For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യര്‍ പറയുന്ന അനുഭവങ്ങളും കഥയും കേട്ടിരിക്കാന്‍ നല്ല രസമാണ്; പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ജയസൂര്യ

  |

  ജയസൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി ജനിക്കാന്‍ പോവുകയാണ്. സെപ്റ്റംബര്‍ 23 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന സണ്ണി എന്ന ചിത്രത്തിലൂടെയാണ് താരങ്ങള്‍ വീണ്ടും ഒരുമിക്കുന്നത്. ഇത്തവണ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ജയസൂര്യ രംഗത്ത് വന്നിരിക്കുകയാണ്. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രഞ്ജിത്ത് ശങ്കറെ കുറിച്ച് മാത്രമല്ല, അഭിനയ ജീവിതത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നുവെന്നും മഞ്ജു വാര്യരുടെ നായകനായതിന് ശേഷമുള്ള അനുഭവങ്ങളെ കുറിച്ചുമൊക്കെ ജയസൂര്യ പറയുന്നു.

  ''കുട്ടിക്കാലം മുതല്‍ തന്നെ ഒരു എന്റര്‍ടെയിനര്‍ ആണെന്ന് തോന്നിയിരുന്നു. വീട്ടില്‍ ഞാന്‍ എന്തെങ്കിലും ഗോഷ്ടികള്‍ കാണിക്കുമ്പോള്‍ മറ്റുള്ളവര്‍ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അഭിനയിക്കണം എന്ന മോഹം ശക്തമായി ഉണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ തിരിച്ചറിയണമെന്നും പൈസ ഉണ്ടാക്കണമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. തുടക്കത്തില്‍ മിമിക്രി ചെയ്തു. പിന്നീട് സിനിമയില്‍ വന്നു. അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ഞാന്‍ എന്നെ തന്നെ തിരിച്ചറിയുന്നത്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ കടന്ന് പോകാന്‍ കഴിയുന്ന ഒരു നടനാണ് ഞാനെന്ന് തോന്നി. എനിക്ക് സംവിധായകര്‍ സിനിമകള്‍ തന്നു. ഞാന്‍ അധ്വാനിക്കാന്‍ തയ്യാറായി. കഥാപാത്രങ്ങളില്‍ പൂര്‍ണമായും എന്നെ സമര്‍പ്പിച്ചു.

   jayasurya-

  അഭിനയിച്ച കഥാപാത്രങ്ങള്‍ തന്നെ പിന്തുടരാറില്ല. പക്ഷേ ഞാന്‍ വിളിക്കുമ്പോള്‍ ഓടി എത്താറുണ്ട്. ഓരോ കഥാപാത്രവും എന്റെ മനസിന്റെ അലമാരയില്‍ ഭദ്രമാണ്. ചിലരൊക്കെ സ്വപ്‌നങ്ങളിലേക്ക് കടന്ന് വരും. എന്നിട്ട് ഞാന്‍ ഇവിടെ തന്നെയുണ്ടെന്ന് ഓര്‍മ്മിപ്പിക്കും. ഇവരില്‍ ഏറ്റവും ഇഷ്ടം ആരെയാണെന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം നല്‍കാനാവില്ല. ആ കഥാപാത്രം നല്‍കുന്ന പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ അല്ല ഇഷ്ടത്തിനുള്ള മാനദണ്ഡം. അങ്ങനെ ആണെങ്കില്‍ ഉത്തരം പറയാന്‍ എളുപ്പമായിരുന്നു.

