For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '12 വർഷങ്ങൾക്ക് മുമ്പ് അത് ചെയ്യാൻ തുടങ്ങിയപ്പോൾ‌ അച്ഛൻ വിലക്കി, ഞാൻ‌ അനുസരിച്ചില്ല കുറ്റബോധമുണ്ട്'; ബാല!

  |

  തമിഴിൽ നിന്ന് വന്ന നടനാണെങ്കിലും നടൻ ബാല ഇന്ന് മലയാളികളുടെ സ്വന്തമായ നടനാണ്. വളരെ കുറച്ച് സിനിമകളിലൂടെയാണ് മലയാളത്തിൽ ബാല ശ്രദ്ധേയനായത്. മലയാള നടന്മാർക്ക് ലഭിക്കുന്ന അതെ സ്വീകാര്യത ഇന്ന് ബാലയ്ക്ക് മലയാളത്തിൽ ലഭിക്കുന്നുണ്ട്.

  സർവ സമയവും സിനിമ ചെയ്യുന്നില്ലെങ്കിൽ കൂടിയും ബാല സോഷ്യൽമീ‍ഡിയയിലൂടെ തന്റെ ആരാധകർക്കിടയിൽ ഇപ്പോഴും ലൈവാണ്. ബാലയുടെ സിനിമാ ജീവിതം പോലെ തന്നെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും പ്രേക്ഷകർക്ക് അദ്ദേഹം പറഞ്ഞ് തന്നെ അറിയാം.

  Also Read: കല്യാണം കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി! ആലിയുടെ ചിത്രം പങ്കുവെക്കാത്തത് ഇതിനാല്‍!

  ​ഗായിക അമൃതയുമായുള്ള ആദ്യ വിവാ​ഹം പരാജയപ്പെട്ടശേഷം കഴിഞ്ഞ വർഷമാണ് ബാല സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ വിവാഹം ചെയ്തത്. ശേഷം കഴിഞ്ഞ കുറച്ച് നാളുകളായി ബാലയും എലിസബത്തും വേർപിരിഞ്ഞ് കഴിയുകയായിരുന്നു.

  ആ സമയത്ത് എലിസബത്തുമായി ബാല ഡിവോഴ്സിന് ശ്രമിക്കുന്നുവെന്ന തരത്തിൽ വരെ വാർത്തകൾ വന്നിരുന്നു. പക്ഷെ സത്യാവസ്ഥ അതായിരുന്നില്ല. ഇരുവരും കുറച്ച് നാൾ വേർപിരിഞ്ഞ് നിന്നുവെന്നല്ലാതെ ഇരുവരുടേയും ദാമ്പത്യ ജീവിതത്തിൽ യാതൊരു പ്രശ്നങ്ങളുമില്ല.

  കഴിഞ്ഞ ദിവസം റിലീസായ തന്റെ പുതിയ സിനിമ ഷെഫീക്കിന്റെ സന്തോഷം കാണാൻ ബാലയ്ക്കൊപ്പം എലിസബത്തും തിയേറ്ററിൽ എത്തിയിരുന്നു. സിനിമ കണ്ടിറങ്ങിയ ശേഷം തന്റെ ഏക മകൾ പാപ്പുവിനെ തനിക്ക് തിരികെ വേണമെന്നുള്ള ആ​ഗ്രഹവും ബാല മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

  മാത്രമല്ല അമൃതയേയും കുടുംബത്തേയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു ബാല. ഇപ്പോഴിത തനിക്ക് പന്ത്രണ്ട് വർഷം മുമ്പ് നടന്നൊരു തെറ്റിനെ കുറിച്ചും അത് ചെയ്യാൻ പോകും മുമ്പ് അച്ഛൻ തടഞ്ഞതിനെ കുറിച്ചും ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബാല വെളിപ്പെടുത്തിയിരിക്കുകയാണ്.

  കഴിഞ്ഞുപോയ കാലത്തില്‍ ചെയ്തുപോയ തെറ്റ് ഇപ്പോള്‍ തിരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോഴാണ് സ്വകാര്യ ജീവിതത്തെ കുറിച്ച് ബാല വീണ്ടും സംസാരിച്ചത്. 'പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് എനിക്കൊരു തെറ്റ് പറ്റി. അന്ന് എന്റെ അച്ഛന്‍ പറഞ്ഞതാണ് അത് ചെയ്യരുതെന്ന് ഞാന്‍ കേട്ടില്ല.'

  'ദൈവം പല അവസരങ്ങളിലും കാണിച്ച് തന്നു എന്നിട്ടും ഞാന്‍ മാറി ചിന്തിച്ചില്ല. ഇപ്പോഴും കുറ്റ ബോധമുണ്ട് അച്ഛനെ അന്ന് അനുസരിക്കാത്തതില്‍. എല്ലാവരെയും പോലെ ഞാന്‍ ഡിപ്രഷന്റെ സ്റ്റേജിലൂടെ കടന്നുപോയ ആളാണ്. എല്ലാവര്‍ക്കും കഷ്ടപ്പാടുകളുണ്ട്.'

  Also Read: അവര്‍ എന്നേയും സമീപിച്ചിരുന്നു, ഒരു ലക്ഷം തരാമെന്ന് പറഞ്ഞു; വധ ഭീഷണിയെന്ന് ബ്ലെസ്ലി

  'തുറന്ന് പറയാന്‍ പറ്റാത്ത ചില വേദനകള്‍ ഉണ്ടാവും. അങ്ങനെ പങ്കുവയ്ക്കാത്ത സങ്കടങ്ങളാണ് മനസിന് ഉള്ളില്‍ തന്നെ വെച്ച് ഡിപ്രഷനില്‍ ആവുന്നത്. പക്ഷെ എന്ത് തന്നെയായാലും കഷ്ടം എന്നത് നമ്മുടെ വിധിയാണ് സന്തോഷിപ്പിക്കുക എന്നത് കടമയും.'

  'ഞാനത് ചെയ്യാന്‍ ശ്രമിക്കുന്നു. ഞാന്‍ എപ്പോഴും സന്തോഷമുള്ളവരുടേയും എന്നെ സ്‌നേഹിക്കുന്നവരുടേയും നടുവില്‍ നില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ചുറ്റുമുള്ളവര്‍ എന്നെ പൊന്നുപോലെ നോക്കുന്നുണ്ട്.'

  'അണ്ണാത്തെ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഒരു അപകടം പറ്റി മരണത്തിന്റെ വക്ക് വരെ പോയി തിരിച്ചു വന്ന ആളാണ് ഞാന്‍.'

  'സ്‌നേഹിക്കുന്നവര്‍ ഉള്ളത് കൊണ്ടാണ് എനിക്ക് തിരിച്ചുവരാനായി സാധിച്ചത്' ബാല വിശദീകരിച്ചു. ബാലയുടെ പുതിയ വെളിപ്പെടുത്തൽ വൈറലയതോടെ നിരവധി പേരാണ് ബാലയുടെ വാക്കുകളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുമായി എത്തിയത്.'

  ബാലയും എലിസബത്തും ഒന്നിച്ച വീഡിയോ വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

  വളരെ നാളുകൾക്ക് ശേഷം മലയാളത്തിൽ പ്രദർശനത്തിനെത്തിയ ബാലയുടെ സിനിമയാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് ടൈറ്റിൽ റോൾ ചെയ്തിരിക്കുന്നത്.

  Read more about: bala
  English summary
  Actor Bala Open Up About His Big Mistake Happened In Life, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X