For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിനക്ക് സിനിമയിൽ അഭിനയിക്കാൻ പൊക്കമില്ലല്ലോടായെന്ന് പലരും പറഞ്ഞു, അവഗണകൾ നേരിട്ടിട്ടുണ്ട്'; ബിജു സോപാനം

  |

  താൻ വളർന്നുവന്ന അങ്കത്തട്ടിനെ പേരിനൊപ്പം കൂട്ടിയ ആളാണ് ബിജു സോപാനം. കാവാലം നാരായണപ്പണിക്കർ ആരംഭിച്ച സോപാനം എന്ന നാടക സ്ഥാപനത്തിലൂടെയാണ് ബിജു അരങ്ങിലേക്ക് എത്തുന്നത്. പിന്നീട് മിനിസ്ക്രീനിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ടിട്ടും സോപാനത്തെ ബിജു കൈവിട്ടില്ല.

  സ്വാഭാവികമായ അഭിനയ ശൈലിയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന് ശേഷം സ്വാഭാവികമായ തിരുവനന്തപുരം ഭാഷയെ മിനിസ്ക്രീനിലൂടെ പ്രശസ്തമാക്കിയതിനും ബിജുവിന് പങ്കുണ്ട്.

  Also Read: മഞ്ഞചരടും താലിയും സമ്മാനിച്ച് അനു; ക്ഷണക്കത്തുമായി തങ്കച്ചന്‍! സ്റ്റാര്‍ മാജിക്കിലൂടെ സത്യം പറഞ്ഞ് താരങ്ങള്‍

  ഉപ്പും മുളകും പരിപാടിയിലൂടെയാണ് ബിജു സോപാനം ശ്രദ്ധേയനായത്. ബിജുവിന്റെ ജീവിതത്തെ ഉപ്പും മുളകിന് മുമ്പും പിമ്പും എന്നുതന്നെ രണ്ടായി വേർതിരിക്കാം. അത്രമാത്രം ബിജു സോപാനം എന്ന നടന്റെ കരിയറിൽ സ്വാധീനം ചെലുത്തിയ കഥാപാത്രമാണ് ഉപ്പും മുളകിലെ ബാലു.

  ഇപ്പോൾ നിരവധി സിനിമകളിലും ബിജു സോപാനം അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദനുണ്ണി അസോസിയേറ്റ്സാണ് ബിജു സോപാനം അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ.

  ഇപ്പോഴിത ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ കലാജീവിതത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ബിജു സോപാനം. 'കാമറയുടെ മുമ്പിലല്ലാത്തപ്പോൾ ‍ഞാൻ വെറും നെയ്യാറ്റിൻകരക്കാരനാണ്. പേരിനോടൊപ്പം സോപാനം ചേർത്തത് ‍ഞാനാണ്.'

  'കാവാലം സാറിന്റെ നാടക കളരിയുടെ പേരാണ് സോപാനം. ആ പേരിപ്പോൾ വീടിനും ഇട്ടു. അത് മകൾ പറഞ്ഞിട്ട് ചെയ്തതാണ്. അച്ഛൻ വർഷങ്ങളായി പ്രവർത്തിച്ച സ്ഥാപനത്തിന്റെ പേരല്ലെ അത് തന്നെ വീടിനും ഇട്ടാൽ മതിയെന്ന് മകൾ പറഞ്ഞു.'

  'ഇരുപത്തിമൂന്നാം വയസിലാണ് നാടകത്തിൽ ഞാൻ ചേർന്നത്. എനിക്ക് പാരമ്പര്യമൊന്നും ഇല്ലായിരുന്നു. നിന്നെ കൊണ്ട് പറ്റില്ല കളഞ്ഞിട്ട് പോ എന്ന് പറഞ്ഞുള്ള പുച്ഛം ഒരുപാട് കേട്ടിട്ടുണ്ട്. അപ്പോഴാണ് വാശി വന്നത്.'

