For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമരത്തിലേക്ക് ആദ്യം തീരുമാനിച്ചത് വേറൊരാളെ, അപ്രതീക്ഷിതമായാണ് താനെത്തിയതെന്ന് അശോകന്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്റെ ക്ലാസിക് ചിത്രമായ അമരം പിന്നിട്ട് 30 വര്‍ഷം പിന്നിട്ടത് അടുത്തിടെയായിരുന്നു. സിനിമയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് താരങ്ങളും പിന്നണി പ്രവര്‍ത്തകരുമെല്ലാം എത്തിയിരുന്നു. ലോഹിതദാസും ഭരതനും ആദ്യമായി ഒരുമിച്ച സിനിമ കൂടിയായിരുന്നു. രാഘവനെന്ന കഥാപാത്രമായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  മമ്മൂട്ടിയും കെപിഎസി ലളിതയും മാത്രമല്ല അശോകനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു അമരം. അമരത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അശോകന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം അമരം സിനിമയെക്കുറിച്ച് വാചാലനായത്.

  അമരത്തിലേക്ക്

  അമരത്തിലേക്ക്

  അമരത്തിലെ രാഘവനാകുന്നതിനായ വേറെ താരത്തെയായിരുന്നു നോക്കിയത്. അവസാനനിമിഷമാണ് തന്റെ പേര് വന്നത്. ഇന്‍ ഹരിഹര്‍ നഗറില്‍ അഭിനയിച്ച് വരുന്ന സമയത്തായിരുന്നു അത്. അങ്ങനെയാണ് താന്‍ അമരത്തിലേക്ക് എത്തിയതെന്ന് അശോകന്‍ പറയുന്നു. കൊച്ചിയില്‍ താമസിച്ചിരുന്ന സമയത്ത് കുറച്ചൊക്കെ കടപ്പുറം ഭാഷ കേട്ട് പരിചയമുണ്ടായിരുന്നു. ചെമ്മീന്‌
  ശേഷം കടപ്പുറം പ്രമേയമാക്കി മലയാളത്തിൽ വിജയിച്ച ഒരു ചിത്രം അമരം മാത്രമാകും എന്ന് പറയാം.

  മികച്ചത്

  മികച്ചത്

  എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് രാഘവൻ എന്ന് എല്ലാവരും പറയാറുണ്ട്. ആ സിനിമ ഹിറ്റായതുകൊണ്ട് ആ കഥാപാത്രവും പ്രശസ്തി നേടി. പെരുവഴിയമ്പലം, അരപ്പട്ടകെട്ടിയ ഗ്രാമത്തിൽ, തൂവാനത്തുമ്പികൾ, പൊന്നുച്ചാമി തുടങ്ങിയ സിനിമകളിൽ വളരെ മികച്ച വേഷങ്ങൾ ചെയ്തു. ടെലിവിഷനില്‍ വന്നപ്പോഴാണ് ഈ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടത്.

   കഥാപാത്രങ്ങള്‍

  കഥാപാത്രങ്ങള്‍

  ഏറ്റവും മികച്ച കാസ്റ്റിങ്ങാണ് അമരത്തിൽ ഉണ്ടായിരുന്നത്. മമ്മൂട്ടി, മുരളി, മാതു, കെപിഎസി ലളിത, ചിത്ര തുടങ്ങി ഓരോ കഥാപാത്രങ്ങളും അവരവര്‍ മികവുറ്റതാക്കി. മാത്രമല്ല മികച്ച സംവിധായകനും തിരക്കഥാകൃത്തും. ഓരോ സീനും കൃത്യമായി എഴുതിവച്ചിരുന്നു. എന്റെ കഥാപാത്രം ധരിക്കുന്ന ഷർട്ടുകൾ ശ്രദ്ധിച്ചാൽ മതി. കടും ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങൾ. മുടിയിൽ കുറച്ച് എണ്ണ തേച്ചൊക്കെ ഒതുക്കി. ഒരു തുമ്പ് മുന്നിലേക്കിട്ട്. അത്രയം സൂക്ഷ്മതയോടെയാണ് അത് ചെയ്തത്.

  Recommended Video

  അമരം സൂപ്പര്‍ഹിറ്റായ കഥ | FilmiBeat Malayalam
  ലഭിച്ചില്ല

  ലഭിച്ചില്ല

  ആ കാലഘട്ടത്തിൽ എനിക്ക് ലഭിച്ച കഥാപാത്രങ്ങൾ പിന്നീട് ലഭിച്ചിട്ടില്ല. അമരത്തിന് ശേഷം എന്ന് വേണമെങ്കിൽ പറയാം. അത്രമാത്രം ശക്തമായ, അഭിനയ സാധ്യതയുള്ള നിരവധി വേഷങ്ങൾ അന്ന് ചെയ്യാൻ സാധിച്ചു. അതും പ്രഗൽഭരായ സംവിധായകർക്കൊപ്പം. പിന്നീട് അത് ലഭിച്ചില്ല. പാപ്പി അപ്പച്ച എന്ന സിനിമയിലെ കഥാപാത്രം ആണ് പിൽക്കാലത്ത് കുറച്ചെങ്കിലും നല്ലതായി തോന്നിയത്. അവാര്‍ഡ് ലഭിക്കുമെന്നൊക്കെ പലരും പറഞ്ഞിരുന്നുവെങ്കിലും പുരസ്കാരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

  English summary
  Actor Ashokan shares about Amaram movie experience, latest chat went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X