Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ജഗദീഷിന്റെ ഭാര്യ രമ പൊതുവേദിയില്‍ വരില്ല, കാരണം വെളിപ്പെടുത്തി നടന്...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. നടന്, സഹനടന്‍, കോമഡി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും താരത്തിന്റെ കൈകളില്‍ ഭഭ്രമാണ്. ഇന്നും നടന്റെ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. കോളേജ് അധ്യാപകനായിരുന്നു ജഗദീഷ്. അധ്യാപനത്തില്‍ നിന്നാണ് നടന് സിനിമയില്‍ എത്തുന്നത്. ഇപ്പോഴും മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും നടന് സജീവമാണ് ജഗദീഷ്.
സുരേഷ് ഗോപി ചെയ്തതെല്ലാം സ്നേഹം കൊണ്ടാണ്, അത് എനിക്ക് എങ്ങനെ തിരിച്ചടിയാകുമെന്ന് അവന് അറിയില്ല
നടന്റെ സിനിമ ജീവിതം പ്രേക്ഷകര്‍ക്ക് അറിയാമെങ്കിലും കുടുംബജീവിതം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറില്ല. ഭാര്യയോ മക്കളോ പൊതുവേദികളിലൊ പുരസ്കാരദാന ചടങ്ങുകളിലൊ അധികം എത്താറില്ല. ഒന്നിച്ചു ചിത്രങ്ങള്‍ പോലും വിരളമാണ്. ഇപ്പോഴിത ഭാര്യ പെതുവേദിയില്‍ എത്താത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് ജഗദീഷ്. താന്‍ അവതരിപ്പിക്കുന്ന പടം തരും പണം എന്ന ഷോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇങ്ങനെയാണ് എന്നെ വീഴ്ത്തിയത്, യുവയോട് സ്നേഹം പങ്കുവെച്ച് മൃദുല, വേറെ ലെവലെന്ന് എലീന...

വാലന്റൈന്‍സ് ഡേ സ്പെഷ്യല്‍ എപ്പിസോഡില്‍ അടുത്തിടെ വിവാഹിതരായ ദേവിക നമ്പ്യാരും വിജയ് മാധവും ആയിരുന്നു മത്സരാര്‍ഥികളായി എത്തിയത്. ഈ എപ്പിസോഡിലാണ് ഭാര്യ അധികം പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാത്ത കാരണം പറഞ്ഞത്. തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് ഭാര്യ രമ എന്നാണ് ജഗദീഷ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ...''എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല.

എന്തെങ്കിലും സ്പെഷ്യല്‍ അഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ തയ്യാറാവാത്തത് കാരണം ആണ് അത്തരം ഫോട്ടോകള്‍ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡിയയില്‍ രമയുടെ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും'' ജഗദീഷ് പറയുന്നു. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര് ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട് എങ്കില്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണ്- ജഗദീഷ് ഷോയിലൂടെ പറഞ്ഞു

വളരെ നേരത്തെ മുതലെ സിനിമ മോഹം നടന്റെ മനസ്സിലുണ്ടായിരുന്നു. കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമയില്‍ അഭിനയിച്ചിരുന്നു.1984ല്‍ റിലീസായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ തിരക്കേറാന്‍ തുടങ്ങിയപ്പോള്‍ അധ്യാപന ജോലിയില്‍ നിന്ന് അവധി എടുക്കുകയായിരുന്നു. എന്നാല്‍ സിനിമയില്‍ എത്തിയിട്ടും താന്‍ ഒരു അധ്യാപകനാണെന്നുള്ള കാരണം ജഗദീഷ് മറന്നിട്ടില്ലായിരുന്നു. ഡബിള്‍ മീനിംഗുളള ഒരു സംഭാഷണം പോലു നടന് പറഞ്ഞിട്ടില്ലായിരുന്നു. മുന്‍പ് ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം പറയുകയും ചെയ്തിരുന്നു.
Recommended Video

ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ... '' ഞാന്‍ ഒരിക്കലും ഒരു മോശം അല്ലെങ്കില്‍ ഡബിള്‍ മീനിംഗ് വരുന്ന ഒരു ഡയലോഗ് ഒരു സിനിമയിലും പറഞ്ഞിട്ടില്ല. അത് ഒരു അധ്യാപകന് ആണെന്നുളള ഇമേജ് എന്റെയുളളില്‍ ഉളളത് കൊണ്ടാണ്. എന്നാല്‍ വെളളാനകളുടെ നാട് എന്ന സിനിമയില്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്ന ഒരു രംഗമുണ്ട്. അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ ഒരു അധ്യാപകന് ആണെന്ന ചിന്ത മാറ്റിവെച്ചിട്ടാണ് ചെയ്തതെന്നും ജഗദീഷ് പറഞ്ഞിരുന്നു. കൊമേഴ്സില്‍ നിന്ന് കോമഡിയിലേക്കുളള പ്രയാണം എന്നെ സംബന്ധിച്ച് സന്തോഷപ്രദമായിട്ടുളള ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. 300ലധികം സിനിമകള്‍ ജഗദീഷ് അഭിനയിച്ചിട്ടുണ്ട്. ബ്രോ ഡാഡിയാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചിത്രം. പൃഥ്വിരാജ്- മോഹന്ലാ കൂട്ട്കെട്ടില്‍ ഒരുങ്ങിയ ചിത്രത്തില്‍ നല്ല കഥാപാത്രത്തെ ആയിരുന്നു നടന് അവതരിപ്പിച്ചത്.