twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളസിനിമയിലെ ആക്ടീവിസം

    By Lakshmi
    |

    സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ അടുത്തകാലത്തായി ഏറെ വന്നുപോകുന്നുണ്ട് മലയാളസിനിമകളില്‍. പലപുതുതലമുറ സംവിധായകരും ഇത്തരത്തിലുള്ള വിവിധ വിഷയങ്ങളെ രസകരമായും ഗൗരവതരമായും അവതരിപ്പിച്ചിട്ടുണ്ട്.

    തൊഴിലില്ലായ്മയും അഴിമതിയും മുതല്‍ ഹര്‍ത്താലും കാലാവസ്ഥാ പ്രശ്‌നങ്ങളും വരെ പല ചിത്രങ്ങളിലും വിഷയമായി വന്നു. വെറുതേയൊരു കുടുംബകഥ പറയുകയെന്ന പഴയ ശൈലിയില്‍ നിന്നും സിനിമയ്ക്ക് ഏറെ മാറ്റം വന്നുകഴിഞ്ഞു. 2013ലും ഉണ്ടായിരുന്നു ഇത്തരത്തില്‍ സാമൂഹികപ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങള്‍ അവയില്‍ ചിലത് ഇതാ.

    പുണ്യാളന്‍ അഗര്‍ബത്തീസ്

    മലയാളസിനിമയിലെ ആക്ടീവിസം

    ആഴ്ചകള്‍ക്ക് മുമ്പ് റിലീസ് ചെയ്ത ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രം ലൈറ്റ് ഹാര്‍ട്ടഡ് എന്റര്‍ടെയിന്‍മെന്റ്‌സ് വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. പക്ഷേ വളരെ പ്രസ്‌കതവും ഗൗരവമേറിയതുമായ ഒരു സാമൂഹിക പ്രശ്‌നമാണ് ഈ ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. സിറ്റ്വേഷണല്‍ ഹ്യൂമറിന്റെ മേമ്പൊടി ചേര്‍ത്താണ് വളരെ ഗൗരവമേറിയ വിഷയം ആര്‍ക്കും ബോറടിക്കാത്തവിധത്തില്‍ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞുപോയത്. ചിത്രം വലിയ ഹിറ്റാവുകയും ചെയ്തു. ഒരു വ്യവസായത്തിന്റെ സംഘാടകനാകാനും അത് വിജയകരമായി നടത്തിക്കൊണ്ടുപോകാനുമുള്ള ഒരു ചെറുപ്പക്കാരന്റെ ശ്രമങ്ങളും ആത്മാര്‍പ്പണവും ഈ ശ്രമത്തില്‍ അയാള്‍ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ വിഷയം.

    ശക്തിയേറിയ തിരക്കഥ

    മലയാളസിനിമയിലെ ആക്ടീവിസം

    ആനപ്പിണ്ഡത്തില്‍ നിന്നും ചന്ദനത്തിരിയുണ്ടാക്കുന്ന ബിസിനസാണ് ചിത്രത്തിലെ നായകന്‍ തുടങ്ങുന്നത്. ബിസിനസ് എന്നസ്വപ്‌നത്തിലേയ്‌ക്കെത്താന്‍ നായകന് രാഷ്ട്രീയപരമായ പല പ്രശ്‌നങ്ങളും നായകന് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഹര്‍ത്താലും അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ജനങ്ങള്‍ക്ക് നന്നേ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തിലാണ് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശങ്കര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ ജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ സാധാരണക്കാര്‍ക്ക് മനസിലാകത്തക്കവിധത്തില്‍ ആവിഷ്‌കരിക്കണമെന്ന് താന്‍ തിരക്കഥയെഴുതുമ്പോള്‍ ആഗ്രഹിച്ചിരുന്നുവെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു. ചിത്രമെന്തായാലും 2013ലെ വന്‍ ഹിറ്റുകളില്‍ ഒന്നായി മാറുകയും ചെയ്തു.

    സേതുലക്ഷ്മി( 5സുന്ദരികള്‍)

    മലയാളസിനിമയിലെ ആക്ടീവിസം

    അഞ്ചു പുതുതലമുറ സംവിധായകര്‍ ചേര്‍ന്നൊരുക്കിയ ആന്തോളജിയായ 5 സുന്ദരികളില്‍ സേതുലക്ഷ്മിയെന്ന ചിത്രമാണ് ഏറ്റവും മികച്ചുനില്‍ക്കുന്നതെന്ന് മിക്ക നിരൂപകരും തുറന്നുപറഞ്ഞിട്ടുണ്ട്. സമൂഹത്തില്‍ നിത്യസംഭവമായ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികചൂഷണമാണ് സേതുലക്ഷ്മിയുടെ വിഷയം. എം മുകുന്ദന്റെ ഫോട്ടോ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥാകൃത്തായ ശ്യാം പുഷ്‌കര്‍ സേതുലക്ഷ്മിയുടെ തിരക്കഥ ഒരുക്കിയത്. ഒരു ഫോട്ടോ കാരണം ബാലിക ലൈംഗിക ചൂഷണത്തിന് ഇരയാകുന്നതും അത് കുട്ടിയിലുണ്ടാക്കുന്ന മാനസികപ്രശ്‌നങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. അഞ്ചു സുന്ദരികളില്‍ ഏറെ പ്രശംസകള്‍ നേടിയ ചിത്രമായിരുന്നു ഇത്.

