twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മലയാളത്തിൽ കിട്ടാത്ത അം​ഗീകാരമാണ് തമിഴിലും ഹിന്ദിയിലും കിട്ടുന്നത്'; മനസ് തുറന്ന് നടൻ ദിനേശ് പ്രഭാകർ!

    |

    കഴിവുണ്ടായിട്ടും മലയാളത്തിൽ വേണ്ടത്ര അം​ഗീകാരം ലഭിക്കാതെ പോയ കലാകാരനാണ് നടൻ ദിനേശ് പ്രഭാകർ. മീശമാധവനിലൂടെയാണ്‌ ദിനേശ് മലയാള ചലച്ചിത്ര ലോകത്തെത്തിയത്. കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയെ പിന്നാമ്പുറം കണികാണിച്ച അഞ്ചുപേരിൽ ഒരാൾ ദിനേശായിരുന്നു. പിന്നീട് രസികനിലെ രാജ്കുമാർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് 2013 ആയപ്പോൾ പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലെ അഡ്വക്കേറ്റ് അശോകൻ കുപ്പപ്പുറമായി നല്ലൊരു തിരിച്ചുവരവ് നടത്തി. സിനിമയായായലും വേഷമായാലും വലുപ്പച്ചെറുപ്പം നോക്കാതെ ദിനേശ് പ്രഭാകർ അവയ്ക്കൊപ്പം സഞ്ചരിക്കാറുണ്ട്.

    'എൻ്റെ വിവാഹം എൻ്റെ സ്വാതന്ത്ര്യത്തിനാണ് പപ്പ വിട്ടുതന്നത്, അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു'; പാർവതി ഷോൺ'എൻ്റെ വിവാഹം എൻ്റെ സ്വാതന്ത്ര്യത്തിനാണ് പപ്പ വിട്ടുതന്നത്, അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു'; പാർവതി ഷോൺ

    2015 ആയപ്പോൾ ദിനേശിന് ലഭിക്കുന്ന വേഷങ്ങൾ കൂടി. അയാൾ ഞാനല്ല എന്ന സിനിമയിൽ ലാൻഡ്‌ലോർഡായ ക്രിസ്റ്റഫർ വാസ്കോ എന്ന വേഷം, ജമ്നാ പ്യാരിയിലെ ആടുതോമ, കുഞ്ഞിരാമായണത്തിലെ മാനസികാസ്വാസ്ഥ്യമുള്ള പട്ടാളം രാമചന്ദ്രൻ, പ്രേമം, ടൂ കണ്ട്രീസ് തുടങ്ങിയ ചിത്രങ്ങളും ആ വർഷം ചെയ്തു. അതിൽ ലുക്കാചുപ്പിയിലെ ബെന്നി ഹൃദയസ്പർശിയായ ഒന്നായിരുന്നു. ഏറ്റവുമൊടുവിലായി മാലിക്കിൽ പീറ്റർ എസ്തപ്പാനായി അദ്ദേഹത്തെ കണ്ടപ്പോൾ നിറഞ്ഞ ഹർഷാരവം പ്രേക്ഷകർ നൽകി. മുഴുനീള വേഷമായിരുന്നെങ്കിലും കാര്യമായ ഡയലോഗുകളൊന്നുമില്ലാതിരുന്നതിന്റെ കുറവ് കോടതി സീനിൽ സുലൈമാന് വേണ്ടി സംസാരിക്കുന്നിടത്ത് തീർത്തുകൊടുത്തു.

    '40 വർഷം മുമ്പ് മോഹൻലാൽ ചെയ്തത് പ്രണവിലൂടെ ആവർത്തിക്കപ്പെട്ടു'; ഹൃദയം കണ്ട് ത്രില്ലടിച്ചുവെന്ന് ബാലചന്ദ്രമേനോൻ'40 വർഷം മുമ്പ് മോഹൻലാൽ ചെയ്തത് പ്രണവിലൂടെ ആവർത്തിക്കപ്പെട്ടു'; ഹൃദയം കണ്ട് ത്രില്ലടിച്ചുവെന്ന് ബാലചന്ദ്രമേനോൻ

