twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാലിക്കിലെ ആ രംഗം ആദ്യ കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ല, മനസുതുറന്ന് ദിനേശ് പ്രഭാകര്‍

    By Midhun Raj
    |

    ചെറിയ റോളുകളിലൂടെ മലയാളത്തില്‍ കയറിവന്ന താരമാണ് ദിനേശ് പ്രഭാകര്‍. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയും എല്ലാം സിനിമകളില്‍ ഒപ്പം നില്‍ക്കുന്ന കഥാപാത്രമായാണ് നടനെ പ്രേക്ഷകര്‍ കൂടുതല്‍ കണ്ടത്. മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ദിനേശ് പ്രഭാകര്‍ തുടങ്ങിയത്. അഭിനയത്തിന് പുറമെ കാസ്റ്റിംഗ് ഡയറക്ടറായും ആര്‍ട്ട് ഫിലിം ഡയറക്ടറായുമെല്ലാം നടന്‍ പ്രവര്‍ത്തിച്ചു. പത്തൊമ്പത് വര്‍ഷത്തെ കരിയറില്‍ ചുരുക്കം ചില കഥാപാത്രങ്ങളാണ് ദിനേശ് പ്രഭാകറിന്‌റെതായി ശ്രദ്ധിക്കപ്പെട്ടത്. ലൂക്കാചുപ്പി, ജേക്കബിന്‌റെ സ്വര്‍ഗരാജ്യം, ദൃശ്യം 2 എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നടന് ലഭിച്ചു.

    ഹസീ ഖാസിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

    എറ്റവുമൊടുവിലായി മാലിക്കിലെ പീറ്റര്‍ എന്ന കഥാപാത്രം ചെയ്താണ് ദിനേശ് വീണ്ടും തിളങ്ങിനില്‍ക്കുന്നത്. മാലികില്‍ പ്രാധാന്യമുളള ഒരു വേഷം തന്നെയാണ് നടന് ലഭിച്ചത്. മറ്റ് താരങ്ങള്‍ക്കൊപ്പം ദിനേശിന്‌റെ പ്രകടനത്തെയും എല്ലാവരും പ്രശംസിക്കുന്നു. അതേസമയം മാലിക് അനുഭവം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയാണ് നടന്‍.

    സിനിമ റിലീസായ ശേഷം പീറ്റര്‍ എന്നാണ് തന്നെ

    സിനിമ റിലീസായ ശേഷം പീറ്റര്‍ എന്നാണ് തന്നെ പലരും വിളിക്കുന്നതെന്ന് ദിനേശ് പ്രഭാകര്‍ പറയുന്നു. 'കഥാപാത്രത്തിന്‌റെ പേരില്‍ അറിയപ്പെടുക എന്ന് പറഞ്ഞാല്‍ വലിയ സന്തോഷമാണ്. വെല്ലുവിളി നിറഞ്ഞതായിരുന്നു സിനിമയുടെ ഷൂട്ടിംഗെന്നും' നടന്‍ പറഞ്ഞു. 'റിവേഴ്‌സ് പ്രോസസങ്ങിലായിരുന്നു ചിത്രീകരണം. പ്രായമായ ഗെറ്റപ്പില്‍ നിന്ന് തിരിച്ച് ചെറുപ്പത്തിലേക്കുളള പോക്കായിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ടായെന്നും അതൊരു ചലഞ്ചായി എല്ലാവരും ഏറ്റെടുത്തു'.

    ശാരീരികമായി ഏറെ സ്‌ട്രെയിന്‍ ചെയ്യേണ്ട

    'ശാരീരികമായി ഏറെ സ്‌ട്രെയിന്‍ ചെയ്യേണ്ട ഒത്തിരി സംഭവങ്ങളുണ്ടായി. മാലിക്കിലെ ചില കാര്യങ്ങള്‍ ആദ്യ കാഴ്ചയില്‍ ചിലപ്പോള്‍ മിസ് ആകുമെന്നും ദിനേശ് പ്രഭാകര്‍ പറഞ്ഞു. അപ്പാനി ശരത്തിന്‌റെ കഥാപാത്രത്തെ ഇല്ലാതാക്കാന്‍ ആളെ ഏര്‍പ്പാടാകുന്നത് ഞാനാണ്. പക്ഷേ അത് ആദ്യ കാഴ്ചയില്‍ പെട്ടെന്ന് മനസിലാകില്ല. ഇന്ദ്രന്‍സ് ചേട്ടന്‍ അലീക്കയെ തീര്‍ക്കുന്ന കാര്യം പറയുമ്പോള്‍ 'അലീക്കയെ കൊന്നിട്ടല്ല പ്രതികാരം തീര്‍ക്കേണ്ടത്' എന്ന പീറ്ററിന്‌റെ ഡയലോഗ് ഉണ്ട്.

