twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് വര്‍ഷം മുന്‍പായിരുന്നു ഭാര്യ അഞ്ജനയുടെ വിയോഗം,ജീവിതത്തിലെ നഷ്ടത്തെ കുറിച്ച് മുരളി ഗോപി

    |

    അഭിനേതാവ്, തിരക്കഥാകൃത്ത് എന്നിങ്ങനെ മലയാള സിനിമയിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് മുരളി ഗോപി. 2014 ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിൽ എത്തിയത്. ഈ ചിത്രത്തിന് തിരക്കഥ എഴുതിയതും മുരളി ഗോപി തന്നെയായിരുന്നു. കാളഭാസ്ക്കരൻ എന്ന വില്ലൻ വേഷത്തിലായിരുന്നു ചിത്രത്തിലെത്തിയത്. പിന്നീട് മികച്ച ഒരുപിടി ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ തൂലികയിൽ പിറക്കുകയും സിനിമയുടെ ഭാഗമാകുകയും ചെയ്തിരുന്നു.

    ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുരളി ഗോപി. ജീവിതത്തില്‍ എന്തെല്ലാം കാര്യങ്ങള്‍ സംഭവിച്ചാലും അതെല്ലാം നേരിടുക മാത്രമാണ് വഴിയെന്നും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിൽ അല്ലല്ലോ എന്നും താരം പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഭാര്യയുടെ വിയോഗം

    എല്ലാ കാര്യങ്ങളും നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ. എന്തു സംഭവിച്ചാലും നേരിടുക മാത്രമാണ് വഴി. അഞ്ച് വര്‍ഷം മുന്‍പ് ഭാര്യ അഞ്ജനയുടെ വിയോഗം സംഭവിച്ചപ്പോള്‍ നേരിട്ടതും അങ്ങനെ തന്നെയായിരുന്നു. ഭാര്യ അഞ്ജനയുടെ വിയോഗത്തെ കുറിച്ച് പറയവെയാണ് മുരളി ഗോപി ഇക്കാര്യം പറഞ്ഞത്.

    മകളും മകനും

    ഒരു മകനും മകളുമാണ് മുരളി ഗോപിക്കുള്ളത്. മകള്‍ ഗൗരി ഇപ്പോള്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ് അവസാന വര്‍ഷം ആണ്. മകന്‍ ഗൗരവ് ഏഴാം ക്ലാസില്‍ പഠിക്കുന്നു. തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ എന്റേയും അഞ്ജനയുടേയും അമ്മമാർക്കൊപ്പവും അനുജത്തിയ്ക്കും മക്കൾക്കുമൊപ്പമാണ് മക്കൾ വളരുന്നത്. ഞങ്ങള്‍ എല്ലാവരും കൂട്ടുകുടുംബമായാണ് താമസിക്കുന്നതും നടൻ പറഞ്ഞു. മീനു ഗോപിയാണ് മുരളി ഗോപിയുടെ സഹോദരി. ഭർത്താവ് ജയ് ഗോവിന്ദ്.

    മകന്റെ മകളുടെ താൽപര്യം

    മകളുടെ എഴുത്തിനോടുള്ള താൽപര്യത്തെ കുറിച്ചും മുരളി ഗോപി അഭിമുഖത്തിൽ പറഞ്ഞു. മകൻ ഒരു കാര്യം കിട്ടിയാല്‍ അതേക്കുറിച്ച് ആഴത്തില്‍ പഠിക്കും. അത് എന്റെ ഒരു ട്രെയിറ്റ് ആണെന്ന് തോന്നുന്നു. എന്റെ അച്ഛന്‍ ഒരിക്കലും മക്കളെ ഉപദേശിച്ചിട്ടില്ല. ഞാനും മക്കളെ ഉപദേശിക്കാത്ത അച്ഛനാണ്. അവര്‍ അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരട്ടെ,' മുരളി ഗോപി പറഞ്ഞു.

    അഭിനയവും  എഴുത്തും

    അഭിനയം, എഴുത്ത് ഏതാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് രണ്ടും രണ്ട് തരത്തിലുള്ള പ്രോസസ് ആണെന്നും എഴുതുമ്പോള്‍ നമ്മുടെ ഉലകം വിശാലമാണെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി. അഭിനയത്തില്‍ മറ്റൊരാള്‍ എഴുതിവെച്ചിരിക്കുന്ന കഥാപാത്രത്തെ ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഉള്‍ക്കൊള്ളുമ്പോള്‍ നമുക്ക് മനസിലാകുക ആ കഥാപാത്രത്തിന്റെ ഉലകവും വിശാലമാണ് എന്നതാണ്. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതോര്‍ത്ത് ടെന്‍ഷന്‍ അടിക്കാതെ ചെയ്യുന്ന ജോലികള്‍ ആത്മാര്‍ത്ഥമായി ചെയ്യണമെന്നാണ് ചിന്ത, മുരളി ഗോപി പറഞ്ഞു.

    Read more about: murali gopi
    English summary
    Actor And Script Writter Murali Gopi Opens Up About His Late Wife Memories,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X