twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അച്ഛന്റെ പൂവാലവേഷം തന്നെയാണ് മകള്‍ക്കും ഇഷ്ടം; വീട്ടിൽ ബോറാവുന്ന നിമിഷത്തെ കുറിച്ച് നടൻ അശോകൻ

    |

    ഇന്‍ ഹരിഹര്‍ നഗറിലെ തോമസുകുട്ടിയും അമരത്തിലെ രാഘവനുമായി തിളങ്ങിയ നടനാണ് അശോകന്‍. കൂടുതലും പൂവാല വേഷങ്ങള്‍ ചെയ്താണ് അശോകന്‍ ജനപ്രീതി നേടി എടുക്കുന്നത്. പിന്നീടിങ്ങോട്ട് നായകനായും വില്ലനായിട്ടും നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്ന സന്തോഷത്തിലാണ്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ് താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്.

    ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ സിനിമാ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് അശോകന്‍. ഭാര്യ ശ്രീജയുടെയും മകള്‍ കാര്‍ത്ത്യാനിയുടെയും കൂടെയാണ് താരമെത്തിയത്. തന്റെ മകള്‍ക്കും ഏറ്റവും ഇഷ്ടം പൂവാലന്‍ കഥാപാത്രങ്ങള്‍ തന്നെയാണെമന്നാണ് അശോകന്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിങ്ങനെ...

    അച്ഛൻ്റെ പൂവാല വേഷമാണ് മകൾക്കും ഇഷ്ടം

    'മകള്‍ക്ക് അഭിനയത്തില്‍ അത്ര താല്‍പര്യമില്ലെന്നാണ് അശോകന്‍ പറയുന്നത്. അതേ സമയം അച്ഛന്റെ വേഷങ്ങളില്‍ ഏറ്റവും ഇഷ്ടം പൂവാലന്‍ ടൈപ്പ് കഥാപാത്രങ്ങള്‍ ആണെന്നാണ് കാര്‍ത്ത്യാനിയുടെ അഭിപ്രായം. ഇപ്പോഴും അത് തന്നെയാണ് ഇഷ്ടം. വീട്ടില്‍ ലേശം ദേഷ്യക്കാരനായ അച്ഛനാണ് താനെന്നാണ് അശോകന്‍ പറയുന്നത്. ചെറിയ കാര്യത്തിന് പോലും പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരനായത് കൊണ്ട് ആ കാര്യത്തില്‍ അച്ഛന്‍ ബോര്‍ ആണെന്നാണ് മകള്‍ പറയാറുള്ളത്.

    വീട്ടിൽ അദ്ദേഹം തമാശക്കാരനല്ലെന്ന് അശോകൻ്റെ ഭാര്യ

    അതേ സമയം തന്റെ തമാശകള്‍ക്ക് ഒന്നും വീടിനുള്ളില്‍ വലിയ വില ഒന്നുമില്ലെന്നാണ് അശോകന്റെ പരാതി. എന്നാല്‍ കാര്യമായി തമാശ എന്ന് പറയാതെ മസില് പിടിക്കുന്ന രീതിയാണെന്നാണ് ഭാര്യ ശ്രീജ പറയുന്നത്. ഇതോടെ തമാശകള്‍ ശരിയായ സെന്‍സില്‍ എടുക്കുന്ന കാര്യത്തില്‍ ഭാര്യയും മകളും കുറച്ചു കൂടി ശ്രദ്ധിക്കണമെന്ന് പറഞ്ഞ് വിഷയം വിടുന്നതായി അശോകന്‍ വ്യക്തമാക്കി. പാട്ടുകാരന്‍ കൂടി ആയതിനാല്‍ കല്യാണം കഴിഞ്ഞാല്‍ കുറെ പാട്ടൊക്കെ കേള്‍ക്കാമെന്ന് കരുതിയ തനിക്ക് തെറ്റു പറ്റിയെന്ന് ശ്രീജ മനസ്സിലാക്കി. എന്നാല്‍ ഇപ്പോഴും തന്നെ ഭീഷണിപ്പെടുത്തി പാടിക്കാറുണ്ടെന്നാണ് അശോകന്‍ പറയുന്നത്.

    സിനിമയിൽ കൂടെ അഭിനയിക്കുന്ന നടിയെ കുറിച്ചേ ചോദിക്കൂ

    അതൊക്കെ വെറുതെ പറയുന്നതാണെന്നാണ് ഭാര്യയുടെ നിലപാട്. പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ പ്രാക്ടീസ് ചെയ്യും. അതല്ലാതെ വീട്ടില്‍ പാടില്ല. സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഭാര്യയുമായി കാര്യമായ ആലോചന ഒന്നുമില്ല. അല്ലെങ്കിലും സിനിമയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ച് ഒന്നും ശ്രീജയ്ക്ക് കാര്യമായി അറിയേണ്ടതില്ല. അഭിനയിക്കുന്ന സിനിമയില്‍ പ്രണയരംഗം ഉണ്ടോ? ജോഡിയായി ആരാണ് അഭിനയിക്കുന്നത് എന്നൊക്കെ അറിഞ്ഞാല്‍ മതി. ഇക്കാര്യത്തില്‍ ചിലപ്പോള്‍ കള്ളം പറയും. പിന്നീട് സിനിമ വരുമ്പോള്‍ താന്‍ പിടിക്കപ്പെടുകയാണ് പതിവ് എന്നാണ് അശോകന്‍ പറയുന്നത്.

    സിനിമയിലെ വലിയ വേഷങ്ങളെ കുറിച്ച് താരം

    ചെറിയ പ്രായത്തില്‍ സിനിമയില്‍ വന്ന അശോകന്‍ വലിയ നായക നടനായി മാറാത്തതിനെ കുറിച്ചും അഭിമുഖത്തില്‍ ചോദിച്ചിരുന്നു. 'അഭിനയിക്കുക എന്നല്ലാതെ സ്വയം മാര്‍ക്കറ്റിംഗ് ഒന്നും തനിക്ക് വശമില്ല. നായക താരമായി തീരാന്‍ സാധിച്ചില്ല, എന്നാല്‍ അതൊക്കെ ഒരു തല വരെ ആണെന്നാണ് കരുതുന്നതെന്ന് അശോകന്‍ പറയുന്നു. ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ പല ചിത്രത്തിലും അച്ഛന്‍ വേഷം ചെയ്യുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ ഹലോ എന്ന ചിത്രത്തില്‍ ഒരു സീനില്‍ മാത്രം അഭിനയിച്ചു. ആ സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീന്‍ ആയി അത് മാറുകയും ചെയ്തു. നമുക്ക് എന്തെങ്കിലും ചെയ്യാനുള്ള അവസരം കിട്ടിയാല്‍ അതിനുമപ്പുറം കൂടുതല്‍ ആലോചിച്ച് വിഷമിക്കാന്‍ ഇല്ലെന്നാണ്' അശോകന്‍ വ്യക്തമാക്കുന്നത്.

    Recommended Video

    പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam
    ആദ്യ സിനിമ പെരുവഴിയമ്പലം

    1979 ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ആ സിനിമയ്ക്ക് മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. പിന്നീടിങ്ങോട്ട് അനവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയപ്പെട്ട നടനാവാന്‍ അശോകന് സാധിച്ചു.

    Read more about: ashokan അശോകന്‍
    English summary
    Actor Ashokan Opens Up What Character His Daughter Like Of Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X