For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം; സ്വന്തം വീടിനെതിരെ കേസ് കൊടുത്ത കഥ പറഞ്ഞ് ഹരിശ്രീ അശോകന്‍

  |

  പറക്കും തളികയിലെ സുന്ദരനും പഞ്ചാബി ഹൗസിലെ രമണനുമൊക്കെ ചേര്‍ന്ന് നടന്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങളാണുള്ളത്. വര്‍ഷങ്ങളായി അഭിനയ ജീവിതത്തില്‍ സജീവമായ താരം ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. ദിലീപിനൊപ്പം സഹനായകനായി അഭിനയിച്ച ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. അതേ സമയം യഥാര്‍ഥ ജീവിതത്തില്‍ ഹരിശ്രീ അശോകന്‍ ലേശം ഗൗരവ്വക്കാരനാണോന്ന് ചോദിച്ചാല്‍ ആണെന്ന് പറയേണ്ടി വരും.

  അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ നടന്‍ പറഞ്ഞിരുന്നു. മകന്‍ അര്‍ജുന്‍ അശോകന്റെ സിനിമകള്‍ ഓരോന്നായി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇതിനിടെ തന്റെ വീടിനെതിരെ താന്‍ തന്നെ നല്‍കിയ കേസിനെ കുറിച്ചും ഭാര്യ പ്രീതയെ കുറിച്ചുമൊക്കെ താരം തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  'എന്റെ വീടിന്റെ എതിരെ ഞാന്‍ തന്നെ കേസ് കൊടുത്തിരിക്കുകയാണ് എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. ഒരുപക്ഷേ സ്വന്തം വീടിന് എതിരെ കേസ് കൊടുത്ത ലോകത്തിലെ ഏക സിനിമ നടന്‍ ഞാന്‍ ആയിരിക്കുമെന്നാണ് താരം സൂചിപ്പിക്കുന്നത്. സംഗതി സത്യമാണ് കേസ് കോടതിയുടെ പരിഗണനയിലാണെന്ന് താരം വ്യക്തമാക്കുന്നു. ഉള്ളതെല്ലാം നുള്ളിപ്പെറുക്കി ഉണ്ടാക്കിയ വീടാണ്. താമസിക്കാന്‍ തുടങ്ങിയപ്പോഴേക്കും തറ പൊളിയാന്‍ തുടങ്ങി. ടൈലുകള്‍ ഒന്നുമില്ലാതെ ഇളകി. ഇപ്പോള്‍ വീടിനകത്ത് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.

  എങ്കിലും ഞങ്ങള്‍ ഇവിടെ തന്നെ താമസിച്ചുകൊണ്ട് പോരാട്ടം തുടരുകയാണ്. പഞ്ചാബി ഹൗസ് എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ഹരിശ്രീ അശോകനൊപ്പം ഭാര്യ പ്രീതയും മകന്‍ അര്‍ജുന്‍ അശോകനും മരുമകള്‍ നിഖിതയും പേരക്കുട്ടി അമ്മയും ആണ് ഉള്ളത്. മകള്‍ ശ്രീക്കുട്ടി ഭര്‍ത്താവിനും മകനുമൊപ്പം കുവൈത്തിലാണ് താമസം. സിനിമയില്‍ കോമഡി ചെയ്യുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അശോകന്‍ ഗൗരവക്കാരന്‍ ആണോ എന്ന് ചോദിച്ചാല്‍ ആണെന്നായിരിക്കും ഉത്തരം.

  13 വര്‍ഷം മുന്‍പ് വിവാഹം കഴിച്ചു; ഭാര്യയുമായി കമ്യൂണിക്കേഷന്‍ നടന്നില്ല,വേർപിരിയാനുള്ള കാരണം പറഞ്ഞ് വാവ സുരേഷ്

  'അച്ഛനൊന്ന് ചിരിച്ചാല്‍ എന്താണെന്ന് മകന്‍ അര്‍ജുന്‍ കൂടെ കൂടെ ചോദിക്കാറുണ്ട്. ചിരിക്കാന്‍ ഇത്ര പിശുക്ക് കാണിക്കണോ എന്നാണ് അവന്റെ ചോദ്യം. എന്നിട്ട് ഞങ്ങളുടെ വിവാഹ ഫോട്ടോ ചൂണ്ടി കാണിച്ച് കൊണ്ട് അവന്‍ പറയും 'ആ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്നും അതുപോലെ ചിരിച്ചാല്‍ എന്താണെന്നും', അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ. അതോടെ ചിരി സോള്‍ഡ് ഔട്ടായി. പിന്നെ അതുപോലെ ചിരിച്ചിട്ടേയില്ല എന്ന് ഞാന്‍ മറുപടിയും പറയും. വെറുതെ തമാശ പറഞ്ഞതാണ് കേട്ടോ. പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം. വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞതാണ് വിശ്വസിക്കുന്നതെന്നും അശോകന്‍ പറയുന്നു.

  ഭര്‍ത്താവിനെ ലക്ഷമി നായര്‍ ഒഴിവാക്കിയതാണോ? യാത്രകളില്‍ അദ്ദേഹമില്ല; ഒടുവില്‍ സത്യമെന്താണെന്ന് പറഞ്ഞ് താരം

  Recommended Video

  Member Rameshan 9am Ward | Theatre Response | Arjun Ashokan | santhosh varkey

  അതേസമയം കോമഡി കഥാപാത്രങ്ങളില്‍ നിന്നും ഗൗരവമുള്ള വേഷത്തിലേക്ക് താരങ്ങള്‍ മാറുന്നതിന്റെ കാരണവും അശോകന്‍ വ്യക്തമാക്കി. മുന്‍പത്തെ പോലെ കോമഡി കഥാപാത്രങ്ങള്‍ ഇപ്പോള്‍ വരുന്നില്ല എന്നതാണ് സത്യം പക്ഷേ ഹിറ്റായ പല കോമഡി കഥാപാത്രം ഉള്ളില്‍ നല്ല നൊമ്പരം ഉണ്ടായിരുന്നു ഇപ്പോള്‍ വരുന്ന വിശേഷങ്ങളൊക്കെ കുറിച്ച് ഗൗരവമുള്ളതാണ്. ഞാന്‍ പുതിയതായി അഭിനയിക്കുന്ന അന്ത്രുമാന്‍ എന്ന സിനിമയിലെ കഥാപാത്രം ഏകദേശം അതുപോലെ ഒന്നാണ്. പിന്നെ ഒരു തെയ്യം കലാകാരന്റെ ജീവിതത്തെ ആസ്പദമാക്കി മറ്റൊരു സിനിമ കൂടി വരുന്നുണ്ട് ആ കഥാപാത്രത്തിന് വേണ്ടി ഉള്ള പ്രാഥമിക തയ്യാറെടുപ്പിലാണ് ഞാനെന്നും താരം പറയുന്നു.

  നടിമാർ തമ്മിലെ മത്സരത്തിൽ നിന്നും പരിക്കേറ്റ് വീണ നായര്‍; മനഃപൂര്‍വ്വം വീഴ്ത്തിയതല്ലെന്ന് ശരണ്യയും

  English summary
  Actor Harishee Ashokan Opens Up Why He Filed A case Against His House
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X