For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന്‍റെ അന്നും വഴക്കിട്ടു! ചെമ്പന്‍ വിനോദിനെ വിവാഹം ചെയ്യാനുള്ള കാരണത്തെക്കുറിച്ച് മറിയം!

  |

  അടുത്തിടെയായിരുന്നു ചെമ്പന്‍ വിനോദ് വീണ്ടും വിവാഹിതനായത്. ലോക് ഡൗണ്‍ സമയത്തെ വിവാഹമായിരുന്നതിനാല്‍ ചടങ്ങുകള്‍ ലളിതമായിരുന്നു. രജിസ്‌ട്രോഫീസിലെ നോട്ടീസ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ചെമ്പന്‍ വിനോദ് ജോസ് വീണ്ടും വിവാഹിതനാവുകയാണെന്നുള്ള വിവരവും പ്രതികരിച്ചത്. ഇതേക്കുറിച്ച് താരം പ്രതികരിച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷമായാണ് പ്രതിശ്രുത വധുവിനൊപ്പമുള്ള ചിത്രങ്ങളുമായി അദ്ദേഹം എത്തിയത്. താരങ്ങളും ആരാധകരുമെല്ലാം അദ്ദേഹത്തിന് ആശംസ അറിയിച്ച് എത്തിയിരുന്നു.

  ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായാണ് ഇവരുടെ പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയത്. ഡോക്ടറായ മറിയം തോമസ് 25 കാരിയാണെന്നും ഇത്രയും ചെറിയ പെണ്‍കുട്ടിയെയാണോ അദ്ദേഹം ജീവിതസഖിയാക്കിയതെന്നായിരുന്നു വിമര്‍ശനം. പ്രായവ്യത്യാസത്തെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകളും വൈറലായി മാറിയിരുന്നു. അതൊന്നും തങ്ങളുടെ ജീവിതത്തെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും സന്തോഷകരമായ കുടുംബജീവിതമാണ് നയിക്കുന്നതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് മറിയവും ചെമ്പനും.

  മറിയത്തിന്‍റെ തീരുമാനം

  മറിയത്തിന്‍റെ തീരുമാനം

  ഒരു സൂചനപോലും തരാതെ അപ്രതീക്ഷിതമായാണ് ലോക്ഡൗണ്‍കാലത്ത് ചെമ്പന്‍ വിനോദിന്‍റെ വിവാഹം നടന്നത്. ഇരുപത്തിയഞ്ചു വയസ്സുള്ള വ്യക്തിക്ക് തന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടുണ്ടെന്നും മറിയം എടുത്ത തീരുമാനമാണ് ഇതെന്നും അദ്ദേഹം പറയുന്നു. അത് സമൂഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിട്ടുകളയണമെന്നും മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറാണ്.

  Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral
  മറിയത്തിന്‍റെ മറുപടി

  മറിയത്തിന്‍റെ മറുപടി

  പ്രായവ്യത്യാസവുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മറിയവും എത്തിയിട്ടുണ്ട്. മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയുള്ള ഒരാളെയാണ് പങ്കാളിയായി ലഭിച്ചത്. പതിനേഴ് വയസ്സിന്റെ വ്യത്യാസം ഇരുവരും തമ്മില്‍ ഉണ്ട്, എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്പന്‍ വിനോദ്.

  പറ്റുമായിരുന്നില്ല

  പറ്റുമായിരുന്നില്ല

  അങ്ങനെ നോക്കുമ്പോള്‍ എന്റെ സങ്കല്‍പത്തിലുള്ള ആളാണ് മറിയമെന്നും താരം പറയുന്നു. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല എന്നാണ് വിമര്‍ശകരോട് മറിയത്തിന് പറയാനുള്ളത്. വിവാഹത്തിന് സ്ത്രീക്കും പുരുഷനും ഇടയിലെ പ്രായവ്യതാസം ഇത്രയും ആയിരിക്കണം എന്ന് നിയമവും ഉണ്ടോ എന്നറിയില്ല. ഒരു പൈങ്കിളി പ്രണയം ആയിരുന്നില്ല ഞങ്ങളുടേത്. സൗഹൃദം വളർന്നു എപ്പോഴോ പ്രണയമായി മാറി. വിട്ടു പോകില്ല എന്ന് തോന്നിയപ്പോൾ വിവാഹിതരാകാൻ തീരുമാനിച്ചുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

