For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഓംകാറിനെ കാണാൻ കൂട്ടുകാരെത്തി'; വർഷങ്ങൾക്ക് ശേഷം നരേന് പിറന്ന മകനെ കാണാനെത്തി ഇന്ദ്രജിത്തും ആസിഫും!

  |

  15ആം വിവാഹ വാര്‍ഷിക ദിനത്തില്ലാണ് ജീവിതത്തിലെ അതീവ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ച് തെന്നിന്ത്യന്‍ നടന്‍ നരേന്‍ എത്തിയത്. വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷമാണ് താരം ആരാധകരോട് അന്ന് വെളിപ്പെടുത്തിയത്.

  വാർത്ത പ്രേക്ഷകർക്കും ആഹ്ലാദം പകരുന്നതായിരുന്നു. 'പതിനഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഈ സ്‌പെഷ്യല്‍ ദിവസത്തില്‍ കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവെയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ നരേന്‍ അന്ന് കുറിച്ചത്.

  Also Read: അഹാന ചെയ്തത് തെറ്റ്; അറിഞ്ഞിട്ടും റിമി പിന്തുണയ്ക്കാന്‍ പാടില്ലായിരുന്നുവെന്ന് ആരാധകന്‍!

  ഒപ്പം ഭാര്യ മഞ്ജുവും മകളും നരേനൊപ്പം ഉണ്ടായിരുന്നു. 2007ലായിരുന്നു മഞ്ജുവുമായി നരേന്റെ വിവാഹം. ഇവര്‍ക്ക് 15 വയസ് പ്രായമുള്ള തന്മയ എന്നൊരു മകളുണ്ട്. ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നരേന്‍ തമിഴിലും ശ്രദ്ധ പതിപ്പിച്ചു.

  അടുത്തിടെ ഇറങ്ങിയ കമല്‍ഹാസന്‍ ചിത്രം വിക്രത്തിലും നരേന്‍ അഭിനയിച്ചിരുന്നു. കൈതി 2 ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. താൻ വീണ്ടും അച്ഛനാകാൻ പോകുന്നുവെന്ന വാർത്ത അറിയിച്ചതിന് പിന്നാലെ നവംബറിൽ മകൻ പിറന്ന സന്തോഷവും നരേൻ പങ്കുവെച്ചിരുന്നു.

  പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേന് വീണ്ടുമൊരു കു‍ഞ്ഞ് പിറന്നപ്പോൾ സിനിമാ സുഹൃത്തുക്കൾ അടക്കം നിരവധി പേർ ആശംസകൾ നേർന്ന് എത്തിയിരുന്നു. ഓംകാർ നരേൻ എന്നാണ് മകന് താരം നൽകിയിരിക്കുന്ന പേര്.

  പേരിടൽച്ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും ചേച്ചി തന്മയയുടെ കയ്യിലുള്ള മകന്റെ ചിത്രവും നരേന്‍ പങ്കുവെച്ചിരുന്നു.

  ഇപ്പോഴിത ജൂനിയർ നരേനെ കാണാൻ താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ വന്ന സന്തോഷമാണ് നരേൻ പങ്കുവെച്ചിരിക്കുന്നത്.

  ക്ലാസ്മേറ്റ്സ് അടക്കമുള്ള സിനിമകളിൽ നരേനൊപ്പം അഭിനയിച്ചിട്ടുള്ള ഇന്ദ്രജിത്ത് സുകുമാരൻ, ആസിഫ് അലി, അർജുൻ അശോകൻ എന്നിവരാണ് നരേന്റെ രണ്ടാമത്തെ കുഞ്ഞിനെ കാണാനും സന്തോഷം പങ്കുവെക്കാനുമെത്തിയത്.

  ഇന്ദ്രജിത്ത് സുകുമാരന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നരേൻ. ക്ലാസ്മേറ്റ്സ് സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് നരേന്റെ മുരളിയും ഇന്ദ്രജിത്തിന്റെ പയസും.

  Also Read: 'പൂച്ചകളും നായകളും നിറഞ്ഞ കനകയുടെ വീട്, ദുർ​ഗന്ധം; അമ്മയുടെ ആത്മാവിനെ വിളിച്ച് വരുത്താൻ ശ്രമം'; നടി

  ഒട്ടനവധി സുഹൃത്തുക്കൾ ഉള്ള വ്യക്തിയാണ് ഇന്ദ്രജിത്ത് സുകുമാരൻ. കൂട്ടുകാരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്കാളിയാകാൻ സമയം കണ്ടെത്തുന്ന അപൂർവം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഇന്ദ്രജിത്ത്.

  നായകനായിട്ടല്ല ക്യാരക്ടർ റോളുകളിലാണ് ഇപ്പോൾ നരേൻ തിളങ്ങുന്നത്. മാത്രമല്ല വാരി വലിച്ച് സിനിമകൾ ചെയ്യുന്നതിനേക്കാൾ നല്ല സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്യുന്ന നടനാവുക എന്നതാണ് നരേൻ ലക്ഷ്യം വെക്കുന്നത്. ടെലിവിഷന്‍ അവതാരകയായിരുന്നു നരേന്റെ ഭാര്യ മഞ്ജു.

  2005ല്‍ ചാനലില്‍ ഓണ്‍ലൈന്‍ പ്രൊഡ്യൂസറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മഞ്ജു നരേനെ കണ്ടുമുട്ടിയത്. അഭിമുഖത്തിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച. പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറുകയും അത് പ്രണയത്തില്‍ എത്തിച്ചേരുകയുമായിരുന്നു.

  അച്ചുവിന്റെ അമ്മ, റോബിന്‍ഹുഡ്, മിന്നാമിന്നിക്കൂട്ടം, അയാളും ഞാനും തമ്മില്‍, ക്ലാസ്‌മേറ്റ്‌സ്, ഒടിയന്‍, കൈദി തുടങ്ങിയ സിനിമകളിലൂടെയാണ് തെന്നിന്ത്യൻ സിനിമാ ലോകത്തെ തിരക്കേറിയ താരമായി നരേൻ മാറിയത്.

  നാൽപ്പത്തിമൂന്നുകാരനായ നരേന്റെ യഥാർഥ പേര് സുനിൽ കുമാർ എന്നാണ്. അഡൂർ ​ഗോപാലകൃഷ്ണൻ ചിത്രം നിഴൽക്കൂത്തിലൂടെയായിരുന്നു നരേന്റെ സിനിമാപ്രവേശനം.

  നടനാകുന്നതിന് മുമ്പ് ഛായാ​ഗ്രഹകൻ രാജീവ് മേനോന്റെ അസിസ്റ്റന്റായിരുന്നു നരേൻ. അദൃശ്യമാണ് നരേൻ അഭിനയിച്ച് മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ.

  Read more about: narain
  English summary
  Actor Indrajith Sukumaran And Friends Visited Narain New Born Baby, Photo Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X