Don't Miss!
- Lifestyle
മുടിയുടെ ആരോഗ്യത്തെ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് പിടിക്കാം
- News
55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്ന സംഭവം; ഗോ ഫസ്റ്റിന് 10 ലക്ഷം രൂപ പിഴ
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- Sports
IND vs AUS: കോലി ഓസീസ് പരമ്പരയില്‍ തിളങ്ങും! അതിനൊരു കാരണമുണ്ട്-ഗാംഗുലി പറയുന്നു
- Finance
കെട്ടിടവും 20,000 രൂപയും ഉണ്ടെങ്കില്‍ സര്‍ക്കാര്‍ ഫ്രാഞ്ചൈസി തുടങ്ങാം; ചുരുങ്ങിയ ചെലവില്‍ ഇതാ 4 ഫ്രാഞ്ചൈസികൾ
- Automobiles
ദിവസം 1000 ബുക്കിംഗുമായി ജിംനിയുടെ തേരോട്ടം; ഫ്രോങ്ക്സിനും ആവശ്യക്കാരേറെ
- Travel
അസമും മേഘാലയയും കാണാം ..കൊച്ചിയിൽ നിന്നും പാക്കേജുമായി ഐആർസിടിസി..കറങ്ങിനടക്കാം
ആത്മഹത്യാ ചിന്തകൾ, തകർന്ന് പോയി, ഇക്കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ചത്; തുറന്ന് പറഞ്ഞ് അബ്ബാസ്
90 കളിൽ തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന നടനാണ് അബ്ബാസ്. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷക മനസ്സിലും അബ്ബാസ് ഇടം പിടിച്ചു. പ്രണയ നായകനായി അബ്ബാസ് തരംഗം സൃഷ്ടിച്ച ഒരു കാലവും ഉണ്ടായിരുന്നു' സിനിമകളിൽ നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് അബ്ബാസ് ഇപ്പോൾ. ഭാര്യക്കും മക്കൾക്കുമൊപ്പം ന്യൂസിലാന്റിലേക്ക് താമസം മാറിയ അബ്ബാസ് അവിടെ ജോലി ചെയ്യുകയാണ്.
സോഷ്യൽ മീഡിയ വഴി തന്റെ ആരാധകരുമായി അബ്ബാസ് വിശേഷം പങ്കുവെക്കാറുണ്ട്. സിനിമയിലേക്ക് തിരികേ വരൂ എന്ന് അബ്ബാസിനോട് ആവശ്യപ്പെടുന്നവരും നിരവധി ആണ്. എന്നാൽ ലൈം ലൈറ്റ് ജീവിതം വിട്ട് തന്റേതായ സ്വകാര്യ ജീവിതത്തിന് ശ്രദ്ധ നൽകിയിരിക്കുകയാണ് അബ്ബാസ്.

അടുത്തിടെ ആണ് അബ്ബാസിന്റെ കാലിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന്റെ വിവരങ്ങളും അബ്ബാസ് പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുള്ള തന്റെ ദിവസങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കയാണ് അബ്ബാസ്. ഇൻസ്റ്റഗ്രാം ലൈവിലൂടെ ആണ് നടൻ ഇതേപറ്റി സംസാരിച്ചത്.
സർജറിക്ക് ശേഷം മരുന്നുകളുടെ ശക്തി മൂലം തനിക്ക് മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നാണ് അബ്ബാസ് പറയുന്നത്. ആരോടും സംസാരിക്കാൻ പറ്റാതെ നെഗറ്റീവ് ചിന്തകളാൽ മാനസികമായി തകർന്നിരുന്നെന്ന് അബ്ബാസ് തുറന്ന് പറഞ്ഞു.

