twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പുമാവും ബീഫ് കറിയും, ചുമ്മാ ഒന്ന് പരീക്ഷിച്ചുനോക്ക്, ആ ഭക്ഷണ കഥ പറഞ്ഞ് ഹരീഷ് കണാരൻ

    |

    ചുരുങ്ങിയ സമയം കൊണ്ട് വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഹരീഷ് കണാരൻ. മിമിക്രിയിൽ നിന്ന് വെള്ളിത്തിരയിൽ എത്തുകയും പിന്നീട് മലയാള സിനിമയുടെ സ്ഥിരം മുഖമായി മാറുകയും ചെയ്യുകയായിരുന്നു. സിനിമ പോലെ തന്നെ നല്ലൊരു ഭക്ഷണപ്രേമി കൂടിയാണ് ഹരീഷ്. കോഴിക്കോടൻ ഭാഷയിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഹരീഷ് കോഴിക്കോടൻ രുചികളെ കുറിച്ചും ഷൂട്ടിങ്ങിനിടെയുള്ള ഭക്ഷണം തേടിയുള്ള യാത്രയെ കുറിച്ചും പറയുകയാണ്. മാത്യഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ അഭിമുഖത്തിലാണ് ഇക്കര്യം പറഞ്ഞത്.

    ചെറുപ്പകാലത്ത് പെരുമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോൾ അച്ഛന്റെ ഒപ്പം ഇടയ്ക്ക് ഞാനും പോകാറുണ്ട്. കോഴിക്കോട് എത്തി അച്ഛന്റെ കൈ തൂങ്ങി നടക്കുമ്പോൾ മനസ്സിൽ ഒറ്റ ആഗ്രഹം മാത്രമായിരിക്കും . ഇന്ത്യൻ കോഫി ഫൗസിൽ നിന്ന് മസാലദോശ. കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിനടത്തുള്ള കോഫി ഹൗസിൽ നിന്നാണ് ഭക്ഷണം മേടിച്ചു തരുക. . അന്ന് ഇത് ഏറ്റവും വലിയ സന്തോഷമയിരുന്നു- ബാല്യകാലത്തെ ഭക്ഷണ രുചികളെ കുറിച്ച് ഹരീഷ് കണാരൻ പറയുന്നു.

     ചെറിയച്ഛനും ചിക്കൻ ബിരിയാണിയും


    അന്നൊക്കെ ഒരു ചിക്കൻ ബിരിയാണി കിട്ടണമെങ്കിൽ ഹൈദരാബാദിൽ നിന്ന് ചെറിയച്ഛൻ വരണം. ചെറിയച്ഛൻ വീട്ടിൽ വന്നാൽ എല്ലാവരും ഒന്നിച്ച് കോഴിക്കോട്ട് കറങ്ങാൻ പോകും. പാരഗണിലും ടോപ് ഫോമിലുമൊക്കെ കൊണ്ട് പോയി ചിക്കൻ ബിരിയാണിയും ചിക്കൻ 65 ഒക്കെ വാങ്ങി തരും- കുട്ടിക്കാലത്തെ ബിരിയാണി ഓർമ പങ്കുവെച്ചു കൊണ്ട് താരം പറഞ്ഞു. ഷൂട്ടിങ്ങ് കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ അടുത്തത് കുടുംബവുമൊത്ത് വ്യത്യസ്ത രുചി തേടി ഇറങ്ങുക എന്നതാണ്. ഓംകാരയിലെ രുചി അങ്ങനെ കണ്ടെത്തിയതാണ്. നോൺ വെജ് ഐറ്റംസിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഐറ്റംസാണ് ഓംകാരയുടെ പ്രത്യേകത.

      സൗബിന്റെ കൂട്ട്

    ഡിസൂസ എന്ന സിനിമയുടെ സെറ്റിൽ സൗബിൻ ആയിരുന്നു എന്റെ കൂട്ട്. വൈകുന്നേരം ആകുമ്പോൾ അദ്ദേഹം വന്ന് മെല്ലെ വന്ന് പറയും '' മുത്തേ അടപൊളി ബിരിയാണിയും പൊളപ്പൻ മീൻകറിയും കിട്ടുന്ന ഒരു സ്ഥലമുണ്ട്. പോയാലോ.'' ബാ പോകാമെന്ന് പറഞ്ഞ് ഞങ്ങൾ ഇറങ്ങും. കൊച്ചിക്കാരനായത് കൊണ്ട് നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളെല്ലാം അറിയാം. ഒരു ദിവസം സൗബിൻ അവന്റെ വീട്ടിൽ കൊണ്ട് പോയി. . അവിടെവെച്ചാണ് ഇറച്ചിച്ചോറ് എന്ന ഐറ്റം ഞാന്‍ ആദ്യമായി കഴിക്കുന്നത്. ചോറിന്റെ അകത്തുതന്നെ ഇറച്ചിയും മിക്സ്‌ചെയ്ത ഐറ്റമാണത്.

      ധർമജൻ

    ധർമജന്റെ കൂടെ പോയാൽ വ്യത്യസ്തമാ മീൻ വിഭവങ്ങൾ കിട്ടും. ധർമന്റെ വീട്ടിന് അടുത്താണ് ഷൂട്ടിങ് എങ്കിൽ ഭക്ഷണം ഇന്ന് വീട്ടിൽ നിന്ന് തന്നെ എന്ന് പറയും. നമ്മൾ എത്തുമ്പോഴേയ്ക്കും മീനും ഞണ്ടും ഒക്കെകൊണ്ട് കണ്ടാൽ നാവിൽ കപ്പൽ ഓടുന്ന ഐറ്റംസ് റെഡിയാക്കിവെയ്ക്കും. ധർമൻ ഒരു സൂപ്പർ കുക്ക് കൂടിയാണ്.

