For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭാര്യയെ എടുത്തോണ്ട് നടക്കാൻ ഭയങ്കര രസമാണ്, എല്ലാവരും ഒരിക്കലെങ്കിലും ട്രൈ ചെയ്യൂ'; ഭർത്താക്കന്മാരോട് ഫഹദ്!

  |

  മലയാളത്തിന്റെ പ്രിയ താരജോഡികളാണ് ഫഹദും നസ്രിയയും. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്ന രണ്ടുപേർ. അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്.

  ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്ത് അത്ഭുതത്തോടെയാണ് ആരാധകർ അന്ന് കേട്ടത്. നസ്രിയ നസീം ബാലതാരമായി സിനിമയിലെത്തിയ കുട്ടിയാണ്. പിന്നീട് അവതാരികയായി, ​ഗായികയായി, നടിയായി, മോഡലായി മാറുകയായിരുന്നു.

  Also Read: ഭര്‍ത്താവിന്റെ ആ ശീലത്തോടാണ് ഞാന്‍ തോറ്റ് പോയത്; രഘുവരനുമായിട്ടുള്ള ദാമ്പത്യത്തെ കുറിച്ച് നടി രോഹിണി

  മലയാളികളുടെ കൺമുന്നിൽ വളർന്ന കുട്ടിയെന്നും നസ്രിയയെ വിശേഷിപ്പിക്കാറുണ്ട്. ഇരുപത്തിയേഴുകാരിയായ നസ്രിയയുടെ തുടക്കം പളുങ്കെന്ന മമ്മൂട്ടി ചിത്രത്തിൽ മകളായി അഭിനയിച്ചുെകാണ്ടായിരുന്നു.

  പിന്നീട് പ്രമാണി, ഒരു നാൾ വരും തുടങ്ങിയ സിനിമകളിലും ബാലതാരമായി നസ്രിയ അഭിനയിച്ചു. മാഡ് ഡാഡ് മുതലാണ് നസ്രിയ നായിക പദവിയിലേക്ക് മാറിയത്. പിന്നീട് തുടരെ തുടരെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ നസ്രിയ നായികയായി.

  Also Read: 'രണ്ട് മാസത്തോളം ഡിപ്രഷനിൽ, ജോലിക്ക് പോകാൻ കഴിയുന്നില്ല'; ജീവിതം തന്നെ മാറിമറിഞ്ഞെന്ന് നോറ ഫത്തേ​ഹി!

  മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം ശ്രദ്ധിക്കപ്പെടുകയും വലിയ രീതിയിൽ ആരാധകരെ നേടുകയും ചെയ്തു താരം. അതുപോലെ തന്നെ ഫഹദും കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിൽ നായകനായിട്ടാണ് അരങ്ങേറിയത്. പക്ഷെ ഫഹദിന് പരാജയമായിരുന്നു നേരിടേണ്ടി വന്നത്.

  ഒരു പക്ഷെ അക്കാലത്ത് ഫഹദിനെപ്പോലെ പരിഹാസം അനുഭവിച്ച മറ്റൊരു യുവനടനും ഉണ്ടായിരിക്കില്ല. കൈയ്യെത്തും ദൂരത്ത് പരാജയമായതോടെ ഫഹദ് സിനിമയിൽ നിന്നും വിട്ടുനിന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം 2009ൽ കേരള കഫേയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നു.

  Also Read: മോഹൻലാൽ നല്ല ഡാൻസറാണ്, മമ്മൂട്ടി അന്ന് ഡാൻസ് ചെയ്യില്ലായിരുന്നു; ശോഭന പറയുന്നു

  ഇന്ന് ഇന്ത്യൻ സിനിമയൊട്ടാകെ അറിയപ്പെടുന്ന നടനാണ് ഫഹദ് ഏത് സെലിബ്രിറ്റിയെ വിളിച്ച് ആരാണ് ഇഷ്ടപ്പെട്ട നടൻ എന്ന് ചോദിച്ചാൽ ഉത്തരം ഫഹദ് ഫാസിലെന്നായിരിക്കും. നസ്രിയയുമായുള്ള തനന്റെ പ്രണയം തുടങ്ങിയ നാളുകളെ കുറിച്ച് ഫഹദ് ഒരഭിമുഖത്തിൽ സംസാരിച്ചതിന്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  'നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്യുകയായിരുന്നുവെന്നാണ് ഫഹദ് പറഞ്ഞത്. ബാംഗ്ലൂർ ഡേയ്സിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി.'

  'പുറത്ത് ലൈറ്റപ്പ് നടക്കുമ്പോൾ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയിൽ. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട് എടോ തനിക്കെന്നെ കല്യാണം കഴിക്കാൻ പറ്റുമോയെന്ന് ചോദിച്ചു', ഫഹദ് പറഞ്ഞു. നസ്രിയ വന്നപ്പോൾ ജീവിതം അർഥ പൂർണമായെന്ന് ഫഹദ് ഫാസിൽ നേരത്തെ പറഞ്ഞിട്ടുണ്ട്.

  'അലസനും മടിയനുമായ വ്യക്തിയാണ് ഞാൻ. വീട്ടിൽ നിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുളള ഒരാളെ ഉത്സാഹത്തോടെ നേർവഴിക്ക് നടത്താൻ നസ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും', ഫഹദ് പറഞ്ഞിരുന്നു.

  ഇപ്പോഴിത ഭാര്യയെ എടുത്തോണ്ട് നടക്കുന്നതിലെ സുഖം എത്രത്തോളമാണെന്ന് തന്റെ ആരാധകരോട് പറയുന്ന ഫഹദിന്റെ വീഡിയോയാണ് വൈറലാകുന്നത്. അടുത്തിടെ ഇരുവരും ഒരു പരസ്യത്തിൽ അഭിനയിച്ചിരുന്നു.

  വളരെ രസകരമായി തയ്യാറാക്കിയ പരസ്യം വൈറലായിരുന്നു. അതിൽ നസ്രിയയെ ചുമലിലേറ്റി നടക്കുന്ന ഫഹദിനെ കാണാം. അ കോൺസപ്റ്റ് പരസ്യത്തിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഇപ്പോൾ.

  'പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ചവർ നസ്രിയയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ യുറോപ്പ് ടൂർ പോയപ്പോൾ ഞാൻ നസ്രിയയെ എടുത്തോണ്ട് നടക്കുന്ന വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും പ്രചോദമുൾക്കൊണ്ടാണ് അവർ പരസ്യത്തിലും ആ രം​ഗങ്ങൾ ചിത്രീകരിച്ചത്.'

  'യുറോപ്പ് ടൂർ പോയപ്പോൾ നടക്കാൻ വയ്യെന്ന് നസ്രിയ പറഞ്ഞപ്പോഴാണ് ഞാൻ അവളെ എടുത്തത്. ഭാര്യയെ എടുത്തോട്ട് നടക്കാൻ ഭയങ്കര രസമാണ്. എല്ലാവരും ഒരിക്കലെങ്കിലും ട്രൈ ചെയ്യൂ. ഈ പരസ്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ഡയറക്ടേഴ്സും അത് പരീക്ഷിച്ചിട്ടുണ്ട്', ഫഹദ് പറഞ്ഞു.

  Read more about: nazriya fahad
  English summary
  Actor Fahadh Faasil Open Up About Why He Lifted Wife Nazriya, Video Goes viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X