twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുച്ചുണ്ടുമായി ജനനം, മുഖത്ത് സര്‍ജറികള്‍; കുറവുള്ളതില്‍ ഇരിട്ടി മികവ് നേടാന്‍ വാശിയായിരുന്നു: അശ്വിന്‍

    |

    ജന്മം കൊണ്ട് തമിഴ്‌നാട്ടുകാരനാണെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ടവനാണ് അശ്വിന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ വില്ലന്‍ വേഷത്തിലൂടെ കടന്നു വന്ന അശ്വിന്‍ ആഹാ പോലുള്ള സിനിമകളിലൂടെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറുകയായിരുന്നു. ഇപ്പോഴിതാ വെബ് സീരീസ് ലോകത്തും ചര്‍ച്ചയായി മാറിയിരിക്കുകയാണ് അശ്വിന്‍.

    Also Read: ലെസ്ബിയന്‍ ആണെന്നും ഗേ ആണെന്നും പറയുന്നവര്‍; ഈ സീസണിലെ വേറിട്ട മനുഷ്യരെ കുറിച്ച് പ്രേക്ഷകാഭിപ്രായംAlso Read: ലെസ്ബിയന്‍ ആണെന്നും ഗേ ആണെന്നും പറയുന്നവര്‍; ഈ സീസണിലെ വേറിട്ട മനുഷ്യരെ കുറിച്ച് പ്രേക്ഷകാഭിപ്രായം

    അഭിനയത്തിന് പുറമെ മിമിക്രി, ഡാന്‍സ് തുടങ്ങിയ മേഖലകളിലും അശ്വിന്‍ കയ്യടി നേടിയിട്ടുണ്ട്. കാഴ്ചയിലും സ്വരത്തിലും കമല്‍ഹാസനെ ഓര്‍മ്മപ്പെടുത്താറുണ്ട് അശ്വിന്‍. മുച്ചുണ്ടുമായിട്ടായിരുന്നു അശ്വിന്റെ ജനനം. മുഖത്ത് പല സര്‍ജറികള്‍ ചെയ്തു. എന്നാല്‍ ആ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് വിജയം നേടുകയായിരുന്നു.

    ആഗ്രഹങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചു

    താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചുമൊക്കെ അശ്വിന്‍ മനസ് തുറക്കുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അശ്വിന്‍ മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാംതുടര്‍ന്ന്.

    എന്റെ ആത്മവിശ്വാസത്തിന്റെ പകുതിയും കമല്‍ സാറില്‍ നിന്ന് കടമെടുത്തതാണെന്ന് പറയേണ്ടി വരും. എന്റെ രൂപവും സംസാരവും മെച്ചപ്പെടുത്തിയെടുക്കാന്‍ ഡോക്ടര്‍ വെങ്കടസ്വാമിയും ഡോക്ടര്‍ രമേഷും നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പകുതി അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നാണ് അശ്വിന്‍ പറയുന്നത്.

    വളരെ അവ്യക്തമായിട്ടാണ് മുമ്പൊക്കെ സംസാരിച്ചിരുന്നത്. ഇന്ന് പലരുടേയും ശബ്ദം അനുകരിക്കാനും പല ഭാഷകള്‍ സംസാരിക്കാനും ഇങ്ങനെ അഭിമുഖങ്ങള്‍ തരാനുമൊക്കെ കഴിയുന്ന ഒരാളായി ഞാന്‍ മാറുമെന്ന് ഒട്ടും കരുതിയിരുന്നില്ല. ആഗ്രഹങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചു അത്രമാത്രമാണെന്നാണ് അശ്വിന്‍ പറയുന്നത്.

    കോംപ്ലെക്‌സ്

    കോളേജിലെത്തിയ സമയത്താണ് ആദ്യമായി പെണ്‍കുട്ടികള്‍ക്കൊപ്പം പഠിക്കുന്നത്. അന്ന് നന്നേ കോംപ്ലെക്‌സ് തോന്നാന്‍ തുടങ്ങിയെന്നും താരം പറയുന്നു. തന്റെ കുറവുകളെക്കുറിച്ചൊക്കെ കൂടുതല്‍ ശ്രദ്ധിക്കുമായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. എന്നാല്‍ പിന്നീട് കമല്‍ സാറിന്റെ ഛായയുണ്ടെന്ന് കോംപ്ലിമെന്റ് കിട്ടുമ്പോള്‍ അതില്‍ പിടിച്ച് കോംപ്ലെക്‌സില്‍ നിന്നും കരകയറുമായിരുന്നുവെന്നും അശ്വിന്‍ പറയുന്നു.

    എന്തെങ്കിലും കുറവുണ്ടെന്ന് തോന്നിയാല്‍ അതില്‍ ഇരട്ടി മികവ് നേടണമെന്ന് വാശി തോന്നിയിരുന്നു തനിക്കെന്നാണ് അശ്വിന്‍ പറയുന്നത്. അങ്ങനെയാണ് അശ്വിന്‍ പല ഭാഷകളും പഠിച്ചെടുക്കുന്നത്. ഡാന്‍സും പാട്ടുമൊക്കെയായി ആത്മവിശ്വാസം നേടിയെടുക്കായയായിരുന്നു താന്‍ പതിയെ എന്നാണ് അശ്വിന്‍ പറയുന്നത്.