     മമ്മൂക്ക നൽകിയ  തേങ്ങച്ചോറ്

    മമ്മൂക്കയുടെ ഷൈലോക്കിന്റെ സെറ്റിൽ നിന്ന് കഴിച്ച തേങ്ങച്ചോറിന്റ രുചി ഇപ്പോഴും നാവിലുണ്ട്. മമ്മൂക്കയുടെ വീട്ടിൽ നിന്നാണ് തേങ്ങച്ചോറ് കൊണ്ട് വന്നത്. ഒരുദിവസം മമ്മൂക്ക, സിദ്ദിഖിക്ക, ബൈജുച്ചേട്ടന്‍, ഞാന്‍ അങ്ങനെ എല്ലാവരും ചേര്‍ന്ന് പഴയകാലത്തെ ഭക്ഷണത്തിന്റെ കഥകളൊക്കെ പറഞ്ഞ് സെറ്റില്‍ ഇരിക്കുകയാണ്. അപ്പോഴാണ് തേങ്ങ ചോറിന്റെ കാര്യം ആദ്യമായി കേട്ടത്. അതെന്താ സാധനമെന്ന് ചോദിച്ചപ്പോൾ, നീ ഇതുവരെ കഴിച്ചിട്ടില്ലേ ഞാൻ ഒരു ദിവസം കൊണ്ട് തരാം എന്ന അദ്ദേഹം പറഞ്ഞു.ഒരുദിവസം കഴിഞ്ഞു. മൂപ്പര് അത് മറന്നുകാണും എന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം സെറ്റില്‍വെച്ച് എന്നെ അരികിലേക്ക് വിളിച്ചു. വീട്ടിൽ നിന്ന് കൊണ്ടുവന്ന തേങ്ങച്ചോറും ബീഫ്കറിയും തന്നു. എന്താ സ്വാദ് അന്തസ്.

    ഫുഡ് അടിക്കാൻ കമ്പനി

    ഓരോ സിനിമ സെറ്റിലും ഫുഡ് അടിക്കാൻ നല്ല കമ്പനിക്കാരെ കിട്ടാറുണ്ട്. ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനീത് ശ്രനിവാസൻ, അജു വർഗീസ് എന്നിങ്ങനെ. എല്ലാവരും കട്ടയ്ക്ക് ഭക്ഷണം കണ്ടെത്തി കഴിക്കാന്‍ കൂടെ നില്‍ക്കും. ഇവരുടെയൊക്കെ കൂടെ പലയിടങ്ങളില്‍ പോയി പലവിധ രുചികള്‍ ആസ്വദിക്കാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്. അതുപോലെ ശിക്കാരി ശംഭു, മാംഗല്യം തന്തുനാനേന തുടങ്ങിയ സെറ്റുകളില്‍നിന്നെല്ലാം ചാക്കോച്ചനൊപ്പം രുചിതേടിയിറങ്ങിയിട്ടുണ്ട്. തന്റെ നാടായ പെരുമണ്ണയില്‍നിന്ന് ആളെ കൊണ്ടുപോയാണ് ചാക്കോച്ചന്റെ രണ്ട് പിറന്നാളുകള്‍ക്ക് ബിരിയാണി വിളമ്പിയത്.

    ന്റെ പാചകം

    ബിരിയാണി, മീൻകറി, ബീഫ് അങ്ങനെ ഒരുവിധം ഐറ്റംസൊക്കെ ഞാൻ ഉണ്ടാക്കും. ആനക്കള്ളൽ എന്ന സിനിമയുട സെറ്റിൽവെച്ച് കോഴിക്കോടൻ സ്പെഷ്യൽ ചിക്കൻകറി ഞാൻ ഉണ്ടാക്കിയിരുന്നു. ബിജുവേട്ടനും, സിദ്ദിഖ് ഇക്കയും കൂടെയുണ്ടായിരുന്നു. പിന്നീട് ചിൽഡ്രൻസ് പാർക്ക് എന്ന ചിത്രത്തിന്റെ ലൊക്കോഷൻ മൂന്നാറിലെ ഒരു സ്കൂൾ ആയിരുന്നു. അവിടെ തന്നെയായിരുന്നു മെസ്സും.എല്ലാ ദിവസവും വൈകുന്നേരം ഞാന്‍ മെല്ലെ മെസ്സിലേക്ക് നീങ്ങും. എന്നിട്ട് ബീഫ്, താറാവ്, നാടന്‍കോഴി തുടങ്ങി ഓരോ ഐറ്റംസ് വാങ്ങിപ്പിച്ച് അത് വെച്ച് വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി എല്ലാവർക്കും കഴിക്കാൻ നൽകും.നമ്മളുണ്ടാക്കിയ ഭക്ഷണം കഴിച്ച് മറ്റുള്ളവര്‍ നല്ലത് പറയുമ്പോള്‍ ഒരു ആഹ്ലാദമുണ്ടാകും

    English summary
    Actor Hareesh Kanaran Says About Food Journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X