    പ്രാധാന്യമില്ലാത്ത സഹനടൻ വേഷങ്ങളിലൂടെ തുടക്കം

    മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ദിനേശ് അഭിനയിച്ചിട്ടുണ്ട് കൂടാതെ തമിഴ് അടക്കമുള്ള ഭാഷകളിലും അഭിനയിച്ചു. ജോൺ ഏബ്രഹാം, മനോജ് ബാജ്പേയ്യി, നസറുദ്ദീൻ ഷാ എന്നിവർക്കൊപ്പവും തമിഴിൽ അജിത്ത് അടക്കമുള്ള പ്രമുഖർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട് ദിനേശ്. ഇദ്ദേഹം ഒരു കാസ്റ്റിങ്ങ് ഡയറക്ടർ കൂടിയാണ്. തിര, ജേക്കബിന്റെ സ്വർഗ്ഗരാജ്യം, ലുക്കാചുപ്പി തുടങ്ങിയ സിനിമകളുടെ കാസ്റ്റിങ്ങ് ഇദ്ദേഹമാണ്‌ നിർവ്വഹിച്ചത്. ആമേൻ, ടൂ കണ്ട്രീസ്, പുലിമുരുകൻ എന്നീ ചിത്രങ്ങളിൽ മകരന്ദ് ദേശ്പാണ്ഡെയ്ക്കു വേണ്ടി ശബ്ദം കൊടുത്തതും ഇതേ ദിനേശ് പ്രഭാകർ തന്നെയാണ്. ഇപ്പോൾ വലിമൈ സിനിമയിൽ അജിത്തിനെതിരെ വില്ലൻ വേഷം ചെയ്യാൻ‌ സാധിച്ച സന്തോഷത്തിലാണ് ദിനേശ് പ്രഭാകർ. കഴിഞ്ഞ ദിവസമാണ് അജിത്തിന്റെ ഏറ്റവും പുതിയ സിനിമ വലിമൈ തിയേറ്ററുകളിലെത്തിയത്. ഡിസിപി രാജാങ്കം എന്ന വില്ലൻ കഥാപാത്രത്തെ അതിഗംഭീരമായി ദിനേശ് അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് സിനിമ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

    തമിഴിലും ബോളിവുഡിലും ലഭിക്കുന്ന സ്വീകാര്യത

    വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിനിടയിൽ വലിമൈ റിലീസ് ചെയ്ത ശേഷമാണ് ഏറ്റവും കൂടുതൽ അഭിനന്ദനങ്ങൾ തന്നെ തേടിയെത്തിയത് എന്നാണ് ദിനേശ് പ്രഭാകർ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിൽ ഞാനൊരു ചെറിയ വേഷം ചെയ്തിരുന്നു. അതിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ചെയ്തത്. അതിൽ അജിത്തുമായി കോംബിനേഷൻ ഉണ്ടായിരുന്നില്ല. ഒറ്റ സീൻ മാത്രം. ഒരു പൊലീസ് സ്റ്റേഷൻ രംഗം. ഓഡിഷൻ വഴിയാണ് അതിൽ അവസരം ലഭിച്ചത്. അത്യാവശ്യം ഡയലോഗ് ഉള്ള സീൻ ആയിരുന്നു അത്. അതുകണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകൻ വിനോദ് ഈ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. ആദ്യം പറഞ്ഞത് ചെറിയൊരു വേഷമാണെന്നായിരുന്നു. മൂന്ന് ദിവസത്തെ ഷൂട്ടെന്നും പറഞ്ഞാണ് പോയത്. സെറ്റിൽ ചെന്നപ്പോഴാണ് മലയാളിയായ പേളി മാണി, ധ്രുവൻ ഇവരെല്ലാം ഉണ്ടെന്ന് അറിഞ്ഞത്. അവിടെ ചെന്നതിന് ശേഷമാണ് അജിത്തിന്റെ കൂടെ ഉള്ള സീനാണെന്നും ഓപ്പസിറ്റ് വരുന്ന ക്യാരക്ടർ ആണെന്നുമെല്ലാം അറിയുന്നത്. സെറ്റിലെത്തി ഷൂട്ട് തുടങ്ങി. പിന്നെപ്പിന്നെ സീനിന്റെ എണ്ണം കൂടി. എന്റെ കഥാപാത്രത്തിന്റെ ദൈർഘ്യവും കൂടി. സത്യത്തിൽ പടം റിലീസ് ആയതിന് ശേഷം ഒരുപാട് കോളുകൾ വന്നപ്പോഴാണ് ഇത്രയും പ്രാധാന്യമുള്ള വേഷമാണ് ചെയ്തതെന്ന് മനസിലായത്. അഭിനയിച്ച് പോന്നെങ്കിലും മുഴുവൻ സിനിമ എങ്ങനെയാണെന്ന് നമുക്ക് അറിയില്ലല്ലോ.

