For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണി ആശാനെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി, അദ്ദേഹം വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ സമാധാനമായി

  |

  ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളത്തില്‍ തുടക്കമിട്ട താരമാണ് ഇന്ദ്രന്‍സ്. കോമഡി റോളുകളില്‍ നിന്ന് പിന്നീട് സീരിയസ് റോളുകളും തനിക്ക് ചേരുമെന്ന് നടന്‍ കാണിച്ചുതന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഒരു ഭീകരജീവിയാണ് സിനിമയിലെ ഇന്ദ്രന്‍സിന്‌റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടുക്കി ഹൈറേഞ്ചിലെ കമ്മ്യൂണിസ്റ്റ് നേതാവായ പിപി ശശിയായി ശ്രദ്ധേയ പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. സിനിമ കണ്ടവരെ ഒന്നടങ്കം പൊട്ടിചിരിപ്പിച്ച റോള്‍ കൂടിയായിരുന്നു ഇത്. മുന്‍മന്ത്രി എംഎം മണിയോട് അടുത്ത സാദൃശമുളള റോളാണ് ഇന്ദ്രന്‍സ് അവതരിപ്പിച്ചത്.

  indrans-mani

  അതേസമയം ആട് പുറത്തിറങ്ങിയ ശേഷം എംഎം മണിയെ നേരില്‍ കണ്ട അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രന്‍സ്. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് മനസുതുറന്നത്. അപ്രതീക്ഷിതമായി കട്ടപ്പനയിലെ ഒരു പ്രോഗ്രാമിന് ചെന്നപ്പോഴാണ് മണി ആശാന്‍ അവിടെ ഉണ്ടെന്ന് അറിയുന്നത് എന്ന് ഇന്ദ്രന്‍സ് പറയുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ ദൂരെ നിന്ന് ഓടിവന്ന് അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചപ്പോഴാണ് സമാധാനമായത്, ഇന്ദ്രന്‍സ് പറഞ്ഞു. സിനിമ അദ്ദേഹം വളരെയധികം ആസ്വദിച്ചിരുന്നുവെന്ന് അപ്പോള്‍ മനസിലായി.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  മുഖം നോക്കാതെ സംസാരിക്കുന്ന ആളാണ് എന്ന് അറിയുന്നതുകൊണ്ടാണ് ഭയം തോന്നിയത് ഇന്നും ഇന്ദ്രന്‍സ് അഭിമുഖത്തില്‍ എംഎം മണിയെ കുറിച്ച് പറഞ്ഞു. അതേസമയം ഹോം എന്ന ചിത്രത്തിലെ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായി മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ഇന്ദ്രന്‍സ്. ഓണം റിലീസായി എത്തിയ സിനിമയ്ക്ക് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

  ഇന്ദ്രന്‍സിന്‌റെ നായകഥാപാത്രം തന്നെയാണ് സിനിമയില്‍ മുഖ്യ ആകര്‍ഷണമായത്. ഒപ്പം കൂടെ അഭിനയിച്ച ശ്രീനാഥ് ഭാസി, മഞ്ജു പിളള, ജോണി ആന്റണി, നസ്ലെന്‍ ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. റോജിന്‍ തോമസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡെ ഫിലിം ഹൗസിന്‌റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചത്. ഹോമിന് മുന്‍പ് മാലിക്ക് എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് ചെയ്ത പോലീസ് റോളും ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് ഷേഡുളള കഥാപാത്രമായി മികച്ച പ്രകടനമാണ് ഇന്ദ്രന്‍സ് കാഴ്ചവെച്ചത്.

  മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച്, പുത്തന്‍ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍, ദുബായില്‍ നിന്നുളള ഫോട്ടോസ്

  വലിയ ആകാംക്ഷകളോടെയാണ് ഇന്ദ്രന്‍സിന്‌റെ സിനിമകള്‍ക്കായി ഇപ്പോള്‍ പ്രേക്ഷകര്‍ കാത്തിരിക്കാറുളളത്. കോമഡി താരത്തില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായി എത്തിനില്‍ക്കുന്നതാണ് ഇന്ദ്രന്‍സിന്‌റെ വളര്‍ച്ച. മികച്ച റോളുകളാണ് നടന് ഇപ്പോള്‍ കരിയറില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈം വഴിയാണ് ഹോം റിലീസ് ചെയ്തത്. ഇപ്പോഴത്തെ കാലത്ത് മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയില്‍ കാണിച്ചത്. കാണുന്ന എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമ കൂടിയാണ് ഹോം.

  ഇന്ദ്രന്‍സിന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായാണ് സിനിമയിലെ ഒലിവര്‍ ട്വിസ്റ്റിനെ പ്രേക്ഷകര്‍ വിലയിരുത്തിയത്. മുന്നൂറിലധികം സിനിമകളില്‍ മലയാളത്തില്‍ അഭിനയിച്ച താരമാണ് ഇന്ദ്രന്‍സ്. ചെറിയ റോളുകളിലൂടെ സിനിമയില്‍ കയറിവരികയായിരുന്നു താരം. കൂടാതെ കോസ്റ്റ്യൂം ഡിസൈനറായും അദ്ദേഹം പ്രവര്‍ത്തിച്ചു. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട് ഇന്ദ്രന്‍സ്. നന്‍പന്‍, ആടുംകൂത്ത് എന്നീ ചിത്രങ്ങളിലാണ് ഇന്ദ്രന്‍സ് എത്തിയത്. കൂടാതെ പിന്നണി ഗായകനായി കഥാനായകന്‍ എന്ന ചിത്രത്തില്‍ പാട്ട് പാടുകയും ചെയ്തു താരം.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  English summary
  actor indrans reveals the experience of first meeting with mm mani after aadu movie release
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X