twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നു, പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തി ബാബുരാജ്‌

    By Midhun Raj
    |

    വില്ലന്‍ വേഷങ്ങളില്‍ ഒരുകാലത്ത് മലയാളത്തില്‍ സജീവമായിരുന്ന താരമായിരുന്നു ബാബുരാജ്. പിന്നീട് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ പോലുളള സിനിമകളിലൂടെ ഹാസ്യ വേഷങ്ങളിലും നടന്‍ തിളങ്ങി. പ്രതിനായക വേഷങ്ങളേക്കാള്‍ കൂടുതല്‍ സഹനടനായുളള റോളുകളിലാണ് ബാബുരാജിനെ പ്രേക്ഷകര്‍ പിന്നെ കണ്ടത്. അതേസമയം അഭിനേതാവ് എന്നതിലുപരി സംവിധായകനായും തുടക്കം കുറിച്ചിരുന്നു നടന്‍.

    പുതിയ ലുക്കില്‍ നടി ഹന്‍സിക, തെന്നിന്ത്യന്‍ താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

    മനുഷ്യമൃഗം, ബ്ലാക്ക് ഡാലിയ, ബ്ലാക്ക് കോഫി, പോലീസ് മാമന്‍ തുടങ്ങിയ സിനിമകളാണ് നടന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. അടുത്തിടെ ജോജി എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ബാബുരാജ് വീണ്ടും തിളങ്ങിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രം നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോജിയിലെ പനച്ചേല്‍ ജോമോന്‍ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രശംസകളാണ് ബാബുരാജിന് നേടിക്കൊടുത്തത്.

    ഫഹദിന് പുറമെ സിനിമ കണ്ടവരെല്ലാം

    ഫഹദിന് പുറമെ സിനിമ കണ്ടവരെല്ലാം ഒരേപോലെ പ്രശംസിച്ച റോളായിരുന്നു ബാബുരാജ് അവതരിപ്പിച്ചത്. അതേസമയം ഒരുസമയത്ത് താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചതിനെ കുറിച്ച് ഒരഭിമുഖത്തില്‍ ബാബുരാജ് വെളിപ്പെടുത്തിയിരുന്നു. അന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണയുടെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്നും ബാബുരാജ് പറഞ്ഞു.

    ഞാന്‍ അഭിനയം നിര്‍ത്താന്‍

    ഞാന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തിരുന്നു എന്ന് നടന്‍ പറയുന്നു. സംവിധാന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തു. മിസ്റ്റര്‍ മരുമകന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി ദിലീപിനോട് കഥ പറയുകയും ചെയ്തു. ദിലീപ് ചെയ്യാമെന്നും പറഞ്ഞു.

    അവിടെ വെച്ച് ഉദയനോട്

    അവിടെ വെച്ച് ഉദയനോട് ചോദിച്ചു. മച്ചാ നമ്മള്‍ക്ക് കൂടി ഇതില്‍ നല്ലൊരു വേഷം തന്നൂടെ എന്ന്. ഇതില്‍ താങ്കള്‍ക്ക് പറ്റിയ വില്ലന്‍ വേഷം ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. വില്ലന്‍ വേഷമൊക്കെ നിങ്ങള്‍ക്ക് എഴുതി ഉണ്ടാക്കികൂടെ എന്നാല്‍ മാത്രമല്ലേ നമുക്കും കൂടുതല്‍ അവസരം കിട്ടുളളൂവെന്ന്. മലയാള സിനിമ നിങ്ങളിലെ നടന് ഒരു പൊന്‍തൂവല്‍ നല്‍കാതെ പോകില്ല എന്നായിരുന്നു അന്ന് ഉദയന്‍ പറഞ്ഞത്.

    Recommended Video

    Mathew Thomas Interview | Filmibeat Malayalam
    പിന്നീട് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു

    പിന്നീട് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു അതിശയകരമായ കാര്യം. അഭിമുഖത്തില്‍ ബാബുരാജ് പറഞ്ഞു. അതേസമയം സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ വേഷമാണ് ബാബുരാജിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രത്തിലെ കുക്ക് ബാബു നടന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. സോള്‍ട്ട് ആന്‍ഡ് പെപ്പറിന് പിന്നാലെ നിരവധി സിനിമകളില്‍ ഹാസ്യവേഷങ്ങളില്‍ അഭിനയിച്ചിരുന്നു ബാബുരാജ്. സൂപ്പര്‍താര സിനിമകളിലും യുവതാര സിനിമകളിലുമെല്ലാം പ്രധാന വേഷങ്ങളില്‍ നടന്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു നടന്‍.

    English summary
    actor baburaj reveals about his cinema career and the inspirational words from udaykrishna
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X