    ഗോഡ് ഫോര്‍ സെയില്‍

    മലയാളസിനിമയിലെ ആക്ടീവിസം

    കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു വിഭാഗമാണ് സ്വയം പ്രഖ്യാപിത ആള്‍ ദൈവങ്ങള്‍. ഇക്കൂട്ടത്തില്‍ ആണും പെണ്ണുമുണ്ട്. മന്ത്രത്തിന്റെയും മായയുടെയും പേരില്‍ വിശ്വാസങ്ങളുടെ തടവറയില്‍ കഴിയുന്ന സാധാരണജനങ്ങളെ പറ്റിച്ച് കോടികള്‍ സമ്പാദിക്കുന്ന ആള്‍ദൈവ സംസ്‌കാരത്തിനെതിരെയുള്ളൊരു ചിത്രമായിരുന്നു ഗോഡ് ഫോര്‍ സെയില്‍.

    സാമ്പത്തിക വിജയം പ്രതീക്ഷിയ്ക്കാത്ത ചിത്രം

    മലയാളസിനിമയിലെ ആക്ടീവിസം

    കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ ചിത്രത്തില്‍ ഒരു ആള്‍ദൈവം അറസ്റ്റിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബാബൂ ജനാര്‍ദ്ദനനായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനും. ചിത്രമൊരുക്കുമ്പോള്‍ത്തന്നെ ഇത് സാമ്പത്തിക വിജയം നേടില്ലെന്ന് തോന്നിയിരുന്നെങ്കിലും അതിന്റെ സാമൂഹിക പ്രസക്തിയ്ക്കാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കിയതെന്ന് ബാബൂ ജനാര്‍ദ്ദനന്‍ പറയുന്നു.

    തിര

    മലയാളസിനിമയിലെ ആക്ടീവിസം

    വിനീത് ശ്രീനിവാസന്‍ ഒരുക്കിയ തിരയും 2013ലെ ചിത്രങ്ങളില്‍ ഏറെ പ്രശംസകള്‍ നേടിയൊരു ചിത്രമാണ്. മനുഷ്യക്കടത്തായിരുന്നു തിരയില്‍ കൈകാര്യം ചെയ്ത വിഷയം. സമയബദ്ധിതചിത്രമായിട്ടാണ് തിര ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പുതുമുഖമായ ധ്യാന്‍ ശ്രീനിവാസന്‍ അനുഭവസമ്പന്നനായ ഒരു താരത്തെ ഓര്‍മ്മിപ്പിയ്ക്കുംവിധമാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഏറെക്കാലങ്ങള്‍ക്കുശേഷം നടി ശോഭനയ്ക്ക് ലഭിച്ച ശക്തമായൊരു കഥാപാത്രമായിരുന്നു തിരയിലേത്.

    നോര്‍ത്ത് 24 കാതം

    മലയാളസിനിമയിലെ ആക്ടീവിസം

    അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതമെന്ന ചിത്രവും ഹര്‍ത്താലുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്ത ചിത്രമാണ്. ഹര്‍ത്താല്‍ ദിവസത്തില്‍ മൂന്നു പേര്‍ ചേര്‍ന്ന് പലമാര്‍ഗ്ഗത്തില്‍ തെക്കന്‍ കേരളത്തില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് നടത്തുന്ന യാത്രയും അതിനിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.

    ദൃശ്യം

    മലയാളസിനിമയിലെ ആക്ടീവിസം

    2013 അവസാനത്തില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ച മികച്ച ചിത്രങ്ങളിലൊന്നാണ് ദൃശ്യം. നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ദൃശ്യം മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയ്‌ക്കൊപ്പം ആര്‍ഭാഢജീവിതം കൂടിയാകുന്നതോടെ വഴിതെറ്റുന്ന യുവത്വത്തിന്റെയും ഒളിക്യാമറമൂലം കുടുംബങ്ങളിലുണ്ടാകുന്ന അനര്‍ത്ഥങ്ങളുടെയും കഥകൂടിയാണ് പറയുന്നത്.

    English summary
    Films with socially relevant themes based on some of the evils prevalent in today's society are the flavour of the season in Mollywood.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X