  'നാടകത്തിൽ സജീവമായി നിൽക്കുന്ന സമയത്ത് ഒളിച്ച് പോയി ചെയ്ത സിനിമയാണ് രാജമാണിക്യം. ഒരുപാട് കടമ്പകൾ കടന്നാണ് കാവാലം സാറിന് കീഴിൽ നാടകത്തിൽ വേഷങ്ങൾ ചെയ്തത്. ഒന്നോ രണ്ടോ വർഷം നിൽക്കാനായാണ് കാവാലം സാറിന്റെ നാടക കളരിയിൽ പോയത്.'

  Also Read: ഐശ്വര്യയുടെ പേരിൽ കരിയറും സ്വപ്നങ്ങളും തകർത്തു; വിവേക് ഒബ്റോയിയെ എന്നിട്ടും വെറുതെ വിടാഞ്ഞ സൽമാൻ‌

  'പക്ഷെ 22 വർഷം നിന്നു. മത്സര സ്വഭാവം പണ്ടെ ഇല്ല. ഒരു സിനിമ കണ്ട് കഴിഞ്ഞാൽ വിത്ത് മ്യൂസിക്ക് ഞാൻ എന്റെ ചേച്ചിമാ​ർക്ക് കഥ പറഞ്ഞ് കൊടുക്കുമായിരുന്നു. നിനക്ക് സിനിമയിൽ അഭിനയിക്കാം പക്ഷെ പൊക്കമില്ലല്ലോടായെന്ന് പലരും എന്നോട് പറയുമായിരുന്നു.'

  'കഴിവും ഈശ്വരാധീനവും ആവശ്യമാണ്. കലാകാരൻ എന്ന് കേൾക്കാനാണ് ഇഷ്ടം. അച്ചടക്കം ഒരു കലാകാരന് വേണം. സ്വഭാവിക അഭിനയത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്താറുണ്ട്. ഉപ്പും മുളകിന് സ്ക്രിപ്റ്റുണ്ട്.'

  'അനായാസമായി ചെയ്യുന്നതല്ല നല്ല ബുദ്ധിമുട്ടുണ്ട്. എന്റെ മകൾക്ക് അഭിനയിക്കാൻ നല്ല താൽപര്യമാണ്. കഥാപാത്രങ്ങളും മേക്കപ്പും ചിലപ്പോൾ ഞാനും ഉപ്പും മുളകും ചെയ്യുമ്പോൾ സജസ്റ്റ് ചെയ്യാറുണ്ട്. എനിക്ക് അതിനൊരു ഫ്രീഡം അവർ തന്നിട്ടുണ്ട്.'

  'ഒരു നടന് അത്യാവശ്യം നല്ലൊരു ഡയറക്ഷനാണ്. ഓർമക്കായി സിനിമയിൽ ​ഗോപി ചേട്ടൻ ചെയ്ത റോൾ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ട്. ഏറ്റവും അവസാനം ഞാൻ അഭിനയിച്ച് തിയേറ്ററുകളിലെത്തിയത് മുകുന്ദനുണ്ണി അസോസിയേറ്റ്സാണ്.'

  'ലൈക്കയാണ് ഇനി റിലീസിനെത്താനുള്ളത്. ഫാമിലി സബ്ജക്ടാണ് ലൈക്ക. നാടകം എനിക്ക് ഉപേക്ഷിക്കാൻ പറ്റില്ല. ബാലു ചെയ്ത ശേഷം കൃത്യം എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. അതിൽ മുഴുവൻ നെ​ഗറ്റീവ് റോൾ ആയിരുന്നു. അത് ആളുകൾക്ക് അം​ഗീകരിക്കാൻ പറ്റിയില്ല.'

  'അവർ അത് പറയുകയും ചെയ്തിരുന്നു. ഞാൻ എന്റെതായ പാതയിലൂടെയാണ് പോകുന്നത്. അവാർഡ് കിട്ടുമ്പോൾ ഭാരം തോന്നാറില്ല. ഞാൻ ഉഴപ്പനല്ല. കലാജീവിതം ഒരിക്കലും മടുക്കില്ല എനിക്ക്' ബിജു സോപാനം പറഞ്ഞു.

  Read more about: biju sopanam
  English summary
  Actor Biju Sopanam Open Up About His Acting Life And Experience, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X