  ആദ്യമായി പരിചയപ്പെട്ടത്

  ആദ്യമായി പരിചയപ്പെട്ടത്

  ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചാണ് ചെമ്പനെ ആദ്യമായി കണ്ടത്. പൂനെയിലെ പഠിത്തം കഴിഞ്ഞ് കേരളത്തിലേക്കെത്തിയ സമയമായിരുന്നു. കൊച്ചിയിലായിരുന്നു ആ സമയത്ത് ജോലി ചെയ്തിരുന്നത്. അന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്ന് മറിയം പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും മനസ്സ് തുറന്നത്.

  നന്ദിയോടെ സ്മരിക്കുന്നു

  നന്ദിയോടെ സ്മരിക്കുന്നു

  വിവാഹത്തിനെ ചെറിയ ചടങ്ങ് മതിയെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. രജിസ്‌ട്രോഫീസിലെ അപേക്ഷ കണ്ട മാധ്യമപ്രവര്‍ത്തകന്‍ പ്രായവ്യത്യാസത്തെക്കുറിച്ചായിരുന്നു ആദ്യം പറഞ്ഞത്. നാല്‍പത്തിമൂന്നുകരാന് 23 കാരി മറിയമെന്നായിരുന്നു തലക്കെട്ട്. അത് ഞങ്ങളുടെ പണി കുറച്ചുവെന്ന് ഇരുവരും പറയുന്നു. ആളുകള്‍ ഇത് എങ്ങനെ എടുക്കുമെന്ന വീട്ടുകാരുടെ ടെന്‍ഷന്‍ മാറിയത് അങ്ങനെയായിരുന്നു. ഇങ്ങനെയൊരു പണി ചെയ്തുതന്ന പുണ്യാത്മാവിനെ നന്ദിയോടെ സ്മരിക്കുന്നുവെന്നും ഇരുവരും പറയുന്നു.

   മദ്യപാനവും വില്ലത്തരവും

  മദ്യപാനവും വില്ലത്തരവും

  ചെമ്പന്‍ കടുത്ത മദ്യപാനിയാണെന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിരുന്നുവെന്ന് മറിയം പറയുന്നു. വില്ലത്തരമുള്ള വ്യക്തിയാണെന്നും കേട്ടിരുന്നു. മദ്യപിക്കാറുണ്ട് അദ്ദേഹം, എന്നാല്‍ ദിവസവും അത് വേണമെന്ന നിര്‍ബന്ധമില്ല. അത്യാവശ്യത്തിന് വില്ലത്തരമൊക്കെയാവാം എന്നാണ് തന്‍രെ കാഴ്ചപ്പാടെന്നും അവര്‍ പറയുന്നു. കൗതുകകരമായ പ്രത്യേകതകളുള്ളയാളാണ് മറിയം. സന്തോഷകരമായി ജീവിതം മുന്നോട്ട് പോവുന്നുണ്ട്.

  വിവാഹശേഷം ആഘോഷം

  വിവാഹശേഷം ആഘോഷം

  വിവാഹം കഴിഞ്ഞുള്ള ആഘോഷത്തെക്കുറിച്ചും ഇവര്‍ പറഞ്ഞിരുന്നു. വീട്ടുകാരുടെ സമ്മതപ്രകാരമായാണ് വിവാഹം നടത്തിയത്. വിവാഹത്തിന്റെ അന്ന് പ്രഭാത ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് വഴക്കുണ്ടാക്കിയാണ് എത്തിയത്. അവിടെ ചെമ്പന്റെ സുഹൃത്തുക്കള്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞ് നേരെ ചെമ്പന്റെ വീട്ടിലേക്ക് പോരുകയായിരുന്നു. തികഞ്ഞ മദ്യപാനിയായതിനാല്‍ നേരത്തെ സ്റ്റോക്ക് ചെയ്ത കുപ്പി പങ്കിട്ട് കഴിക്കുകയായിരുന്നു തങ്ങളെന്നും ചെമ്പന്‍ പറഞ്ഞിരുന്നു.

  English summary
  Actor Chemban Vinod Jose wife about post marriage life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X