»   » ജയറാമിന്റെയും കുടുംബത്തിന്റെയും അവധി ആഘോഷം വിദേശത്ത്! ഇത്തവണ പുതിയൊരു അതിഥി കൂടിയുണ്ട്!

ജയറാമിന്റെയും കുടുംബത്തിന്റെയും അവധി ആഘോഷം വിദേശത്ത്! ഇത്തവണ പുതിയൊരു അതിഥി കൂടിയുണ്ട്!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇത്തവണ അവധി ആഘോഷവുമായി നടന്‍ ജയറാമും കുടുംബവും ആസ്‌ത്രേലിയിലേക്കായിരുന്നു പോയിരുന്നത്. താരകുടുംബത്തിന്റെ ചെറിയ പെരുന്നാള്‍ ആഘോഷവും ആസ്‌ത്രേലിയില്‍ നിന്നുമായിരുന്നു. മകന്‍ കാളിദാസ് ഭാര്യ പാര്‍വതി മകള്‍ മാളവികയുടെയും കൂടെ നില്‍ക്കുന്ന ചിത്രം താരം ഫേസ്ബുക്കിലുടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

അമ്മ യോഗത്തിലെ വാക് പേരില്‍ സംസാരിക്കാന്‍ മോഹന്‍ലാലും മമ്മുട്ടിയുമില്ല! താരരാജാക്കന്മാരുടെ മൗനം!!!

അക്കൂട്ടത്തില്‍ താരങ്ങളെടുത്ത ഒരു ഫോട്ടോ വ്യത്യസ്തമായിരിക്കുകയാണ്. താരകുടുംബത്തിന്റെ കൂടെ പുതിയൊരു അതിഥി കൂടി ഫോട്ടോയിലുണ്ട്. കാളിദാസനും ജയറാമും തങ്ങളുടെ ഫേസ്ബുക്കിലുടെ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ്.

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ജയറാം പാര്‍വതിക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഒപ്പം ഒരു കംഗാരുവിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് കളിദാസും ജയറാമും പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത ഉടനെ ഇരുവരുടെയും ചിത്രം വൈറലായി മാറിയിരിക്കുകയാണ്. 

ജയറാം നായകനായി അടുത്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു അച്ചായന്‍സ്. സിനിമയുടെ വിജയത്തിന് പിന്നാലെയായിരുന്നു അവധി ആഘോഷവുമായി താരകുടുംബം വിദേശത്തേക്ക് പോയത്. അതിനൊപ്പം കാളിദാസ് നായകനായ പൂമരം എന്ന സിനിമ അടുത്ത് തന്നെ റിലീസിന് തയ്യാറെടുക്കുകയാണ്.

English summary
Actor Jayaram and family enjoy Australian trip

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam