twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇപ്പോഴും കീമോതെറാപ്പി ചെയ്യുന്നുണ്ട്, അന്ന് വേണുവും ഭാര്യയും വന്നപ്പോൾ...; ഇന്നസെന്റ് പറയുന്നു

    |

    മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് നടൻ ഇന്നസെന്റ്. സിനിമകളിൽ പഴയ പോലെ സജീവമല്ലെങ്കിലും നടൻ ഇന്നും ജനപ്രിയനാണ്. സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു ഇന്നസെന്റിന് അർബുദം ബാധിച്ചത്. രണ്ട് തവണ കാൻസർ ബാധിച്ച നടൻ ഇതിനെ പ്രതിരോധിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. രോ​ഗാതുരമായ നാളുകളെ തമാശ നിറഞ്ഞ ദിവസങ്ങളാക്കി മാറ്റിയ ഇന്നസെന്റ് അന്ന് വലിയ ചർച്ചയുമായിരുന്നു. തന്നെ സഹതാപത്തോടെ നോക്കുന്നത് ഇഷ്ടമല്ലെന്ന് ഇന്നസെന്റ് അന്ന് പറഞ്ഞിരുന്നു.

     നടൻ നെടുമുടി വേണുവും ഭാര്യയും അസുഖമറിഞ്ഞ് തന്നെ കാണാൻ വന്നതിനെക്കുറിച്ച് ഇന്നസെന്റ്

    രോ​ഗം ബാധിച്ച നാളുകളെക്കുറിച്ച് തമാശ രൂപേണയാണ് ഇന്നസെന്റ് സംസാരിക്കാറുള്ളതും. ഇപ്പോഴിതാ കാൻസർ ബാധിച്ചപ്പോഴുണ്ടായ ചില സംഭവങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്നസെന്റ്. നടൻ നെടുമുടി വേണുവും ഭാര്യയും അസുഖമറിഞ്ഞ് തന്നെ കാണാൻ വന്നതിനെക്കുറിച്ച് ഇന്നസെന്റ് സംസാരിച്ചു. കൗമുദി മൂവീസിനോടാണ് പ്രതികരണം.

    Also Read: പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീലAlso Read: പ്രസവസമയത്ത് ആരും ഉണ്ടായിരുന്നില്ല, ആദ്യം എത്തിയത് അവളാണ്, എന്റെ കുഞ്ഞിനെ എടുത്തതും; ജയലളിതയെ കുറിച്ച് ഷീല

    ഒരു കീമോ കഴിഞ്ഞിട്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്

    നിങ്ങൾക്ക് എല്ലാവർക്കും അറിയാം എനിക്കൊരു അസുഖം ഉണ്ടായിരുന്നെന്ന്, ആ അസുഖത്തിന് ഞാനിപ്പോഴും ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് ദിവസം മുന്നെ ഒരു കീമോ കഴിഞ്ഞിട്ടാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഒരു ഇഞ്ചക്ഷൻ ചെയ്യുന്ന അത്രയേ ഞാൻ കണക്കാക്കിയിട്ടുള്ളൂ. ഇനിയെന്താവും, മരിച്ചു പോവുമോ എന്നൊന്നും ഇല്ല. കാൻസർ പിടിപെട്ട ഒരുപാട് പേരെ ഞാൻ കണ്ടു. പലരും കുഴപ്പമില്ലാതെ നടക്കുകയാണ്. പണ്ട് അങ്ങനെയല്ല, വന്ന് കഴിഞ്ഞാൽ അയാളുടെ കാര്യം പോക്കാണ്.

    വിഷമം തോന്നുമോ എന്ന സംശയം ഉള്ളത് കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്

    'ഞാൻ സുഖമില്ലാതെ വീട്ടിലിരിക്കുന്ന സമയത്ത് സിനിമാക്കാർ ആരും വരാറില്ല. അവർക്ക് തന്നെ അറിയാം. ഫോണിൽ വിളിക്കും. ഞാനെന്തെങ്കിലും തമാശ പറയും. അപ്പോൾ അവർക്കറിയാം ഇയാൾക്കൊരു കുഴപ്പവും ഇല്ലെന്ന്. ഒരിക്കൽ നെടുമുടി വേണുവും അദ്ദേഹത്തിന്റെ ഭാര്യയും വന്നു. ​ഗുരുവായൂർ പോയി വരുന്ന വഴിക്ക് ഇവിടെ കയറി എന്നാണ് എന്നോട് പറഞ്ഞത്'

    'എന്നെ കാണാനായിട്ട് വന്നതാണെന്ന് പറഞ്ഞാൽ എനിക്ക് വിഷമം തോന്നുമോ എന്ന സംശയം ഉള്ളത് കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. ഞങ്ങൾ സംസാരിച്ചു. വേണു പറയുന്ന നേരം പോക്കുകൾക്ക് ഞാൻ ചിരിക്കുന്നുണ്ട്'

    Also Read: 'വീട്ടിൽ തിയേറ്റർ മുതൽ ജിം വരെയുള്ള സജ്ജീകരണങ്ങൾ, പുറത്ത് പോകാൻ മടിയുള്ളയാളാണ് ഞാൻ'; നടി ശീലു എബ്രഹാം!Also Read: 'വീട്ടിൽ തിയേറ്റർ മുതൽ ജിം വരെയുള്ള സജ്ജീകരണങ്ങൾ, പുറത്ത് പോകാൻ മടിയുള്ളയാളാണ് ഞാൻ'; നടി ശീലു എബ്രഹാം!

    പറഞ്ഞതൊക്കെ ശരിയാണ്, അയാൾക്ക് അങ്ങനെ പ്രണയമുണ്ടായി

    'കുറേക്കഴിഞ്ഞപ്പോൾ വേണു പറഞ്ഞു, സിദ്ധാർത്ഥ് ശിവയ്ക്ക് ഈ അസുഖം വന്നു ഇപ്പോൾ മാറിയെന്ന്. വേണു എന്നെ ആശ്വസിപ്പിക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ ഭാര്യ സുശീലയുടെ മുഖത്ത് ഒരു സന്തോഷവും സംതൃപ്തിയും കണ്ടു. സിദ്ധാർത്ഥ് ശിവയ്ക്ക് അതിനിടയിൽ ഒരു പ്രണയ വിവാഹവും ഉണ്ടായി. അങ്ങനെയൊക്കെ വന്നപ്പോൾ അയാൾ ഓക്കെ ആയി എന്നൊക്കെ വേണു പറഞ്ഞു'

    'എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, താൻ പറഞ്ഞതൊക്കെ ശരിയാണ് അയാൾക്ക് അങ്ങനെ പ്രണയമുണ്ടായി. ഞാൻ ആരെ പ്രണയിക്കാനാണ്. ഇവരെ ( ഭാര്യ) തന്നെയല്ലേ ഞാൻ കൊണ്ട് നടക്കേണ്ടത് അപ്പോൾ എനിക്ക് അസുഖം കൂടുകയേ ഉള്ളൂയെന്ന്. ഞാൻ പോവുകയാണെന്ന് പറഞ്ഞ് വേണുവും ഭാര്യയും അപ്പോൾ തന്നെ അവിടെ നിന്ന് സ്ഥലം വിട്ടു. ഇന്ന് അതൊക്കെ പോയി,' എന്റെ വേണുവും സ്ഥലം വിട്ടു, ഇന്നസെന്റ് പറഞ്ഞു.

    Read more about: innocent nedumudi venu
    English summary
    Actor Innocent Talks About His Battle With Cancer; Shares A Memory With Late Actor Nedumudi Venu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X