twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അത് പൃഥ്വിരാജിനോട് പോയി ചോദിക്കണം; അഭിമുഖത്തിലെ ചോദ്യത്തിന് ഇന്ദ്രജിത്തിന്റെ മറുപടി, എമ്പുരാൻ എല്ലാം രഹസ്യമാണ്

    |

    തിയറ്ററുകളില്‍ നടന്‍ ഇന്ദ്രജിത്ത് നിറഞ്ഞ് നില്‍ക്കുകയാണിപ്പോള്‍. നവംബര്‍ പന്ത്രണ്ടിന് റിലീസ് ചെയ്ത കുറുപ്പ് എന്ന ചിത്രത്തില്‍ കിടിലനൊരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരമെത്തുന്നത്. പിന്നാലെ കഴിഞ്ഞ ദിവസം റിലീസിനെത്തിയ ആഹാ എന്ന സിനിമയില്‍ ഇന്ദ്രജിത്താണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് സിനിമകള്‍ക്കും വലിയ പ്രേക്ഷക പ്രശംസയാണ് ലഭിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇന്ദ്രജിത്തിന്റെ അഭിനയത്തെ കുറിച്ചുള്ള കമന്റുകള്‍ നിറഞ്ഞു.

    ഇപ്പോഴിതാ വരാനിരിക്കുന്ന തന്റെ സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ പിതാവ് സുകുമാരനെ കുറിച്ചും തന്റെ സംവിധാനത്തില്‍ ഒരു സിനിമ വരാന്‍ പോവുകയാണെന്നുള്ള കാര്യവും നടന്‍ വെളിപ്പെടുത്തുന്നു.

    അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല

    'ഞാന്‍ അച്ഛനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ല. പിന്നെ അച്ഛന്റെ മകന്‍ ആയത് കൊണ്ട് എന്തെങ്കിലും റിയാക്ഷന്‍ മുഖത്ത് വന്ന് പോവുന്നത് ആയിരിക്കും. അച്ഛന്റെ ട്രേഡ് മാര്‍ക്ക് ഉള്ളത് അതൊരു നല്ല കാര്യമല്ലേ, മനഃപൂര്‍വ്വം അച്ഛന്റെ അഭിനയം അനുകരിക്കാന്‍ ഞാന്‍ എവിടെയും ശ്രമിച്ചിട്ടില്ല. എന്റെ രീതിയില്‍ തന്നെയാണ് ചെയ്തിട്ടുള്ളത്. പക്ഷേ ഇതേ കാര്യം കുറേ പേര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ സീരിയസ് ആയി നോക്കുമ്പോള്‍ ചില ആംഗിളുകളില്‍ അച്ഛനെ ഓര്‍മ്മ വരാറുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. അതൊക്കെ വളരെ നല്ല കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. അച്ഛനോട് കൂടുതല്‍ സാമ്യമുള്ളത് ഞാനാണെന്ന് പറയാന്‍ പറ്റില്ല. കാരണം ഞാന്‍ അമ്മയെ പോലെയാണ്. അച്ഛന്റെ പഴയ കാലത്തുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ശരിക്കും രാജുവിനെ പോലെ തന്നെയാണെന്ന് ഇന്ദ്രജിത്ത് പറയുന്നു.

     ഭാര്യയുടെ സപ്പോർട്ടിനെ കുറിച്ച്

    ഭാര്യ കൂടെ നിന്ന് സപ്പോര്‍ട്ട് ചെയ്യുക എന്നല്ല, നമ്മളൊടൊപ്പം നില്‍ക്കുക എന്നതാണ്. എല്ലാവര്‍ക്കും ഓരോരോ സ്വപ്‌നങ്ങള്‍ ഉണ്ടാവും. എന്റെ സ്വപ്‌നമായിരിക്കില്ല, എന്റെ ഭാര്യയുടേത്. നമ്മളെല്ലാവരും മനുഷ്യന്മാരാണ്. അപ്പോള്‍ ഓരോരുത്തര്‍ക്കും അവരുടേതായ സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ അങ്ങ് വിട്ട് കൊടുക്കുകയാണ് വേണ്ടത്. അതാണ് യഥാര്‍ഥ സ്‌നേഹം. ഞാനും അങ്ങനെയാണ്. ഇപ്പോള്‍ കുട്ടികളുടെ കാര്യം ആണെങ്കില്‍ പോലും അങ്ങനെ തന്നെയാണ് ചെയ്യുന്നത്. അവരെ നമുക്ക് ഗൈഡ് ചെയ്യാം. അടുത്ത തലമുറ എന്ന് പറയുന്നത് വളരെ അഭിപ്രായങ്ങള്‍ ഉള്ളവരാണ്. അവര്‍ക്കറിയാം എന്താണ് വേണ്ടതെന്നും ചെയ്യേണ്ടതെന്നും. അതില്‍ ശരിയേതാണ് തെറ്റ് ഏതാണെന്നുമൊക്കെ നമുക്ക് ചൂണ്ടി കാണിക്കാം. പക്ഷേ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്. അവരുമായി നല്ല കമ്യൂണിക്കേഷന്‍ വേണം. എല്ലാ കാര്യങ്ങളും ഞങ്ങളോട് സംസാരിക്കാനുള്ള ഫ്രീഡം കൊടുക്കണം. അതിനാല്‍ എന്തുണ്ടെങ്കിലും വന്ന് പറയും.

    ഗോവര്‍ധന്‍ എമ്പുരാനിലേക്കും ഉണ്ടാവുമോ

    ലൂസിഫറില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ധന്‍ എന്ന കഥാപാത്രം എമ്പുരാനിലേക്കും ഉണ്ടാവുമോ എന്നും അവതാരകന്‍ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് രസകരമായൊരു മറുപടിയാണ് താരം നല്‍കിയത്. 'താന്‍ സിനിമയില്‍ ഉണ്ടാവുമോന്ന് പൃഥ്വിരാജിനോടും മുരളി ഗോപിയോടും പോയി ചോദിക്കണം. ഇതുവരെ ആ രഹസ്യം പറഞ്ഞിട്ടില്ല. മുരളിയെ ഇടയ്ക്ക് വിളിക്കുമ്പോള്‍ ഏയ് ഇന്ദ്രാ, പറയാം പറയാമെന്നാണ് പറഞ്ഞത്. അതിന്റെ എഴുത്ത് നടന്ന് കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ഏതാണെന്ന് ഒന്നും അറിയില്ല. കാര്യങ്ങളെല്ലാം വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ബാക്കി എല്ലാം ഇനി അവര്‍ തന്നെ പറയട്ടേ.

    Recommended Video

    എന്റെ ഹൃദയത്തിന്റെ വലിയ ഭാഗം നഷ്ടപ്പെട്ടു..അച്ഛൻ പോയ വിഷമത്തിൽ സുപ്രിയ
    സംവിധാനം ചെയ്യുന്നുണ്ട്

    താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ആറേഴ് മാസമായി അതിന്റെ പിന്നാലെയാണ്. സ്‌ക്രീപ്റ്റ് ഒക്കെ റെഡിയായി വരുന്നേയുള്ളു. പക്ഷേ പ്രൊജക്ട് വരാന്‍ കുറച്ചധികം സമയമെടുക്കും. അങ്ങനെയുള്ള സിനിമയാണ്. 2023 ന് ഉള്ളില്‍ ചെയ്യാമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഇന്ദ്രജിത്ത് പറയുന്നു.

    English summary
    Actor Indrajith Opens Up About His Charecter In Empuran movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X