twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിന്‍ ഹനീഫയെ പാകിസ്ഥാനില്‍ വിടണം! ചന്ദ്രലേഖയുടെ ലൊക്കേഷനിലെ നർമ്മങ്ങൾ പറഞ്ഞ് ഇന്നസെന്റ്

    |

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുക്കിയ ഹിറ്റ് സിനിമകളിലൊന്നായിരുന്നു ചന്ദ്രലേഖ. ബോളിവുഡ് സുന്ദരി പൂജ ബത്രയും സുകന്യയുമായിരുന്നു ചന്ദ്രലേഖയിലെ നായികമാര്‍. ഇന്നസെന്റ്, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു എന്നിങ്ങനെ ഒത്തിരിയധികം കോമഡി താരങ്ങളും ചന്ദ്രലേഖയില്‍അഭിനയിച്ചിരുന്നു.

    മാതൃഭൂമി ബുക്ക്‌സ് പ്രസിദ്ധീകരിച്ച കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തില്‍ നിന്നും സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുണ്ടായ രസകരമായ പല കാര്യങ്ങളും നടന്‍ ഇന്നസെന്റ് എഴുതിയിരിക്കുകയാണ്. കൊച്ചിന്‍ ഹനീഫയെ പാകിസ്ഥാനില്‍ വിടണമെന്നടക്കമുള്ള രസകരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വീണ്ടും വൈറലായിരിക്കുകയാണ്.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഫാസില്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചന്ദ്രലേഖ എന്ന സിനിമ ഗോവയില്‍ ചിത്രീകരിക്കുകയായിരുന്നു. അഭിനേതാക്കളായി ഞാന്‍, മോഹന്‍ലാല്‍, ശ്രീനിവാസന്‍, കുതിരവട്ടം പപ്പു, കൊച്ചിന്‍ ഹനീഫ, മാമുക്കോയ, അഗസ്റ്റിന്‍, സാദിഖ്, പൂജ ബത്ര.. ഞങ്ങളെല്ലാവരെയും നയിച്ചു കൊണ്ട് സംവിധായകന്‍ പ്രിയദര്‍ശനും. ഗോവയിലെ പ്രശസ്തമായ ഒരു ഹോട്ടലില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഹോട്ടലിന്റെ പേര് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    ആ ഹോട്ടലില്‍ സുന്ദരമായ ഒരു സ്വിമ്മിങ് പൂള്‍ ഉണ്ടായിരുന്നു. ഇളം നീല നിറത്തില്‍ ഇളനീരിന്റെ തണുപ്പുള്ള വെള്ളമായിരുന്നു അതില്‍ നിറയെ. വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ എല്ലാവരും അതില്‍ കുളിക്കും. സത്യം പറഞ്ഞാല്‍ എനിക്ക് ഷൂട്ടിങ്ങിനേക്കാള്‍ താല്‍പ്പര്യം ഈ കുളിയില്‍ ആയിരുന്നു. നിവൃത്തിയില്ലാത്തത് കൊണ്ട് പകല്‍ ഷൂട്ടിങ്ങിന് പോകുന്നു എന്ന് മാത്രം. അന്ന് മൊബൈല്‍ ഫോണ്‍ എത്തിയിട്ടില്ല. അത് കൊണ്ട് തമ്മില്‍ തമാശകള്‍ പറഞ്ഞു ചിരിക്കാനും സൈ്വരമായി ഇരിക്കാനും ഒരുപാട് സമയം എല്ലാവര്‍ക്കും ലഭിച്ചിരുന്നു.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    എന്താണ് ഒരു നേരമ്പോക്കുണ്ടാക്കുക എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് എനിക്ക് മുഹമ്മദലി ജിന്നയെ ഓര്‍മ വന്നത്. ആളെ മനസ്സിലായില്ലേ? അതെ, പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദലി ജിന്ന. മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ശാഠ്യം പിടിച്ചാണ് അന്ന് ജിന്ന പാകിസ്ഥാന്‍ മുറിച്ചു വാങ്ങി പോയത്. ഒരുവിധം മുസ്ലീങ്ങളൊക്കെ മുഴുവന്‍ അന്ന് പാകിസ്താനിലേക്ക് പോയി ഞങ്ങള്‍ക്ക് വേറെ അരി വയ്ക്കണം എന്ന് പറഞ്ഞ്.പക്ഷെ ചിലര്‍ ഇവിടെ ബാക്കിയായി. അതില്‍ മൂന്ന് പേര്‍ എന്റെ മുന്‍പില്‍ നീന്തുന്നു. കൊച്ചിന്‍ ഹനീഫയും മാമുക്കോയയും സാദിഖും. ഞാന്‍ ആദ്യം മാമുക്കോയയേയും സാദിഖിനെയും വിളിച്ചു ചോദിച്ചു.

     ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    'പാകിസ്ഥാന്‍ എന്ന രാജ്യം 1947ല്‍ ഉണ്ടായത് നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അറിയാമല്ലോ. മുസ്ലിങ്ങള്‍ക്ക് മാത്രമുള്ള രാജ്യമാണ്.എന്റെ ചോദ്യം ഇത്ര മാത്രമേയുള്ളൂ, നിങ്ങള്‍ക്ക് രണ്ടാള്‍ക്കും അങ്ങോട്ട് പോയിക്കൂടെ' 'അതെന്തിനാണ്'... മാമുവും സാദിഖും ഒന്നിച്ച് അന്ധാളിച്ചു കൊണ്ട് ചോദിച്ചു. 'അല്ല.അവിടെയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല സ്വാതന്ത്ര്യം കിട്ടും.ബാങ്കൊക്കെ നല്ല ഉച്ചത്തില്‍ വിളിക്കാം. ഇവിടെയാകുമ്പോള്‍ മറ്റ് പല മതങ്ങളുടെയും ബഹളങ്ങളില്‍പ്പെട്ട് നിങ്ങളുടെ പ്രാര്‍ത്ഥന അത്ര നന്നായി പടച്ചോന്‍ കേള്‍ക്കില്ല. പാകിസ്ഥാനില്‍ അതൊന്നുമുണ്ടാകില്ല' ഞാന്‍ പറഞ്ഞു.

     ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    'ഞങ്ങള്‍ക്ക് എങ്ങോട്ടും പോകണ്ട. ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കിവിടെയുണ്ട്. അവരെയൊന്നും വിട്ട് പോകാന്‍ വയ്യ. പിന്നെ അവിടെ മലയാള സിനിമയുമില്ലല്ലോ, അഭിനയിക്കാന്‍. ഈ പ്രായത്തില്‍ ഇനി ഉറുദുവൊന്നും പഠിക്കാന്‍ വയ്യ 'മാമുവും സാദിക്കും പറഞ്ഞു. പിന്നെ ബാക്കിയുള്ളത് കൊച്ചിന്‍ ഹനീഫയാണ്. ഞാന്‍ ഹനീഫയോട് ചോദിച്ചു. 'എന്താ ഹനീഫേ,തന്റെ അഭിപ്രായം. പാകിസ്താനിലേക്ക് പൊയ്ക്കൂടെ. ഒരു വീട് ഭാഗം വച്ചാല്‍ ഭാഗം ചോദിച്ചയാള്‍ക്കാര്‍ പിന്നെയും അവിടെ തുടരുക പതിവില്ല. എന്റെ ചോദ്യം ഹനീഫക്ക് പിടിച്ചില്ല. ആ മുഷിച്ചിലോടെ അദ്ദേഹം പറഞ്ഞു. 'പാകിസ്താനിലേക്ക് പോയതൊക്കെ ആ രാജ്യത്തോട് താല്‍പ്പര്യമുള്ളവരാണ്. ഇവിടെ തുടര്‍ന്നവര്‍ ഈ രാജ്യത്തോട് കൂറുള്ളവരാണ്. ഞാനൊക്കെ ആ കൂട്ടത്തില്‍പ്പെട്ടവരാണ്. മനസ്സിലായോ?.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    അപ്പോഴേക്കും ചര്‍ച്ചക്ക് ചൂട് പിടിച്ചിരുന്നു. ഹനീഫയെ പാകിസ്താനിലേക്ക് അയക്കണം എന്ന് ഒരു വിഭാഗം, അത് അയാളോട് ആലോചിച്ചിട്ട് മതി എന്ന് മറ്റൊരു വിഭാഗം. ഒടുവില്‍ മോഹന്‍ലാലാണ് പറഞ്ഞത്: 'നമുക്ക് പപ്പുവേട്ടനോട് ചോദിക്കാം' കുതിരവട്ടം പപ്പുവിനെ വെറുതെ തിരഞ്ഞെടുത്തതല്ല, കോഴിക്കോട് ഒരുപാട് മുസ്ലിം സുഹൃത്തുക്കള്‍ ഉള്ളയാളാണ് പപ്പുവേട്ടന്‍. മുസ്ലിങ്ങളുടെ വികാരം അദ്ദേഹത്തിന് മനസ്സിലാകും. സ്വിമ്മിങ് പൂളിലെ കുളി കഴിഞ്ഞ് തീരത്തെ ചാരുകട്ടിലില്‍ കിടന്ന് മയങ്ങുകയായിരുന്ന പപ്പുവേട്ടനെ എല്ലാവരും ചേര്‍ന്ന് ഉണര്‍ത്തി.ഹനീഫ തന്നെയാണ് പ്രശ്‌നം അവതരിപ്പിച്ചത്. ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തിയതിന്റെ ഇഷ്ടക്കേട് പപ്പുവേട്ടന്റെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു. ഹനീഫ തന്നെ വിഷയം അവതരിപ്പിച്ചു. എന്നിട്ട് പറഞ്ഞു.

     ഇന്നസെന്റിന്റെ വാക്കുകളിലേക്ക്...

    ഹനീഫയും ഞങ്ങളും അന്തം വിട്ട് നിന്നു. അപ്പോള്‍ ഞാന്‍ പപ്പുവേട്ടനോട് ചോദിച്ചു:'എന്തിനാ പപ്പുവേട്ടന്‍ അവനോട് അങ്ങനെ പറഞ്ഞെ'? അപ്പോള്‍ പപ്പുവേട്ടന്‍ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. 'ഹനീഫ പോയിട്ട് വേണം എനിക്ക് യമുനാനദിയുടെ തീരത്ത് മലര്‍ന്നു കിടന്ന് സമാധാനമായി ഒരു സിഗരറ്റ് വലിച്ച് താജ്മഹല്‍ കാണാന്‍' അത് കേട്ട് ഹനീഫയടക്കം ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു. ഹനീഫയും സാദിഖും മാമുക്കോയയുമെല്ലാം പാകിസ്താനിലേക്ക് പോകേണ്ടി വന്നാലും ഞങ്ങളാരും സമ്മതിക്കില്ലായിരുന്നു. കാരണം ഞങ്ങള്‍ അത്രമേല്‍ ഒന്നിച്ചു കഴിഞ്ഞവരായിരുന്നു.

    English summary
    Actor Innocent Talks About Funny Moments In Chandralekha Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X