For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  28 വര്‍ഷം മുന്‍പേ വലിയ കടക്കാരനായി; ചെറുപ്പത്തിലെ താരപരിവേഷം കിട്ടിയതിന്റെ പ്രശ്‌നമുണ്ടെന്ന് ബൈജു

  |

  പരുക്കന്‍ ശബ്ദവും പെരുമാറ്റവും എന്നാല്‍ പൂവലാന്മാരുടെ ശൈലിയുമൊക്കെയുള്ള വ്യത്യസ്തനായ നടനാണ് ബൈജു സന്തോഷ്. ചെറിയ പ്രായത്തില്‍ അഭിനയിക്കാനെത്തി പിന്നീട് നായകനായി മാറിയെങ്കിലും ഇടയ്ക്ക് സിനിമകളില്ലാത്ത കാലവും നടനുണ്ടായിരുന്നു. അന്ന് വസ്തുക്കച്ചവടവും വണ്ടിക്കച്ചവടവുമൊക്കെ കൊണ്ട് ജീവിക്കുകയായിരുന്നുവെന്ന് പറയുകയാണ് ബൈജു.

  അറിയാവുന്ന പണി അഭിനയമാണെങ്കിലും ഇടയ്ക്ക് ആരും വിളിക്കാതെ വന്നപ്പോള്‍ താന്‍ വിഷമിച്ചിരുന്നുവെന്നാണ് മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബൈജു പറഞ്ഞിരുന്നു. കുടുംബത്തിലെയും വീട്ടിലെയും വിശേഷങ്ങളടക്കം തന്റെ പേരിനെ പിന്നിലെ കഥയുമൊക്കെ നടനന്ന് പറഞ്ഞിരുന്നു.

  Also Read: വിവാഹത്തിനിടെ ഒരു ആന്റി തന്ന ഉമ്മ പണിയാക്കി; അതെന്റെ ചുണ്ടല്ലെന്ന് പറയേണ്ടി വന്നുവെന്ന് നിരഞ്ജന

  ചെറുപ്പത്തിലെ താരപരിവേഷം കിട്ടിയതിന്റെ കിട്ടിയതിന്റെ പ്രശ്‌നങ്ങളുണ്ടാകാം. പഠനം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. എംജി കോളേജില്‍ നിന്ന് പ്രീഡിഗ്രി കഴിഞ്ഞതോടെ പരിപാടി നിര്‍ത്തി. ഇരുപത്തിനാല് വയസൊക്കെ ആയപ്പോള്‍ ആകെ ചിന്താക്കുഴപ്പത്തിലായി. സിനിമയും ശരിയാകുന്നില്ല. വേറെ ഒന്നും ചെയ്യാനും അറിയില്ലെന്ന അവസ്ഥയിലേക്ക് എത്തി'.

  Also Read: കോടികള്‍ അക്കൗണ്ടില്‍ വന്നത് കൊണ്ടാവും; രഞ്ജിത്ത് പണ്ട് സംസാരിച്ചത് ഇങ്ങനെയല്ലെന്ന് ശാന്തിവിള ദിനേശ്

  'സിനിമയില്ലാത്ത കാലത്ത് വസ്തുക്കച്ചവടം, വണ്ടിക്കച്ചവടം, അങ്ങനെ പല പരിപാടികള്‍ ചെയ്‌തെങ്കിലും സിനിമയില്ലാത്തതിന്റെ നിരാശയുണ്ടായിരുന്നു. അറിയാവുന്ന ജോലിയ്ക്കായി ആരും വിളിക്കുന്നില്ലെന്നത് സങ്കടകരമാണല്ലോ. പക്ഷേ അതൊന്നും പുറത്ത് കാണിച്ചില്ല. ഇതിനിടയില്‍ നമ്മളോട് ഇഷ്ടമുള്ളവര്‍ വിളിച്ച് നല്ല വേഷങ്ങള്‍ തന്നുവെന്നും', ബൈജു കൂട്ടിച്ചേര്‍ത്തു..

