For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കേരളത്തിലേക്ക് ഇനിയില്ലെന്ന് പറഞ്ഞ് പോയതാണ്; ഉണ്ണി മുകുന്ദന്റെ കല്യാണമെന്ന് കരുതിയ ഫോണ്‍ കോളിനെ പറ്റി ബാല

  |

  വിമര്‍ശനങ്ങളും ട്രോളുകളുമൊക്കെ ഏറ്റുവാങ്ങിയ ബാല വീണ്ടും പ്രേക്ഷക പ്രശംസ നേടാന്‍ പോവുകയാണ്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയിലൂടെ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ബാല എത്തുകയാണ്. ഉണ്ണി മുകുന്ദനും ബാലയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ തിരക്കുകളിലായിരുന്നു താരങ്ങള്‍.

  കേരളത്തിലേക്ക് ഇനി വരിക പോലുമില്ലെന്ന് ഉറപ്പിച്ച് ഇവിടെ നിന്നും വിട്ട് പോയതായിരുന്നു താന്‍. എന്നാല്‍ ഉണ്ണി മുകുന്ദന്റെ വിൡയിലൂടെയാണ് താന്‍ തിരിച്ച് വന്ന് അഭിനയിക്കാന്‍ തുടങ്ങിയതെന്നും കോമഡി വേഷം ചെയ്യുന്നതിനെ കുറിച്ചുമൊക്കെ വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ് താരം.

  Also Read: ഭാര്യയായിരുന്നു ഭാഗ്യം; വിവാഹത്തിന് മുന്‍പും ശേഷവും നാഗ ചൈതന്യയുടെ മനംകവര്‍ന്ന താരസുന്ദരിമാര്‍ ഇവരാണ്

  ഷഫീക്കിന്റെ സന്തോഷത്തിലേക്ക് എന്നെ വിളിച്ചത് ഉണ്ണി മുകുന്ദനാണെന്നാണ് ബാല പറയുന്നത്. ഉണ്ണി വിളിച്ച സമയത്ത് ഞാന്‍ ഫോണ്‍ എടുത്തില്ല, എലിസബത്ത് ആണ് ഫോണ്‍ എടുത്തത്. ചിലപ്പോള്‍ അവന്റെ കല്യാണമായിരിക്കും. അതിന് ക്ഷണിക്കാന്‍ വിളിക്കുന്നതായിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ കല്യാണങ്ങള്‍ക്ക് പോവാറില്ല.

  അതുകൊണ്ട് ഫോണ്‍ എടുക്കേണ്ടെന്നും പറഞ്ഞിരുന്നു. കല്യാണത്തിന് മാത്രമല്ല ഞാന്‍ മറ്റൊരു ഫങ്ക്ഷനും പോവാറില്ല. എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. അത്ര രാശിയുള്ള ആളൊന്നുമല്ല ഞാന്‍. അതുകൊണ്ടാണ് കല്യാണങ്ങള്‍ക്ക് പോലും പോവാത്തത് എന്നാണ് ബാല പറയുന്നത്.

  Also Read: കമല്‍ ഹാസൻ്റെ മൂന്നാമത്തെ ബന്ധം തകർത്തത് താരപുത്രിമാരല്ല; നടനുമായുള്ള ദാമ്പത്യ പ്രശ്‌നത്തെ കുറിച്ച് നടി ഗൗതമി

  സിനിമയില്‍ എന്റെ ഗെറ്റപ്പ് വേറെയാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോള്‍ ഓരോരുത്തരും പല അഭിപ്രായങ്ങളുമായി വരും. അതൊക്കെ നമ്മളെ വല്ലാതെ ശല്യപ്പെടുത്തുന്ന കാര്യങ്ങളാണ്. എന്തിനാ മെലിഞ്ഞത്, എന്തിനാ തടിച്ചത്, എന്തിനാ താടിയും മുടിയും വളര്‍ത്തിയത്, മനസിന് വിഷമമാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ വരുന്നത്. പൃഥ്വിരാജും മോഹന്‍ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല. ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി വച്ചാലോ ആണ് എല്ലാവര്‍ക്കും കുഴപ്പമെന്ന് ബാല പറയുന്നു.

  ഈ ചിത്രത്തിന് വേണ്ടി ഞാന്‍ താടി വെച്ചതല്ല. ഒരു തമിഴ് പടത്തിന് വേണ്ടി വെച്ചതാണ്. അത് ഇതിനും ആവശ്യമായി വന്നു എന്നേയുള്ളു. ഇന്നേവരെ ഇതുപോലൊരു ഗെറ്റപ്പില്‍ ഞാന്‍ അഭിനയിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം. മുഴുനീള ഒരു കോമഡി റോളാണ് ചിത്രത്തില്‍ എന്റേത്. സാധാരണക്കാരനായൊരു ഓട്ടോ ഡ്രൈവറായ അമീര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഓട്ടോറിക്ഷയുടെ പേര് അമീര്‍ ഖാന്‍ എന്നാണെന്നും ബാല പറയുന്നു.

  ജീവിതത്തില്‍ വളരെയധികം വിഷമം വരുന്ന ഒത്തിരി സംഭവങ്ങള്‍ ഉണ്ടായിരുന്നു. അങ്ങനൊരു പ്രശ്‌നത്തിന് ശേഷം ഞാന്‍ കേരളം വിട്ട് ചെന്നൈയിലേക്ക് പോയി. ഇനി കേരളത്തിലേക്ക് തിരിച്ചു പോകില്ലെന്ന് അമ്മയോട് പറഞ്ഞതുമാണ്.

  പക്ഷെ അതിനിടയിലാണ് 'നാന് ഉണ്ണി മുകുന്ദന്‍' എന്ന ട്രോള്‍ ഹിറ്റാകുന്നത്. എനിക്കിപ്പോഴും കേരളത്തില്‍ സ്റ്റാര്‍ വാല്യു ഉണ്ടെന്ന് മനസ്സിലായത് അന്നേരമാണ്. അതുകൊണ്ടാണ് ഞാന്‍ തിരിച്ചു വന്നതെന്ന് ബാല പറയുന്നു. സ്നേഹിച്ചാല്‍ തിരിച്ചും സ്നേഹം കിട്ടും എന്നതാണ് എന്റെ കാഴ്ചപാടെന്നും താരം സൂചിപ്പിക്കുന്നു.

  മാത്രമല്ല സൗഹൃദങ്ങള്‍ക്ക് വേണ്ടി ഒരുപാട് സിനിമകള്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ ഇനി അങ്ങനെ ചെയ്യില്ലെന്നൊരു തീരുമാനം കൂടി എടുത്തിയിരിക്കുകയാണ്. നല്ല കുറച്ച് സിനിമകളുടെ ഭാഗമാവണമെന്ന ആഗ്രഹമുണ്ട്. എനിക്കിഷ്ടപ്പെടുന്ന കഥാപാത്രങ്ങളെ ഇനി ചെയ്യുകയുള്ളൂ. ഓരോ സിനിമകളും വിജയിക്കുന്നതും പരാജയപ്പെടുന്നതുമൊക്കെ പ്രേക്ഷകരുടെ കൈയ്യിലിരിക്കുന്ന കാര്യമാണെന്നും നടന്‍ ബാല വ്യക്തമാക്കുന്നു.

  Read more about: bala ബാല
  English summary
  Actor Bala Opens Up About His Comeback To Kerala Because Of Unni Mukundan's Call Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X