഹരിഹരന്റ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു പഞ്ചമി. 1976 ൽ പ്രേം നസീർ, ജയൻ. ജയഭാരതി, അടൂർഭാസി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ ജയന്റെ കരിയർ മാറ്റി മറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത് . ഇപ്പോഴിത ജയൻ പഞ്ചമിയിൽ എത്തിയതിനെ കുറിച്ച് ഹരിഹരൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

  മദ്രാസിലെ സത്യ സ്റ്റുഡിയോയിൽ പഞ്ചമിയുടെചിത്രീകരണം നടക്കുകയായിരുന്നു. പ്രേം നസീറും ജയഭാരതിയും അന്ന് അവിടെയുണ്ടായിരുന്നു. കെപി ഉമ്മറും ചിത്രത്തിന്റെ ഭാഗമാകേണ്ടതായിരുന്നു. എന്നാൽ മറ്റൊരു ചിത്രത്തിന്റെ തിരക്ക് കാരണം അദ്ദേഹത്തിന് എത്താ കഴിഞ്ഞില്ല. അങ്ങനെ ആ സമയത്തായിരുന്നു ജയഭാരത തന്റെ ബന്ധുവായ കൃഷ്ണ നായരെ കുറിച്ച് പറയുന്നത് . അങ്ങനെ ജയനെ മദ്രസിലേയ്ക്ക് വിളിപ്പിച്ചു. ഒരു രംഗവും ചെയ്യിപ്പിച്ചു. അദ്ദേഹം അത് നന്നായി ചെയ്യുകയും ചെയ്തിരുന്നു. അങ്ങനെയാണ് പഞ്ചമിയിൽ ജയൻ എത്തുന്നത്.

  പഞ്ചമിയ്ക്ക് ശേഷം പിന്നീട് തന്റെ അദിമാകാചവം, പ്രിയപുത്രൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജയൻ ഭാഗമായിരുന്നു. അദ്ദേഹം മികച്ച കഥാപാത്രങ്ങൾക്ക് വേണ്ടി എന്നെ സമീപിക്കുകയും ചെയ്തിരുന്നു. എന്റെ മനസ്സിലും അങ്ങനെയൊരു സിനിമയുണ്ടായിരുന്നു. മലയാറ്റൂർ രാമകൃഷ്ണൻ എഴുതിയ ചിത്രം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ ആ സിനിമ നടന്നില്ല. പിന്നീട് ഡി എച്ച് ലോറൻസ് എഴുതിയ ഇംഗ്ലീഷ് നോവലായ ലേഡി ചാറ്റർലിസ് ലവർ ശരപഞ്ചരം എന്ന പേരിൽ സിനിമയാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലയാറ്റൂർ രാമകൃഷ്ണൻ തന്നെയായിരുന്നു ചിത്രത്തിന്റെ കഥ എഴുതിയത്.തിരക്കഥ ഞാനും സംഭാഷണം ഒരുക്കിയത് കെ ടി മുഹമ്മദും ആയിരുന്നു.

  കൊടെക്കനാലിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. സിനിമാ ചിത്രീകരണം ആരംഭിക്കുമ്പോൾ തന്നെ നിർമ്മാതാവിന്റെ വീടിന്റെ ടെറസ്സിൽ വെച്ച് ജയന് ട്രെയിനിങ്ങ് നൽകിയിരുന്നു. എങ്ങനെയാണ് ഡയലോഗ് പറയേണ്ടതെന്ന് അദ്ദേഹത്തിന് കാണിച്ച് കൊടുത്തു. തുടർന്ന് ആ സിനിമ റിലീസ് ആയി. ശരപഞ്ചരം അത്ര വലിയ വിജയമാകുമെന്ന് ഞങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഹരിഹരൻ പറയുന്നു.

  ശരപഞ്ചരത്തിന്റെ റിലീസിന് ശേഷം അടുത്ത ചിത്രമായ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച യുടെ ചിത്രീകരണവുമായി തിരുവന്തപുരത്തായിരുന്നു. ഈ സമയത്ത് ചിത്രത്തിലെ ജയൻ മാജിക്കിനെ കുറിച്ച് നിരവധി കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നു. പ്രത്യേകിച്ച് കുതിര ഉൾപ്പെടുന്ന സീക്വൻസിനെ കുറിച്ച്. സിനിമ റിലീസ് ചെയ്ത് തൊട്ട് അടുത്ത ഞായറാഴ്ച ജയൻ തന്നെ കാണാൻ എത്തിയിരുന്നു. അദ്ദേഹം നന്ദി പറഞ്ഞ് കരയുകയായിരുന്നു,

  ജയന്റെ മരണത്തിലെ വില്ലൻ ബാലന്‍ കെ നായരല്ല | #Jayan | #BalanKNair | Oneindia Malayalam

  പിന്നീട് ഏറെ വൈകാതെ ജയൻ താരമായി മാറുകയായിരുന്നു. നിരവധി സംവിധായകർ, നിർമ്മാതാക്കൾ, സിനിമാ പ്രവർത്തകർ എന്നിവർ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം പതിയെ ഒരു ട്രെന്റായി മാറി, ജയനും കുതിരയും ജയമാലിനിയും മലയാള സിനിമയ്ക്ക് അനിവാര്യ ഘടകമായി മാറി'. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹരിഹരൻ പറഞ്ഞത്.

  Read more about: jayan ജയൻ
  English summary
  Ace Director Hariharan About How They Launched Superstar Jayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X