  'സാമ്പത്തികമായി വലിയ പ്രശ്‌നങ്ങളൊന്നും ഒരു കാലത്തും തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് ബൈജു പറയുന്നത്. അച്ഛന് ബിസിനസ് ആയിരുന്നു. അമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയും. എനിക്ക് രണ്ട് ചേട്ടന്മാരാണ്. മൂത്തയാള്‍ പോലീസ്. രണ്ടാമന്‍ വിദേശത്തും ജോലി ചെയ്യുന്നു.

  അച്ഛന്‍ കുടുംബപരമായി ധനികനായിരുന്നെങ്കിലും പിന്നീട് ബിസിനസില്‍ ഒരുപാട് നഷ്ടം വന്നു. തീപ്പെട്ടി കമ്പനി തുടങ്ങാന്‍ എടുത്ത ലോണ്‍ കുടിശ്ശികയായി ഒരു ലക്ഷത്തിന് മുകളിലായി. ഇരുപത്തിയെട്ട് വര്‍ഷം മുന്‍പാണെന്ന് ഓര്‍ക്കണം, അച്ഛന്‍ പെട്ടെന്ന് മരിച്ചതോടെ വീട് ജപ്തിയാകുമെന്ന അവസ്ഥയില്‍ ഞാനാണ് ആ കടം വീട്ടിയതെന്ന്', ബൈജു പറയുന്നു.

  'പേരിന് പിന്നിലെ കഥയും നടന്‍ പറഞ്ഞിരുന്നു. ശരിക്കും തന്റെ പേര് ബി സന്തോഷ് കുമാര്‍ എന്നാണ്. വീട്ടില്‍ വിളിക്കുന്ന പേര് ബൈജു എന്നാണ്. അന്ന് ഫീല്‍ഡില്‍ അധികം ബൈജുമാരൊന്നും ഇല്ലാത്തത് കൊണ്ട് സിനിമയിലും പേരങ്ങനെയായി.

  പിന്നീട് സീരിയലിലും മിമിക്രിയിലും ബൈജുമാരുടെ തിരക്കായി. പേരിനൊപ്പം പതിനൊന്ന് അക്ഷരമെങ്കിലും വേണമെന്ന ന്യൂമറോജളി പ്രകാരം ബൈജുവിന്റെ കൂടെ സന്തോഷ് കൂടി ചേര്‍ത്തതാണ്. അത് നന്നായി എന്നാണ് പിന്നീടുള്ള അനുഭവം തെളിയിക്കുന്നതെന്ന്', നടന്‍ കൂട്ടിച്ചേര്‍ത്തു.

  'പൊതുവേ ജ്യോതിഷത്തിലൊന്നും വിശ്വസിക്കുന്ന ആളല്ല ഞാന്‍. എന്ന് കരുതി ഇത്തരം ചിലതില്‍ വിശ്വസിക്കാതെ ജീവിക്കാനും സാധിക്കില്ല. ഉദ്ദാഹരണത്തിന് വാസ്തു നോക്കുന്നത് എന്നെ സംബന്ധിച്ച് വിശ്വസിക്കേണ്ട കാര്യമാണ്. അനുഭവം ഉളളത് കൊണ്ടാണ് അങ്ങനെ പറയുന്നത്.

  വീടിന്റെ കന്നിമൂലയില്‍ ബാത്ത്‌റൂം പണിതു. അത് പാടില്ലന്നൊരു വിശ്വാസമുണ്ട്. അതിന്റെ യുക്തി എന്തായാലും രണ്ട് മൂന്ന് വര്‍ഷം ഭയങ്കര കാലക്കേടായിരുന്നു. ഒടുവില്‍ അത് ഉപയോഗിക്കാതെ ഇരുന്നതോടെ ഇപ്പോള്‍ കുഴപ്പങ്ങളൊന്നുമില്ലെന്നും', ബൈജു പറയുന്നു.

  Read more about: baiju ബൈജു
  English summary
  Actor Baiju Santhosh Opens Up About An Unknown Backstory Of His Name Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X