    സിനിമ


    കുട്ടിക്കാലം മുതല്‍ തന്നെ സിനിമ കാണുമായിരുന്നുവെന്നും അഭിനയിക്കാനുള്ള മോഹം ആരംഭിക്കുന്നത് പ്ലസ്-പ്ലസ് ടു കാലത്തായിരുന്നുവെന്നും അശ്വിന്‍ പറയുന്നു. പിന്നീട് കോളേജിലേക്ക് എത്തുമ്പോള്‍ അശ്വിന്റെ മനസില്‍ അഭിനേതാവകണമെന്ന ആഗ്രഹം വേരുറച്ചിരുന്നു. അതേസമയം അശ്വിന്റെ മലയാളം പലര്‍ക്കും അമ്പരപ്പാണ്. മാതൃഭാഷയായ തമിഴിനേക്കാള്‍ കൂടുതല്‍ മലയാളത്തിലാണ് അശ്വിന്‍ അഭിനയിച്ചിട്ടുള്ളത്.

    തന്റെ നല്ല മലയാളത്തിന്റെ കാരണം കുട്ടുകാര്‍ ആണെന്നാണ് അശ്വിന്‍ പറയുന്നത്. തമിഴില്‍ രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഇപ്പോള്‍ അഭിനയിക്കുന്ന സര്‍ദാര്‍ ആണ് മൂന്നാമത്തെ സിനിമ. മലയാളത്തില്‍ ഇനിയും അഭിനയിക്കണമെന്നുണ്ടെന്നും അതിനാല്‍ മലയാളം മെച്ചപ്പെടുത്താന്‍ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും അശ്വിന്‍ പറയുന്നു.

    അശ്വിന്റെ അച്ഛനും അമ്മയുമെല്ലാം തമിഴരാണ്. തനിക്ക് മാത്രമാണ് മലയാളവുമായി ബന്ധമുള്ളതെന്നാണ് അശ്വിന്‍ പറയുന്നത്. തമിഴിനും മലയാളത്തിനും പുറമെ ഹിന്ദിയും സംസാരിക്കും. ദുബായിലായിരുന്നു പഠിച്ചത്. ഈ കാലം പല ഭാഷകള്‍ പഠിക്കാന്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് അശ്വിന്‍ പറയുന്നു. അച്ഛനും അമ്മയും ദുബായിലാണുള്ളത്. അച്ഛന് അവിടെ ബിസിനസുണ്ട്.

    Recommended Video

    Dr. Robin Ready For Re-Entry | ദിൽഷയെ സ്വന്തമാക്കാനുള്ള ട്രിക്ക് വെളിപ്പെടുത്തി റോബിൻ | *Interview
    മേനക

    അശ്വിന്റെ ഭാര്യ സുഷ്മിതയും രണ്ട് മക്കളും ചെന്നൈയിലാണുള്ളത്. മൂത്ത മകന്‍ അഖിലേഷും രണ്ടാമത്തെ വീരരാഘവുമാണ്. കുട്ടികള്‍ തന്നെ അപ്പാച്ചുവെന്നാണ് വിളിക്കുന്നതെന്നും അശ്വിന്‍ പറയുന്നു. താനൊക്കെ കോളേജ് കാലത്താണ് സ്വന്തം കഴിവ് തിരിച്ചറിയുന്നതും വളര്‍ത്തിയെടുക്കുന്നതുമെങ്കില്‍ ഇപ്പോഴത്തെ കുട്ടികള്‍ ചെറുപ്പത്തില്‍ തന്നെ കഴിവുള്ളവരാണെന്നും തന്റെ മകന്‍ ആഹായിലെ വലിയെടാ ഡയലോഗൊക്കെ പറഞ്ഞ് അഭിനയിക്കാറുണ്ടെന്നും അശ്വിന്‍ പറയുന്നു.

    അശ്വിന്‍ നായകനായ മേനക എന്ന വെബ് സീരീസിന്റെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ ക്രൈം വെബ് സീരീസാണ് മേനക. ഇതിലേക്ക് താന്‍ എത്തിയത് എങ്ങനെയെന്നും അശ്വിന്‍ പറയുന്നുണ്ട്.

    സംവിധായകനായ പ്രവീണ്‍ ആണ് അശ്വിനെ സമീപിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ ക്രൈം വെബ് സീരീസില്‍ നായകനാകാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു പ്രവീണിന്റെ ചോദ്യം. നായകന്‍ ആകാന്‍ താല്‍പര്യമില്ലാതിരിക്കുമോ, താന്‍ യെസ് പറഞ്ഞുവെന്നാണ് അശ്വിന്‍ പറയുന്നത്. പുതിയ തുടക്കത്തിന്റെ ഭാഗമാകാന്‍ സാധിക്കുന്നത് ഭാഗ്യമായാണ് അശ്വിന്‍ കാണുന്നത്.

    Read more about: ashwin kumar
    English summary
    Actor Ashwin Kumar Opens Up About His Childhood Struggles, Surgeries And Kamal Haasan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X