twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങള്‍ ഒരേ വൈബാണ്! ഭാര്യ എലീനയെ കുറിച്ച് ബാലു വര്‍ഗീസ്! ആസിഫ് അലി തന്റെ മച്ചാനാണെന്നും താരം

    |

    നടന്‍ ലാലിന്റെ മരുമകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ബാലു വര്‍ഗീസിന് പിന്നീട് തന്റേതായ സ്ഥാനം കണ്ടെത്താന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ മലയാള സിനിമയിലെ ഫ്രീക്കനെന്നും ന്യൂജനറേഷന്‍ നായകനെന്നുമൊക്കെ വിളിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ്. സിനിമാ കുടുംബത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയതിന് ശേഷമുള്ള മാറ്റത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബാലുവിപ്പോള്‍.

    ഹണി ബീ സിനിമയുടെ ലൊക്കേഷനില്‍ അടിച്ചുപൊളിച്ചുവെന്നാണ് ബാലു പറയുന്നത്. ആ സിനിമയിലൂടെ ലഭിച്ച സൗഹൃദത്തെ കുറിച്ചും ഭാര്യ എലീനയെ ആദ്യമായി കണ്ടുമുട്ടിയത് മുതലുള്ള കാര്യങ്ങളും കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ബാലു പറയുകയാണ്.

    ബാലു വര്‍ഗീസ് പറയുന്നതിങ്ങനെ

    ഹായ് അയാം ടോണിയുടെ സെറ്റില്‍ വച്ചാണ് ഞാനും എലീനയും ആദ്യമായി കാണുന്നത്. പന്നീട് ചങ്ക് കമ്പനിയായി. ഞങ്ങള്‍ ഒരേ വൈബാണ്. രണ്ട് പേര്‍ക്കും തോന്നി ഞങ്ങള്‍ ഒരുമിച്ചാല്‍ അടിപൊളിയാവുമെന്ന്. രണ്ട് വീട്ടുകാരും സമ്മതം പറഞ്ഞതോടെ ഞങ്ങളും ഹാപ്പി.

    ബാലു വര്‍ഗീസ് പറയുന്നതിങ്ങനെ

    സിനിമ കുടുംബമാണ് ഞങ്ങളുടേത്. അമ്മയുടെ ജേഷ്ഠനാണ് നടനും സംവിധായകനുമായ ലാല്‍. അച്ഛന്‍ ലാല്‍ ക്രിയേഷന്‍സിന്റെ ജനറല്‍ മാനേജരാണ്. അതുകൊണ്ട് തന്നെ സിനിമ കണ്ടും അറിഞ്ഞുമാണ് വളര്‍ന്നത്. അപ്പനും അമ്മയ്ക്കും സിനിമ ഭ്രാന്താണ്. എല്ലാ ശനിയും ഞായറും ഞങ്ങള്‍ സിനിമ കാണാന്‍ പോകുമായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. ദിലീപേട്ടന്‍ നായകനായ ചാന്തുപൊട്ടില്‍ ലാല്‍ അങ്കിളായിരുന്നു നിര്‍മാതാവ്. ഇന്ദ്രജിത്ത് ചേട്ടന്റെ ചെറുപ്പക്കാലം ചെയ്യാനാണ് എന്നെ വിളിച്ചത്. ആദ്യ ഷോട്ടില്‍ തന്നെ ഓകെയായി. നന്നായെന്ന് ലാല്‍ ജോസ് സാര്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ വലിയ സന്തോഷമായി. അന്ന് കിട്ടിയ ആത്മവിശ്വാസമാണ് ഇന്നും കൈവിടാതെ കൊണ്ട് നടക്കുന്നത്.

