For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ സുഹൃത്ത് മാത്രമായി, ഭർത്താവിന് കൊടുക്കേണ്ട ബഹുമാനം തന്നില്ല; ആദ്യ ഭാര്യയെക്കുറിച്ച് ബബ്ലൂ പൃഥീരാജ്

  |

  തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ് നടൻ ബബ്ലൂ പൃഥിരാജും നടി ശീതളും തമ്മിലുള്ള പ്രണയം. 56 കാരനായ പൃഥിരാജ് വിവാഹ മോചിതനും 26 വയസ്സുള്ള മകന്റെ അച്ഛനുമാണ്. ശീതളാവട്ടെ 24 കാരിയും. പ്രായം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പ്രതികരണവുമായി താരങ്ങൾ രം​ഗത്തെത്തി.

  പ്രണയത്തിന് പ്രായമില്ലെന്നും പരസ്പരം എല്ലാ മനസ്സിലാക്കിയും ഇഷ്ടപ്പെട്ടുമാണ് വിവാഹം കഴിച്ചതെന്നുമാണ് പൃഥിരാജും ശീതളും പറഞ്ഞത്. ഇപ്പോഴിതാ തന്റെ ആ​ദ്യ വിവാഹം പരാജയപ്പെടാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ബബ്ലൂ പൃഥിരാജ്.

  Also Read: നടന്‍ മുകേഷുമായി അനു സിത്താരയ്ക്ക് പ്രശ്‌നമുണ്ടായിരുന്നോ? എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് നടിയുടെ മറുപടി

  ആദ്യ വിവാഹത്തിൽ ജനിച്ച മകന് ഓട്ടിസമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടിയ ആളാണ് ആദ്യ ഭാര്യ. മകനു വേണ്ടിയും സമാന സാഹചര്യത്തിലുള്ള കുട്ടികൾക്ക് വേണ്ടിയും സ്കൂൾ തുടങ്ങിയ അധ്യാപികയായി ജോലി ചെയ്യുന്നു. ഭാര്യാ ഭർത്താക്കൻമാരായി ഒത്തു പോവാൻ പറ്റാഞ്ഞതോടെയാണ് വേർപിരിഞ്ഞതെന്നും ബബ്ലൂ പൃഥിരാജ് പറഞ്ഞു.

  ഞാനും ബീനയും (ആദ്യ ഭാര്യ) നല്ല സുഹൃത്തുക്കൾ ആയിരുന്നു. കല്യാണം കഴിഞ്ഞാൽ‌ സുഹൃത്ത് ഭാര്യയായി മാറണം. അവർ സുഹൃത്തായി തന്നെ ഇരുന്നു. ഒരിക്കൽ ഒരു ഷോയിൽ പോയപ്പോൾ അവിടെ വെച്ച് എന്നെ സുന്ദരൻ എന്ന് വിളിച്ചു. ആര് ഇവനോ എന്നാണ് അവൾ ചോദിച്ചത്.

  Also Read: 'ഒരേ ദിവസം ജനിച്ച ഞാനും ഭാര്യ റിൻഷിയും'; അപൂർവങ്ങളിൽ‌ അപൂർ‌വമായ ഭാ​ഗ്യത്തെ കുറിച്ച് സംവിധായകൻ ഒമർ ലുലു!

  'അവർ സുഹൃത്തായി ഇടപഴകി ഭർത്താവിന് തരേണ്ട മര്യാദ തന്നില്ല. ഒരിക്കൽ ഇവിടെ നിന്നും ബാം​ഗ്ലൂരിലേക്ക് ഞങ്ങൾ പോയി. അവളുടെ ബന്ധുവീട്ടിലെ ചടങ്ങായിരുന്നു. രാവിലെ പോയി. ഒരുപാട് സ്ഥലങ്ങളിൽ പോയി ഒരു പിക്നിക് പോലെ യാത്ര ചെയ്താണ് അവിടെ എത്തിയത്. എന്താണിത്ര വൈകിയതെന്ന് അവളുടെ അമ്മ ചോദിച്ചു'

  എന്തെങ്കിലും പറയൂ എന്ന് ഞാൻ പറഞ്ഞു. ഒന്ന് പോ പറഞ്ഞ് അവൾ പോയി. എല്ലാവരും ചിരിച്ചു. എനിക്കത് അപമാനമായി. മറ്റൊരു ഫം​ഗ്ഷന് പോവാൻ നോക്കിയപ്പോൾ എന്തിനാണ് വണ്ടി, ഓട്ടോ പിടിച്ച് പോവാം എന്ന് പറഞ്ഞു. എന്നെ ഓട്ടോയിൽ ഫംങ്ഷന് കൊണ്ട് പോയി. ഇത്തരത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങളായിരുന്നെന്നും ബബ്ലൂ പൃഥിരാജ് പറഞ്ഞു.

  പലവട്ടം ഒത്തു പോവാൻ നോക്കിയെങ്കിലും നടന്നില്ല. കൊവിഡ് സമയത്തും ശ്രമിച്ചു. പക്ഷെ സാധ്യമായില്ലെന്നും പൃഥിരാജ് പറഞ്ഞു.
  എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ ഒരിക്കൽ അവളോട് പറഞ്ഞു. പോയി ജീവിതം ജീവിക്കൂ എന്നാണ് എന്നോട് പറഞ്ഞത്. ഇപ്പോഴും സാമ്പത്തികമായി അവരെ പിന്തുണയ്ക്കുന്നുണ്ടെന്നും ബബ്ലൂ പൃഥിരാജ് പറഞ്ഞു. അതേസമയം ഇപ്പോഴത്തെ ബന്ധത്തിൽ ആദ്യ ഭാര്യക്ക് എതിർപ്പുണ്ടെന്നും ബബ്ലൂ പൃഥിരാജ് കൂട്ടിച്ചേർത്തു. അവൾ ​ഗ്ലിറ്റ്സ് ചാനലിനോടാണ് പ്രതികരണം.

  മകന്റെ പ്രായത്തേക്കാൾ കുറവാണ് കാമുകിക്കെന്ന് ആ​ദ്യ ഭാര്യ പറഞ്ഞിരുന്നെന്നും ബബ്ലൂ പൃഥിരാജ് പറഞ്ഞു. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയതാണ്. ഒറ്റപ്പെടൽ വലിയ അപകടമാണ്. പ്രായം ചെറുപ്പമാണെങ്കിലും മനസ് കൊണ്ട് കാമുകിയായ ശീതൾ പക്വതയുള്ളവളാണ്. ഒരു മുത്തശ്ശിക്ക് വേണ്ട വിവേകം ശീതളിനുണ്ടെന്നും ബബ്ലൂ പൃഥിരാജ് പറയുന്നു.

  Read more about: viral
  English summary
  Actor Babloo Prithiveeraj About His Separation With First Wife; Reveals What Attracted Him In Sheetal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X