twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നായികയെ ഇതുവരെ താലി കെട്ടിയിട്ടില്ല; ഭാര്യയ്ക്ക് കൊടുത്ത പങ്കാണ് അതെന്ന് പറഞ്ഞ് നടന്‍ ബാലചന്ദ്ര മേനോന്‍

    |

    നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്ന് വേണ്ട സിനിമയിലെ എല്ലാ ജോലികളും ചെയ്ത് വിജയിച്ച താരമാണ് ബാലചന്ദ്ര മേനോന്‍. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് കുടുംബ ചിത്രങ്ങളൊരുക്കിയാണ് ബാലചന്ദ്ര മേനോന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടി എടുക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ താന്‍ വീട്ടില്‍ കണ്ട് പരിചയിച്ച കാര്യങ്ങളാണെന്ന് പറയുകയാണ് താരമിപ്പോള്‍.

    സെക്സി ലുക്കിൽ പൂനം രജ്പുത്, നടിയുടെ കിടിലൻ ഫോട്ടോസ് കാണാം

    അച്ഛനും അമ്മയും കാണിച്ച ജീവിതമാര്‍ഗമാണ് ഏപ്രില്‍ 18 എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുപോലെ സിനിമയില്‍ നായികയെ താലി കെട്ടാത്തതിന് കാരണം ഭാര്യയ്ക്ക് കൊടുത്ത പങ്ക് കാരണമാണെന്നും പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് കുടുംബവിശേഷങ്ങള്‍ താരം വെളിപ്പെടുത്തിയത്.

    സിനിമയില്‍ താലി കെട്ടില്ലെന്ന് ബാലചന്ദ്ര മേനോന്‍

    എല്ലാ വിവാഹത്തിലും പൊതുവായ വഴികളിലൂടെ ദമ്പതിമാര്‍ നടക്കും. കാലില്‍ ദര്‍ഭമുന കൊണ്ട് ശകുന്തള തിരിഞ്ഞ് നോക്കുന്ന പോലെ പരസ്പരം കാണുന്ന ഇഷ്ടപ്പെടുന്ന അവസ്ഥ. അപ്പോള്‍ മനസ് കൊണ്ട് രണ്ട് പേരും കുട്ടികളാണ്. കൊഞ്ചലും തമാശകളുമാണ് ആ പ്രായത്തില്‍ ഇഷ്ടപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ കുട്ടി വളര്‍ന്ന് ഹെഡ് ടീച്ചറാകും. ചെറിയ കാര്യത്തിന് വടിയെടുത്ത് തുടങ്ങും. കുട്ടിയാകുമ്പോള്‍ അനുവദിച്ച പല കാര്യത്തിനും നിയന്ത്രണം വരും. പ്രതികരിക്കാന്‍ തുടങ്ങും. തിരുത്തി പറയും.

      സിനിമയില്‍ താലി കെട്ടില്ലെന്ന് ബാലചന്ദ്ര മേനോന്‍

    അവനും മാറ്റം വരും. ഭര്‍ത്താവിന്റെ ലോകത്തേക്ക് ഭാര്യയെ പറിച്ച് നടാന്‍ നോക്കും. അവന്‍ പറയുന്നത് മാത്രമാണ് ശരിയെന്ന് പറയാന്‍ തുടങ്ങും. കുറപ്പെടുത്തല്‍ തുടങ്ങും. ഇതോടെ ആ ഇമ്പം കുറയും. പരസ്പരമുള്ള ആരാധന അതൊരിക്കലും നഷ്ടപ്പെടരുത്. എന്റെ അച്ഛനും അമ്മയും തമ്മിലുള്ള അടുപ്പം ഇന്നും മനസിലുണ്ട്. മാസത്തിലൊരിക്കല്‍ അച്ഛന്‍ കൊല്ലത്ത് പോകും. ഒരു മാസത്തേക്കുള്ള പലചരക്ക് സാധനങ്ങള്‍ വാങ്ങാനാണ് യാത്ര. ശിങ്കിടിയായി പത്ത് വയസുകാരനായ എന്നെയും കൂട്ടും. എല്ലാ യാത്രയിലും അമ്മയ്ക്ക് ഒരു സാരി വാങ്ങിക്കും. അതൊരിക്കലും മുടക്കാറില്ല.

