twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'സ്വന്തം അഭിനയം ആസ്വദിക്കാറില്ല, കുറച്ച് കൂടിപ്പോയെന്ന് തോന്നാറുണ്ട്'; ഫഹദ് ഫാസിൽ പറയുന്നു

    |

    ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന മലയൻ കുഞ്ഞ് എന്ന സിനിമ തിയറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രതികരണവും നേടുന്ന മലയൻകുഞ്ഞ് ഒരു തിയറ്റർ എക്സ്പീരയൻസ് തന്നെയാണെന്നാണ് ഉയരുന്ന അഭിപ്രായം. 30 വർഷങ്ങൾക്ക് ശേഷം എആർ റഹ്മാൻ സം​ഗീത സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും മലയൻ കുഞ്ഞിനുണ്ട്.

    ഫഹദിന്റെ പിതാവ് സംവിധായകൻ ഫാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ന​വാ​ഗതനായ സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായ​ഗ്രഹണവും തിരക്കഥയും മഹേഷ് നാരായണനാണ്. ഫഹദിന്റെ അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിന്റെ പ്രധാന മികവുകളിലെന്നാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

    fahad fazil

    എന്നാൽ‌ തന്റെ അഭിനയം അത്ര മികച്ചതായി തോന്നിയിട്ടില്ലെന്നാണ് ഫഹദ് ഫാസിൽ പറയുന്നത്. താൻ ചെയ്ത സിനിമകൾ പിന്നീടിരുന്ന് കാണുമ്പോൾ അതിലെ സ്വന്തം അഭിനയം ഇഷ്ടമാവാറില്ലെന്ന് ഫഹദ് പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

    ഫഹദ് എന്ന ബ്രാൻഡ് ഉള്ളതായി താൻ വിശ്വസിക്കുന്നില്ല. താനുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും സ്വയം ആസ്വദിക്കാറില്ലെന്നും ഫഹദ് പറയുന്നു.
    ഞാൻ ചെയ്ത നല്ല സിനിമകൾ ഇപ്പോൾ പോയി കാണുമ്പോൾ എന്റെ മിസ്റ്റേക്സ് മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളൂ. ഫഹദ് എന്ന ബ്രാൻഡിനെയൊന്നും ഞാൻ എൻജോയ് ചെയ്യുന്നില്ല. എങ്കിലും ചെയ്യാൻ പറ്റുന്ന സിനിമകളിലും ചെയ്ത സിനിമകളിലും എനിക്ക് ഹാപ്പിനെസ് ഉണ്ട്, ഫഹദ് വ്യക്തമാക്കി.

    malayan kunju

    'ഇന്നായിരുന്നെങ്കിൽ ഒരു സീൻ വേറൊരു രീതിയിൽ ചെയ്യാമായിരുന്നെന്ന് തോന്നിയിട്ടുണ്ട്. അതേസമയം ആ സിനിമ ചെയ്യുന്ന സമയത്ത് തീര്‍ച്ചയായും ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള തീരുമാനത്തിലാണ് സിനിമ ചെയ്യുന്നത്. എന്നാൽ കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് പിന്നീട് തോന്നും'

    'അങ്ങനെ അല്ലായിരുന്നു അഭിനയിക്കേണ്ടതെന്നും ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നെന്നും കുറച്ചു കൂടിപ്പോയി എന്നൊക്കെ തോന്നുമെന്നും' ഫഹദ് പറഞ്ഞു.

    നേരത്തെയും തന്റെ അഭിനയത്തെക്കുറിച്ച് ഫഹദ് സംസാരിച്ചിരുന്നു. 2007 ൽ പുറത്തിറങ്ങിയ ബി​ഗ് ബി എന്ന ചിത്രത്തിലെ സീൻ അഭിനയത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്നും ഫഹദ് പറഞ്ഞിരുന്നു.

    fahad about bilal

    ബി​ഗ്ബിയിൽ മമ്മൂട്ടയുടെ കഥാപാത്രം ബിലാൽ കരയുന്ന സീനാണ് ഫഹദ് ചൂണ്ടിക്കാട്ടിയത്. 'ബി​ഗ് ബി കാണുമ്പോഴാണ് ഓരോ കഥാപാത്രവും ഓരോ രീതിയിലാണ് കരയുന്നതെന്ന് എനിക്ക് മനസ്സിലായത്. പടം തുടങ്ങിയപ്പോൾ മുതൽ മേരി ടീച്ചറും ബിലാലും തമ്മിലുള്ള ബന്ധം പറയുന്നുണ്ട്'

    'ബിലാലിന് കരയാൻ പറ്റുമോ എന്ന് എനിക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യമായിരുന്നു. നാലാമത്തെ അനിയനെ കൊന്ന് കഴിയുമ്പോൾ പുള്ളി മൃതദേഹത്തിന് അടുത്തിരുന്നിട്ട് ബാലയുടെ ​ദേഹത്ത് അടിച്ചിട്ടാണ് കരയുന്നത്. ഓരോ കഥാപാത്രവും കരയുന്നത് വ്യത്യസ്തമായാണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്,' ഫഹദ് ഫാസിൽ പറഞ്ഞു.

    Read more about: fahad fazil
    English summary
    actor fahad fazil says he don't enjoy his acting; says always feel it could have been better
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X