    വലിമൈ കഥാപാത്രം

    കോവിഡ് കാരണം പല ഷെഡ്യൂളുകൾ ആയിട്ടാണ് ഷൂട്ട് നടന്നത്. 20 വർഷത്തോളമായി സിനിമ ഇൻഡസ്ട്രിയിൽ വന്നിട്ട്. മലയാളത്തിൽ നിന്ന് കിട്ടാത്ത അംഗീകാരം തമിഴിലും ഹിന്ദിയിലും കിട്ടുമ്പോൾ വളരെ സന്തോഷമുണ്ട്. നെഗറ്റീവ് കഥാപാത്രമാണ് ചെയ്തതെങ്കിലും അതിൽ കുറച്ച് ഹ്യൂമർ ചേർത്ത് അഭിനയിച്ചിരിക്കുന്നത് കൊണ്ട് തിയേറ്ററിൽ ഭയങ്കര കയ്യടിയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് ‍‍ആളുകൾ വിളിച്ചിരുന്നു. നെഗറ്റീവ് കഥാപാത്രത്തെ അൽപം ഹ്യൂമർ ചേർത്ത് അഭിനയിച്ചതാണ് വർക്കൗട്ട് ആയത്. ആദ്യ സീൻ എടുക്കുമ്പോൾ ഇങ്ങനെയൊരു ഹ്യൂമർ ടച്ച് കഥാപാത്രത്തിന് ഇല്ലായിരുന്നു. അജിത് എന്ന ആക്ടറെക്കുറിച്ച് എല്ലാവരും പല കഥകളും പറയുന്നത് കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ, നേരിട്ട് അനുഭവിച്ചപ്പോഴാണ് അതിന്റെ വ്യാപ്തി മനസ്സിലായത്. ഇത്രയും എളിമയുള്ള മറ്റൊരു താരമില്ല. സെറ്റിൽ പാത്രം കഴുകിക്കൊണ്ടിരിക്കുന്നവരുടെ അടുത്തുവരെ പോയിരുന്ന് സുഖവിവരങ്ങൾ അന്വേഷിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.

    അജിത്തിനൊപ്പമുള്ള അനുഭവം

    തമിഴ് സിനിമകളോടുള്ള ഇഷ്ടം കൊണ്ട്, തമിഴ് സിനിമകൾ കണ്ട് തമിഴ് പഠിച്ച ആളാണ് ഞാൻ. ചെന്നൈയിലോ തമിഴ്നാട്ടിലോ ഞാൻ അങ്ങനെ പോയിട്ടില്ല. പുതിയ പ്രൊജക്ടുകൾ മലയാളത്തിൽ അനൂപ് മേനോന്റെ പത്മ, പടച്ചോനേ ഇങ്ങള് കത്തോളീ എന്നീ സിനിമകളാണ്. മാധവൻ ഡയറക്ട് ചെയ്ത് നായകനാകുന്ന നമ്പി നാരായണൻ സാറിന്റെ ബയോപിക് റോക്കട്രീയിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ ഷാരൂഖ് ഖാൻ ഗസ്റ്റ് റോളിലുണ്ട്. ജൂണിലാണ് റിലീസ്. അതിലും പ്രധാനപ്പെട്ട ഒരു പൊലീസ് കഥാപാത്രമാണ്. എച്ച്. വിനോദ് സംവിധാനം ചെയ്ത വലിമൈ ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ഒന്നാണ്. ബേവ്യൂ പ്രോജക്റ്റ്സ് എൽഎൽപിയുടെ ബാനറിൽ ബോണി കപൂറാണ് സിനിമ നിർമിച്ചിരിക്കുന്നത്. രണ്ടര വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അജിത്ത് കുമാർ ചിത്രം എന്ന നിലയിൽ തമിഴ് സിനിമാ വ്യവസായം വലിയ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ചിത്രമാണ് വലിമൈ. ചിത്രത്തിൽ അജിത്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. യെന്നൈ അറിന്താലിന് ശേഷം അജിത്ത് പൊലീസ് കഥാപാത്രമായി സ്ക്രീനിലെത്തുന്ന ചിത്രവുമാണ് വലിമൈ. ഹുമ ഖുറേഷിയാണ് നായിക.

    Read more about: dinesh prabhakar
    English summary
    Actor Dinesh Prabhakar open up about valimai movie shooting experience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X