twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില സിനിമാനടന്മാരെ ഉദ്ഘാടനത്തിന് ക്ഷണിക്കില്ല, ബിസിനസ് പൊട്ടും; ആ സംഭവം പറഞ്ഞ് ഇന്നസെന്റ്

    |

    തലമുറ വ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഇന്നസെന്റ്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. 1972 ല്‍ പുറത്ത് ഇറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് നടന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ഇന്നും ഇന്നസെന്റിന്റെ പഴയ ചിത്രങ്ങള്‍ മിനിസ്‌ക്രീനില്‍ കാഴ്ചക്കാരെ നേടുന്നുണ്ട്. മലയാള സിനിമയില്‍ ഇപ്പോഴും സജീവമാണ് അദ്ദേഹം. സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇന്നസെന്റിന് ഏറെ ആരാധകരുണ്ട്. ഏത് വിഷയത്തേയും നര്‍മം കലര്‍ത്തിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കടുത്ത ജീവിതാനുഭവങ്ങളെ പോലും ഒരു ചിരിയിലൂടെയാണ് അദ്ദേഹം നേരിടുന്നത്. ക്യാന്‍സറിനെ പോലും ചിരിച്ച് കൊണ്ട് പോരാടി തോല്‍പ്പിക്കുകയായിരുന്നു

     Innocent

    ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഇന്നസെന്റ് പങ്കുവെച്ച ഒരു കഥയാണ്. ഒരു സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോഴുണ്ടായ സംഭവമാണ് പറഞ്ഞത്. താരങ്ങളെ കൊണ്ട് ബിസിനസ് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യിപ്പിക്കാറുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒരു വിശ്വാസത്തെ കുറിച്ചാണ് നടന്‍ പറയുന്നത്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകളിലാണ് ഇക്കാര്യം പറഞ്ഞത്. ചില നടന്മാരെ വിളിച്ച് ഉദ്ഘാടനം നടത്തിയാല്‍ ബിസിനസ് പൊളിയുമെന്ന വിശ്വാസവും പലര്‍ക്കുമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥ വെളിപ്പെടുത്തുന്നത്.

    അന്ന് ടാറ്റു കാണക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍അന്ന് ടാറ്റു കാണക്കാന്‍ വേണ്ടി ഫോട്ടോഷൂട്ട് നടത്തി, ഇന്ന് ചെയ്യരുതെന്ന് സാമന്ത, കാരണം തേടി ആരാധകര്‍

    അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' നാട മുറിക്കുമ്പോള്‍ ഒരിക്കലും ബിസിനസ് നശിച്ചുപോകട്ടെ എന്ന് പ്രാര്‍ത്ഥിക്കില്ല. നന്നാവണം. നന്നായി കഴിഞ്ഞാലേ ഇനിയും അവര്‍ പുതിയ കടകള്‍ തുടങ്ങുമ്പോള്‍ നമ്മളെത്തന്നെ വിളിക്കുകയുള്ളൂ. ഇപ്പോഴും ചില സിനിമാ നടന്മാരെ വിളിക്കില്ല. അവരാരൊക്കെയാണെന്ന് ഞാനിപ്പോള്‍ പറയുന്നില്ല. കാരണം, കൊണ്ടുവന്ന് മുറിച്ചോ അവന്റെ പണി കഴിഞ്ഞു. അവന്റെ കടയും പോകും വീടും പോകും. അങ്ങനെയുള്ള ആളുകളുണ്ടെന്ന് പറയുന്നത് വെറുതെയാണ്. സത്യത്തില്‍ അങ്ങനെയൊന്നുമില്ല. അതൊക്കെ വെറും അന്ധവിശ്വാസങ്ങളാണെന്നാണ് നടന്‍ പറയുന്നത്.