'മാനസികമായി ഒരുപാട് അപ്സ് ആന്റ് ഡൗൺസിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനാൽ നിങ്ങളുമായി സംസാരിക്കാൻ പറ്റിയില്ല. ഫോണെടുത്ത് സുഹൃത്തുക്കളോട് സംസാരിക്കാൻ പോലും ഒരു തരം പേടി ആയിരുന്നു'
'ഓപ്പറേഷന് ശേഷം എനിക്ക് ഒരു തരം ആങ്സൈറ്റി ഉണ്ട്. മരുന്നുകൾ കാരണം. ഇപ്പോൾ ഭേദമായി വരുന്നു. ഒരുപാട് പേർ അവരുടെ പ്രശ്നങ്ങൾ പറയാനായി എന്നോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. ക്ഷമിക്കണം. പക്ഷെ ഇപ്പോഴാണ് ഒരാളോട് സംസാരിക്കാനുള്ള ധൈര്യം കിട്ടിയത്'

'മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെക്കുറിച്ച് ഒരുപാട് ചിന്തകൾ എന്റെ മനസ്സിൽ കൂടെ പോവുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടെങ്കിലും ഞാൻ മനസ്സിലാക്കിയിടത്തോളം നിങ്ങൾക്കല്ലാതെ മറ്റാർക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ല. നമ്മൾ മാനസികമായി ശക്തരാവേണ്ടതുണ്ട്. നിങ്ങളുടെ കപ്പലിന്റെ ക്യാപ്റ്റൻ നിങ്ങൾ തന്നെ ആയിരിക്കണം'

'പലരും പല തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുകയാണ്. ഞാൻ ഇപ്പോൾ ലോകത്ത് നിന്നും ആളുകളിൽ നിന്നും ഡിറ്റാച്ച് ചെയ്യാൻ പഠിക്കുകയാണ്. ഇമോഷണലി ബാധിക്കാതിരിക്കലാണ് ഞാൻ അർത്ഥമാക്കുന്നത്'
'ആളുകളുമായുള്ള ബന്ധം ഒഴിവാക്കലല്ല. ഞാൻ എന്റെ മൈന്റ് സെറ്റ് ഒന്ന് മാറ്റാൻ വേണ്ടി ആണ് ഇപ്പോൾ ഓഫീസിൽ വന്നിരിക്കുന്നത്. വർക് ഫ്രം ഹോം സൗകര്യം എനിക്കുണ്ട്. അത് എനിക്ക് മടുത്തു. എനിക്ക് ആളുകളെ കാണണം'

'ഇവിടെ ആണ് ഞാൻ വർക്ക് ചെയ്യുന്നത്. വീട്ടിലേക്ക് പോവാൻ ടാക്സി കാത്തിരിക്കുകയാണ് ഞാൻ. കാരണം ഇപ്പോൾ ഡ്രെെവ് ചെയ്യരുതെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്'
'മെഡിക്കേഷൻ മൂലമാണ് എനിക്ക് ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വന്നത്. നെഗറ്റീവ്, ആത്മഹത്യാ ചിന്തകളും മറ്റും. ഇതും കടന്ന് പോവും,' അബ്ബാസ് പറഞ്ഞതിങ്ങനെ. അടുത്ത ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിൽ തനിക്ക് മാറ്റണ്ടെന്നും പഴയ സന്തോഷത്തിലേക്ക് തിരിച്ച് വരികയാണെന്നും അബ്ബാസ് വ്യക്തമാക്കുന്നുണ്ട്.
-
ബെഡ് റൂമില്‍ നിന്നുള്ള ഫോട്ടോ പുറത്ത് വിട്ട് നടി മഹാലക്ഷ്മി; കുഞ്ഞ് വരാന്‍ പോവുകയാണല്ലേ, സന്തോഷമായെന്ന് ആരാധകർ
-
'ആശുപത്രിയിലെ ജീവനക്കാരോടും തമാശയൊക്കെ പറഞ്ഞു, പിന്നീടാണ് സിവിയർ അറ്റാക്ക് വന്നത്'; കോട്ടയം പ്രദീപിന്റെ മകൻ
-
ഞാൻ എപ്പോഴാണ് കല്യാണം കഴിക്കേണ്ടതെന്ന് അച്ഛനോട് ചോദിച്ചു, ഇതായിരുന്നു മറുപടി!, നമിത പ്രമോദ് പറയുന്നു