     സിനിമയില്‍ താലി കെട്ടില്ലെന്ന് ബാലചന്ദ്ര മേനോന്‍

    വീട്ടിലെത്തിയാല്‍ ഉടന്‍ അച്ഛന്‍ പറയും, നീ ഇത് ഉടുത്ത് കൊണ്ട് വന്നേ, അമ്മയാണെങ്കില്‍ ഇത്തരം കാര്യങ്ങളോട് ഒട്ടും താല്‍പര്യമില്ലാത്ത ആളാണ്. വലിച്ച് വാരി ഉടുക്കും. പക്ഷേ അച്ഛന്‍ സാരിയുടെ തുമ്പൊക്കെ പിടിച്ച് നേരെയാക്കി കൊടുക്കും. ഇത് കണ്ടാണ് ഞാന്‍ വളര്‍ന്നതാണ്. അതാണ് ഏപ്രില്‍ 18 എന്ന സിനിമയില്‍ കണ്ടത്. അച്ഛനില്‍ നിന്നാണ് അത് കിട്ടിയത്. അച്ഛന്‍ അമ്മയെ ഇടിക്കുന്നതാണ് ഞാന്‍ കണ്ടതെങ്കില്‍ മറ്റൊരു ഭര്‍ത്താവായി പോയേനെ. സിനിമകള്‍ മറ്റൊന്നായേനെ.

     സിനിമയില്‍ താലി കെട്ടില്ലെന്ന് ബാലചന്ദ്ര മേനോന്‍

    ഇത്രയും കുടുംബ സിനിമ സംവിധാനം ചെയ്തു. അഭിനയിച്ചു. പക്ഷേ ഒരു സിനിമയിലും ഞാന്‍ നായികയ്ക്ക് താലി കെട്ടിയിട്ടില്ല. താലി ഞാന്‍ എന്റെ ഭാര്യയ്ക്ക് കൊടുത്ത പങ്കാണ്. ദാറ്റ് ഓള്‍ യുവര്‍ ഓണര്‍. ഭാര്യയും ഭര്‍ത്താവും പരസ്പരം കൊല്ലാന്‍ പോലും മടിക്കാത്ത കാലം. ഒന്നേ പറയാനുള്ളു. പറ്റില്ലെങ്കില്‍ ഈ പണിയ്ക്ക് നില്‍ക്കരുത്. നേരിടാനുള്ള കരുത്തുണ്ടെങ്കില്‍ ഒന്നിക്കുക. ഇത് ജീവിതമാണ്. ജീവിതം ഒരിക്കല്‍ മാത്രമേ കിട്ടുകയുള്ളു. അത് അവസാനം വരെ ആഘോഷിക്കണം. അതൊരു കൂട്ടുത്തരവാദിത്വമാണ്.

    Recommended Video

    Balachandra Menon Shared His Working Experience With Mammootty | FilmiBeat Malayalam
     സിനിമയില്‍ താലി കെട്ടില്ലെന്ന് ബാലചന്ദ്ര മേനോന്‍

    രക്ഷിതാക്കളുടെ അമിതമായ ഇടപെടല്‍ പല കുടുംബങ്ങളെയും ബാധിച്ചേക്കാം. അച്ഛനമ്മമാര്‍ ഓന്നോര്‍ത്താല്‍ മതി. നിങ്ങളുടെ കുടുംബമല്ല, മക്കളുടേത്. നിങ്ങള്‍ ജീവിച്ച ജീവിതമല്ല അവര്‍ ജീവിക്കുക. കണക്കുകള്‍ നോക്കാതെ പരസ്പരം തുറന്ന് പ്രണയിച്ചാല്‍ തീരാവുന്നതേയുള്ളു ഏത് അകല്‍ച്ചയും. പരാതി പറഞ്ഞ് ജീവിതം നശിപ്പിക്കരുത്. ഭര്‍ത്താവെന്ന് പറഞ്ഞാല്‍ പരാതികളും ഭാരങ്ങളും മാത്രം താങ്ങാനുള്ള ചുമടുതാങ്ങിയല്ല. തിരിച്ചും അങ്ങനെ തന്നെ. ഭാര്യമാര്‍ ജോലിയും കുഞ്ഞുങ്ങളുടെ കാര്യവും ചെയ്യാനുള്ള ഒരു യന്ത്രമല്ലെന്ന് തിരിച്ചറിഞ്ഞേ പറ്റു.

    English summary
    Actor-Director Balachandra Menon Revealed Why He Hasn't Married Any Actresses In On-Screen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X