    ഒരിക്കല്‍ ഒരു ഉദ്ഘാടനത്തിന് പോകാന്‍ കുളിയൊക്കെ കഴിഞ്ഞ് റെഡിയായി. അവര്‍ ഒരു കാറും കൊണ്ടുവന്നു. അവരുടെ വീടിന്റെ മുന്നിലെത്തിയപ്പോള്‍ ഒരുപാടാളുകള്‍ കാറിന്റെ പിന്‍സീറ്റില്‍ കയറി. ഞാനാണ് നാട മുറിക്കുന്നയാള്‍. വിളക്കു കത്തിക്കുന്നത് മുത്തശ്ശനും. അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി അവിടെയെത്തിയപ്പോള്‍ ഭയങ്കരമായി ജനം കൂടിയിരിക്കുകയാണ്.ആളുകള്‍ ഉന്തും തള്ളുമായി. ഇതിനിടയില്‍ കടയിലെ ഗ്ലാസ് പൊട്ടി മുത്തശ്ശന്റെ തലയില്‍ വീണു. അയാളുടെ കൈ ഒടിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞു. തുടര്‍ന്ന് മുത്തശ്ശനെ പിടിച്ച് വണ്ടിയില്‍ കയറ്റി. അപ്പോള്‍ അയാള്‍ കരഞ്ഞുകൊണ്ട് പറയുകയാ ഈശ്വരാ, ഭഗവതി അപ്പോഴേ ഞാന്‍ പറഞ്ഞതാ ഇങ്ങനെയുള്ളവന്മാരെ കൊണ്ടുവരരുതെന്ന്'; ഇന്നസെന്റ് പറഞ്ഞു നിര്‍ത്തി.

    ഇതായിരുന്നു അമ്മയാവാനുള്ള കൃത്യസമയം, ആഗ്രഹിച്ചപ്പോള്‍ തന്നെ സംഭവിച്ചു, കാരണം പറഞ്ഞ് സോനം കപൂര്‍ഇതായിരുന്നു അമ്മയാവാനുള്ള കൃത്യസമയം, ആഗ്രഹിച്ചപ്പോള്‍ തന്നെ സംഭവിച്ചു, കാരണം പറഞ്ഞ് സോനം കപൂര്‍

    മുമ്പൊരിക്കല്‍ സിനിമ ആഗ്രഹം ഉപേക്ഷിച്ച് തീപ്പെട്ടി കമ്പനി നടത്തിയ കഥയും പറഞ്ഞിരുന്നു. 'സിനിമ നടന്‍ ആകണമെന്ന മോഹവുമായി് മദ്രാസിലേയ്ക്ക് പോയി. ഒരു ആറോ ഏഴോ സിനിമയില്‍ ചെറിയ വേഷം ചെയ്തപ്പോള്‍ തന്നെ സിനിമാ സ്വപ്‌നം അവസാനിച്ചു. ഈ സമയം നാട്ടിലെത്തണമെന്ന് പറഞ്ഞ് ജേഷ്ഠന്‍ വിളിക്കുകയാണ്. തീപ്പെട്ടി കമ്പനി തുടങ്ങനാണ് അദ്ദേഹം വിളിക്കുന്നത്. ആ സമയത്ത് തന്നെ തനിക്ക് ഒരു പനിയും വന്നു. അങ്ങനെയെല്ലാവരോടും യാത്ര പറഞ്ഞ് നാട്ടിലേയ്ക്ക് പോയിയൊരു മാച്ച് ഫാക്ടറി തുടങ്ങി', ഇന്നസെന്റ് പറയുന്നു. എന്നാല്‍ ഇത് അധികം നിലനിന്നില്ല. വളരെ വൈകാതെ തന്നെ മാച്ച് ഫാക്ടറി പൂട്ടേണ്ടി വന്നു. ഇന്നസെന്റ് തിരികെ സിനിമയിലും എത്തി. അണിയറയില്‍ നടന്റേതായ നിരവധി സിനിമകളാണ് ഒരുങ്ങുന്നത്.

    English summary
    Actor Innocent Opens Up An Unknown Inauguration Story Of His In A Chat Show Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X