twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി, നേരിട്ട പ്രതിസന്ധിയെ കുറിച്ച് ബാല

    |

    മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് നടൻ ബാല. സിനിമാ കടുംബത്തിൽ ജനിച്ച് വളർന്ന നടൻ 2003 ൽ ആയിരുന്നു സിനിമാ ജീവിതം ആരംഭിക്കുന്നത്. 2006 ൽ ആയിരുന്നു നടന്റെ മോളിവുഡ് പ്രവേശനം. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു താരം. നായക കഥപാകത്രങ്ങളെ പോലെ ബാലയുടെ വില്ലൻ വേഷകളും ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. ഹേറ്റേഴ്സില്ലാത്ത നടനാണ് ബാല.

    മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ബാലയ്ക്കുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം സിനിമാ വിശേഷങ്ങൾക്കൊപ്പം തന്നെ ജീവിതത്തിലെ സന്തോഷ വാർത്തയും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിത്തിൽ നേരിടേണ്ടി വന്ന താഴ്ചകളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമയിലേയ്ക്കുള്ള തിരികെ വരവിന് സഹായിച്ചവരെ കുറിച്ചും ബാല പറയുന്നു.

    മോഹൻലാൽ സഹായിച്ചു

    സിനിമയിൽ തന്നെ ഒരുപാട് പേർ ഒതുക്കാൻ ശ്രമിച്ചെങ്കിലും നല്ല വ്യക്തികൾ ഉണ്ടെന്നും ബാല പറയുന്നു. രണ്ടാം വരവിവൽ തന്നെ സഹായിച്ചത് മോഹൻലാലും സംവിധായകൻ വൈശാഖുമാണെന്ന് ബാല അഭിമുഖത്തിൽ പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം ബാല മലയാളത്തിൽ തിരികെ എത്തിയത് മോഹൻലാലിന്റെ ഹിറ്റ് ചിത്രമായ പുലിമുരുകനിലൂടെയാണ്.
    നടന്റെ വാക്കുകൾ ഇങ്ങനെ...മോഹന്‍ലാല്‍, വൈശാഖ് എന്നിവരാണ് എന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. അന്ന് ഞാന്‍ പറഞ്ഞു, ഇത്രയും പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയാണ് ഞാന്‍. ഇത്രയും വലിയൊരു സിനിമയില്‍ ഞാന്‍ ഭാഗമാകുന്നത് ശരിയാണോ എന്ന് ചോദിച്ചു.

    സിനിമയിൽ ചാൻസ് ലഭിക്കുന്നത്

    ഞാന്‍ വിളിച്ചത് ബാല എന്ന നടനെയാണ്, നിങ്ങളുടെ കഴിവ് കൊണ്ടാണ്. അല്ലാതെ നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ എനിക്ക് വിഷയമല്ല. കഥപാത്രം നിങ്ങള്‍ക്ക് ചേരുമെന്നാണ് വൈശാഖ് പറഞ്ഞത്. അത് തന്നെയാണ് മോഹന്‍ലാലിന്റെയും അഭിപ്രായമെന്നും പറഞ്ഞു. അങ്ങനെയാണ് ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ അഭിനയിക്കുന്നത്. ഒരു ഭാഗത്ത് ചിലര്‍ നമ്മളെ താഴ്ത്താന്‍ നോക്കിയാലും, സിനിമയില്‍ നമ്മളെ കാത്ത് കൊണ്ട് പോകാന്‍ നല്ല മനസുള്ള വ്യക്തികളും ഉണ്ട്, നടൻ പറഞ്ഞു.

    ജീവിതത്തിലെ ഒറ്റപ്പെടൽ

    എനിക്ക് ഒരുപാട് ഫാന്‍സോ, സുഹൃത്തുക്കളോ വേണ്ട. പക്ഷെ ജീവിതത്തിലെന്തെങ്കിലും ലക്ഷ്യങ്ങള്‍ ഉള്ളവരായിരിക്കണം എന്ന് മാത്രം. ആത്മാര്‍ത്ഥമായ കുറച്ച് സൂഹൃത്തുക്കള്‍ മതി. ജീവീതത്തില്‍ തന്നെ ഒരു കാര്യത്തില്‍ മാത്രം തകര്‍ക്കാന്‍ എളുപ്പമല്ല. പക്ഷെ എനിക്ക് എല്ലാ ഭാഗത്തുനിന്നും അടി കിട്ടി. വ്യക്തി ജീവിതം, സിനിമ ജീവിതം കൂടാതെ അപകടവും സംഭവിച്ചു. അതിനൊപ്പം ഒറ്റപ്പെടുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഒറ്റപ്പെട്ട് പോയി. അന്ന് എന്നെ ചെന്നൈ ആശുപത്രിയില്‍ കൊണ്ട് പോയി ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തത് നടന്‍ അജിത്താണെന്നും ബാല അഭിമുഖത്തില്‍ പറഞ്ഞു.

    Recommended Video

    ഒരുപാട് സങ്കടങ്ങളുണ്ടായി ജീവിതത്തില്‍ ആര്‍ക്കും ഒരു പാപവും ചെയ്തിട്ടില്ല
    വരാനുള്ള  സിനിമ

    ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് ബാല. 2019 ൽ പുറത്തിറങ്ങിയ ചിത്രമാ. ഫാൻസി ഡ്രാസ്സാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നടന്റെ മലയാള ചിത്രം. തമ്പിയാണ് ബാലയുടെ തമിഴ് ചിത്രം. മമ്മൂട്ടിചിത്രമായ ബിലാലിനായി തയ്യാറെടുക്കുകയാണ് നടൻ ഇപ്പോൾ. ബിലാലിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

    Read more about: bala ajith mohnalal
    English summary
    actor bala Reveales Mohanlal and thala Ajith Was helped him during the crisis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X