    നിങ്ങള്‍ കിളവന്‍മാര്‍ ഒകെ

    'നിങ്ങള്‍ കിളവന്‍മാര്‍ ഒകെ ചാകാത്തതുകൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെടാത്തത്' എന്ന് അപ്പാനി ശരത് ഇന്ദ്രന്‍സിനോട് പറയുന്നു. 'സാറെ ഞാന്‍ കൊല്ലാം. എനിക്ക് മലേഷ്യയില്‍ പോകാന്‍ പാസ്‌പോര്‍ട്ട് തന്നാല്‍ മതി എന്ന്' അപ്പാനി ശരതിന്റെ കഥാപാത്രം പറയുന്നു. ആ ഷോട്ടില്‍ ഞാന്‍ ഫോണ്‍ ഡയല്‍ ചെയ്തിട്ട് മാറുന്നുണ്ട്. അങ്ങനെ ചില കാര്യങ്ങള്‍ ആദ്യ കാഴ്ചയില്‍ ചിലപ്പോ മിസ് ആകും. രണ്ടാമത്തെ കാഴ്ചയിലാണ് കിട്ടുക'.

    മക്കള്‍ സിനിമയിലേക്ക് വരാതിരുന്നതിന്റെ കാരണം ഇതാണ്, കുടുംബത്തെ കുറിച്ച് ജഗദീഷ്‌മക്കള്‍ സിനിമയിലേക്ക് വരാതിരുന്നതിന്റെ കാരണം ഇതാണ്, കുടുംബത്തെ കുറിച്ച് ജഗദീഷ്‌

    വലിയൊരു അനുഭവം തന്നെയായിരുന്നു

    വലിയൊരു അനുഭവം തന്നെയായിരുന്നു മാലിക് എന്നും ദിനേശ് പ്രഭാകര്‍ പറഞ്ഞു. 'ഹെവി സ്വീക്വന്‍സ് ഒകെ മഹേഷേട്ടന്‍ എടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയിട്ടുണ്ട്. നാളെ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും ഇവരോടൊക്കെ എനിക് കടപ്പാട് എഴുതി കാണിക്കേണ്ടി വരും. ആക്ടിങ്ങിന്‌റെ കാര്യത്തില്‍ പോലും വേറൊരു സ്‌കൂളായിരുന്നു അത്. ഞാനിങ്ങനെ ചെയ്‌തോട്ടെ എന്നൊന്നും ചോദിക്കേണ്ടി വന്നിട്ടില്ല. കാരണം ഇങ്ങനെ ചെയ്താല്‍ മതിയെന്ന് മഹേഷേട്ടന്‍ ആദ്യമേ പറയും. അപ്പോ അതില്‍ നമ്മള്‍ കണ്‍വിന്‍സ്ഡ് ആണ്'.

    വിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസികവിവാഹം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന ചിന്തയാണ് വേണ്ടത്‌, മനസുതുറന്ന് സ്വാസിക

    ചില സംവിധായകര്‍ ഡയറക്ഷനില്‍

    'ചില സംവിധായകര്‍ ഡയറക്ഷനില്‍ ഭയങ്കര ബ്രില്യന്റ് ആയിരിക്കും. അവര്‍ക്ക് ഒരുപക്ഷേ സാങ്കേതിക പരിഞ്ജാനം ഉണ്ടാകണമെന്നില്ല. മഹേഷേട്ടന്‍ അക്കാര്യത്തില്‍ മാസ്റ്റര്‍ ആണ്. അനാവശ്യമായി ഒരു ഷോട്ട് പോലും ഉണ്ടാവില്ല. വിനയ് ഇടയ്ക്ക് എന്നെ വിളിച്ചു പറയുകയായിരുന്നു. ഇതുപോലൊരു അനുഭവം നമുക്കിനി കിട്ടില്ല എന്ന്', നടന്‍ പറഞ്ഞു.

    ഞങ്ങള്‍ക്ക് പറയാനുളളത്

    Recommended Video

    Director Mahesh Narayan's reaction on criticism against fahadh faasil starrer malik movie

    മാലിക് കണ്ടുകഴിയുമ്പോള്‍ മനസില്‍ നില്‍ക്കുന്ന കഥാപാത്രമാണ് ദിനേശ് പ്രഭാകറിന്‌റെ പീറ്റര്‍. ഫഹദിനും വിനയ്ക്കുമൊപ്പം ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്നുണ്ട് നടന്‍. ദിനേശ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ മികച്ച റോള്‍ തന്നെയാണ് പീറ്റര്‍.

    Read more about: fahadh faasil dinesh prabhakar
    English summary
    actor dinesh prabhakar about malik movie scene and work experience with mahesh narayanan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X