For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു ഫോട്ടോയ്ക്ക് പോലും വാണി വിശ്വനാഥ് പോസ് ചെയ്യില്ല; കഴിഞ്ഞ മാസം പുറത്ത് വന്ന ചിത്രത്തെ കുറിച്ച് ബാബുരാജ്

  |

  നടന്‍ ബാബുരാജിനോട് ഏതൊരു അഭിമുഖത്തിലും ആദ്യം ചോദിക്കുന്നത് വാണി വിശ്വനാഥിനെ കുറിച്ച് ആയിരിക്കും. മലയാള സിനിമയുടെ ആക്ഷന്‍ റാണിയായി അറിയപ്പെട്ടിരുന്ന വാണിയെ ജീവിതസഖിയാക്കിയ താരമാണ് ബാബുരാജ്. വിവാഹം കഴിഞ്ഞതോടെ വാണി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. തിരിച്ച് വരവ് ഉണ്ടാവുമോ എന്ന ചോദ്യം ഏറെ കാലമായി ഉയര്‍ന്ന് വരുന്നുണ്ട്.

  മഞ്ഞയഴകിൽ നടി മൌനി റോയി, സിംപിൽ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടുമായി താരം

  സമയമാവുമ്പോള്‍ താന്‍ തിരികെ വരുമെന്നാണ് വാണി പറയുന്നത്. ഒരുമിച്ച് സിനിമ ചെയ്യാമെന്ന ചോദ്യത്തിന് വാണി നല്‍കുന്ന ഉത്തരം അങ്ങനെയാണെന്നാണ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബാബുരാജ് പറയുന്നത്. ഒപ്പം മാസങ്ങള്‍ക്ക് മുന്‍പ് വാണിയ്‌ക്കൊപ്പം ജിമ്മില്‍ നിന്നെടുത്ത ഫോട്ടോയ്ക്ക് പിന്നിലെ കഥയും താരം വെളിപ്പെടുത്തുന്നു.

  വാണി നമുക്കൊരു സിനിമ ചെയ്യണ്ടേ എന്ന് ഞാന്‍ ഇടയ്ക്ക് ഇടയ്ക്ക് ചോദിക്കാറുണ്ട്. സമയമാവട്ടെ എന്നാണ് അതിന് വാണി നല്‍കാറുള്ള മറുപടി. വാണിയ്ക്ക് സമയമായി എന്ന് തോന്നുമ്പോള്‍ വരട്ടേ. ഞാനും അതിന് കാത്തിരിപ്പാണ്. ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം വാണിയ്‌ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവെച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിര്‍ബന്ധിച്ചപ്പോള്‍ പോസ് ചെയ്ത ഫോട്ടോ ആണത്. എന്നിട്ടത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്ന് പറഞ്ഞിരുന്നതായും താരം പറയുന്നു.

  രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസണ്‍ കഴിയുമ്പോള്‍ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ്. രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോള്‍ അഞ്ച് സെറ്റപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഒരുപാട് വര്‍ഷം ഗുണ്ട വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവും.

  കോമഡിയോ വില്ലത്തരമോ എന്ത് ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളികള്‍ അംഗീകരിക്കുകയുള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനമയില്‍ രണ്ട് കഥാപാത്രമായി ചെയ്യുക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും. ഇതാണ് എന്റെ സ്വപ്നം. ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രങ്ങളാണ് ഇപ്പോള്‍ കൂടുതലായും വരുന്നത്. അത്തരം കഥാപാത്രങ്ങള്‍ ഇനി ചെയ്യേണ്ട എന്ന് വിചാരിച്ച് നില്‍ക്കുമ്പോഴാണ് ബ്ലാക്ക് കോഫി പോലെ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ ബന്ധപ്പെടുന്നത്.

  സിനിമയില്‍ നില്‍ക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടി എടുത്ത പ്രയത്‌നങ്ങളില്‍ ഒന്നാണ് സംവിധാനം. എന്റെ സിനിമ ജീവിതത്തില്‍ തന്നെ ബ്രേക്ക് തന്ന കതാപാത്രമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കുക്ക് ബാബു. ആ കഥാപാത്രം എനിക്ക് തന്നതിന് ആഷിക് അബു ടീമിനോട് ഇപ്പോഴും നന്ദിയുണ്ട്. സംവിധാനത്തില്‍ തന്നെ രണ്ട് ടൈപ്പ് ആള്‍ക്കാരുണ്ട്. ഒരു കൂട്ടര്‍ പുതിയ ആളുകളെ കൊണ്ട് അഭിനയിപ്പിക്കും. മറ്റൊരു കൂട്ടര്‍ ആരെങ്കിലും എന്തെങ്കിലും നേടി കഴിഞ്ഞാല്‍ അവരെ വച്ച് അഭിനയിക്കുന്നവര്‍. ദിലീഷ് പോത്തനെ പോലെയുള്ളവര്‍ ഒരുപാട് പേര്‍ക്ക് അവസരം കൊടുക്കുന്നുണ്ട്.

  Viral reply of actor baburaj on his social media post

  സിനിമയില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാകുമ്പോള്‍ സിനിമയില്‍ തന്നെ നില കൊള്ളാനാണ് സംവിധാനം, നിര്‍മാണം അടക്കം മറ്റ് ജോലികളില്‍ ഏര്‍പ്പെടുന്നത്. അഭിനയമാണ് എനിക്ക് ഇഷ്ടം. ഗ്യാംഗ് നിര്‍മ്മിച്ചപ്പോള്‍ നിര്‍മാതാവിന്റെ പേരിന്റെ സ്ഥാനത്ത് സ്വന്തം പേര് എഴുതാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. അന്നൊന്നും ഒരു നടന്മാരും സിനിമ നിര്‍മ്മിക്കില്ല. നിര്‍മ്മിച്ചാല്‍ പിന്നെ സിനിമ കിട്ടില്ല. എന്റെ സുഹൃത്തുക്കള്‍ പലരും പറഞ്ഞാണ് എന്റെ പേര് വെക്കാതെ മറ്റൊരാളുടെ പേര് വച്ചത്. ഇന്ന് അങ്ങനെ ഒരു കാര്യമില്ല. ആര്‍ക്ക് വേണമെങ്കിലും സിനിമ നിര്‍മ്മിക്കാം.

  English summary
  Actor Baburaj Opens Up About Wife Vani Viswanath's Comeback To Cinema And Viral Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X