    Recommended Video

    Balu Varghese Marriage FUll Video | FilmiBeat Malayalam
     ബാലു വര്‍ഗീസ് പറയുന്നതിങ്ങനെ

    ആസിഫ് അലിയ്‌ക്കൊപ്പം മൂന്ന് ചിത്രങ്ങളിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളു. പക്ഷേ പത്ത് ചിത്രങ്ങളില്‍ അഭിനയിച്ച ഫീലാണ് പ്രേക്ഷകര്‍ക്ക്. ഹണീ ബി യില്‍ഞാന്‍ അവതരിപ്പിച്ച ആംബ്രോസ് എന്ന കഥാപാത്രം ആസിഫിന്റെ സെബാനെ വിളിക്കുന്നത് മച്ചാനെ എന്നാണ്. സിനിമയ്ക്ക് പുറത്തും ഞങ്ങള്‍ മച്ചാന്‍ എന്നാണ് പരസ്പരം വിളിക്കുന്നത്. ആസിഫിനോട് എന്തും തുറന്ന് സംസാരിക്കാം. ചിലപ്പോള്‍ നല്ല ഉപദേശങ്ങള്‍ തന്ന് വഴിക്കാട്ടുന്ന ഒരു ജ്യേഷ്ഠസഹോദരനാണ്.മറ്റ് ചിലപ്പോള്‍ നമ്മളോടൊപ്പം അടിച്ച് പൊളിക്കുന്ന അടുത്ത സുഹൃത്ത്.

     ബാലു വര്‍ഗീസ് പറയുന്നതിങ്ങനെ

    ഹണിബീയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളൊന്നും മറക്കാന്‍ കഴിയില്ല. സത്യത്തില്‍ അതൊരു സിനിമ ചിത്രീകരണം ആണെന്നേ തോന്നിയിട്ടില്ല. ഞങ്ങള്‍ മച്ചാന്മാരെല്ലാം കൂടി സെറ്റില്‍ അടിച്ച് പൊളിച്ചു. ബാച്ചിലേഴ്‌സ് പാര്‍ട്ടി പോലെയായിരുന്നു എല്ലാ ദിവസത്തെയും ചിത്രീകരണം. ചിത്രത്തിന്റെ സംവിധായകനായ ജീവന്‍ ചേട്ടന്‍ (ലാല്‍ ജൂനിയര്‍) സിനിമയ്ക്ക് വേണ്ടി ആരും അഭിനയിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നമ്മള്‍ സുഹൃത്തുക്കള്‍ ഒന്നിച്ച് കൂടുമ്പോള്‍ എങ്ങനെയാണോ ഇടപെടുന്നത് അത് മാത്രം ചെയ്താല്‍ മതിയെന്നാണ് പുള്ളിക്കാരന്‍ പറഞ്ഞത്. സിനിമ ഇറങ്ങിയപ്പോള്‍ കള്ളുകുടിയും ലഹരി ഉപയോഗവും അല്‍പം കൂടി പോയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഏത് പുതിയ ട്രെന്‍ഡ് വന്നാലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്.

    ബാലു വര്‍ഗീസ് പറയുന്നതിങ്ങനെ

    കിംഗ് ലയര്‍ കഴിഞ്ഞപ്പോള്‍ അഭിനയത്തിന്റെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ അനുഭവമായിരുന്നു. ദിലീപേട്ടനോടൊപ്പമുള്ള അഭിനയം മറക്കാന്‍ കഴിയില്ല. ഡയലോഗ് പറയുമ്പോഴുള്ള അദ്ദേഹത്തിന്റെ ടൈമിങ് അപാരമാണ്. പൊതുവേ ഞാന്‍ വളരെ വേഗത്തിലാണ് ഡയലോഗുകള്‍ പറയുന്നത്. ഇത്രയും വേഗത്തില്‍ ഡയലോഗ് പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ക്ക് വ്യക്തമാകില്ലെന്ന് ദിലീപേട്ടന്‍ പറഞ്ഞു തന്നു. ഓരോ ഡയലോഗും പറയുമ്പോഴുള്ള മോഡുലേഷനും ടൈമിംഗുമെല്ലാം ഞാന്‍ ദിലീപേട്ടനില്‍ നിന്നാണ് കൃത്യമായി പഠിച്ചത്.

    English summary
    Actor Balu Varghese Opens Up His First Meeting With Wife Alina
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X