  റിമിയുടെ വളര്‍ച്ച അടുത്ത് നിന്ന് കണ്ട വ്യക്തിയാണ്, ദിവസംതോറും ചെറുപ്പമായി വരുന്നു, റിമിയ്ക്ക് ആശംസകൾ

  രഞ്ജിത്ത് ശങ്കറുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ജയസൂര്യ തുറന്ന് സംസാരിച്ചിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് മുതലാണ് രഞ്ജിത്ത് ശങ്കറുമായിട്ടുള്ള കൂട്ടുകെട്ട് ആരംഭിക്കുന്നത്. പിന്നീട് സു സുധീ വാത്മീകം, ഞാന്‍ മേരിക്കുട്ടി, തുടങ്ങി വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ രഞ്ജിത്ത് എനിക്ക് വേണ്ടി എഴുതി. ഇവയെല്ലാം ഒട്ടനവധി അംഗീകാരങ്ങള്‍ എനിക്ക് നേടി തന്നു. ഒടുവിലിപ്പോള്‍ സണ്ണിയും. ഈ കഥാപാത്രങ്ങളെല്ലാം യൂണിക് ആയിരുന്നു. ഇതൊന്നും ബോധപൂര്‍വ്വം സംഭവിക്കുന്നത് അല്ലെന്നാണ് ജയസൂര്യ പറയുന്നത്.

  manju-warrier-jayasurya-

  അതേ സമയം മഞ്ജു വാര്യരുടെ നായകനായി അഭിനയിക്കുന്ന സിനിമയെ കുറിച്ചും താരം പറഞ്ഞിരുന്നു. മേരി ആവാസ് സുനോ എന്നാണ് സിനിമയുടെ പേര്. 'എന്നെക്കാള്‍ മുന്‍പ് സിനിമയിലെത്തിയ ആളാണ് മഞ്ജു. ആദ്യമായിട്ടാണ് ഞങ്ങള്‍ ഒരുമിച്ചൊരു സിനിമ ചെയ്യുന്നത്. വളരെ പ്രതിഭയുള്ള അഭിനേത്രിയാണവര്‍. നമുക്കൊപ്പം അഭിനയിക്കുന്നവരുമായുള്ള സൗഹൃദം നമ്മുടെ പ്രകടനത്തിലും പ്രതിഫലിക്കും. എന്നെ സംബന്ധിച്ച് മഞ്ജു നല്ല സുഹൃത്താണ്. അതുകൊണ്ട് തന്നെ ഒരുമിച്ച് അഭിനയിക്കുന്നത് ഏറെ സന്തോഷം നല്‍കിയിരുന്നു. സിനിമയില്‍ നമുക്ക് മുന്‍പേ എത്തിയ വ്യക്തിയുമായുള്ള സൗഹൃദം ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍. അവര്‍ പങ്കുവെക്കുന്ന അനുഭവങ്ങളും കഥകളും കേട്ടിരിക്കാന്‍ തന്നെ നല്ല രസമാണെന്നും ജയസൂര്യ പറയുന്നു.

  മത്സരാര്‍ഥികൾക്ക് ചുംബനത്തിനൊപ്പം കടിയും; നടി ഷംന കാസിമിനെതിരെ വിമര്‍ശനവുമായി ഒരു കൂട്ടം ആളുകള്‍

  Sunny Official Teaser Reaction | Jayasurya | Ranjith Sankar | Dreams N Beyond

  ജയസൂര്യ അഭിനയിക്കുന്ന നൂറാമത്തെ ചിത്രമാണ് എന്ന പ്രത്യേകതയോട് കൂടിയാണ് സണ്ണി എന്ന സിനിമ റിലീസ് ചെയ്യുന്നത്. ഇത്രയും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നതായിട്ടാണ് താരം പറയുന്നത്. സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിവിനൊപ്പം ഭാഗ്യം കൂടി വേണം. എനിക്ക് മുന്‍പ് വന്ന് കഴിവുള്ള പല അഭിനേതാക്കാളും പാതി വഴിയില്‍ സിനിമ ഉപേക്ഷിച്ച് പോയതായിട്ടും താരം സൂചിപ്പിച്ചു. ഞാന്‍ എന്ന വ്യക്തി എന്നിലെ നടനെ നശിപ്പിക്കില്ല. എന്ന ജീവിത തത്വമാണ് തന്നെ മുന്നോട്ട് കൊണ്ട് പോവുന്നത്. ഞാന്‍ എന്നെയും സിനിമയെയും ചതിക്കില്ലെന്നും താരം വ്യക്തമാക്കുന്നു.

  Read more about: jayasurya ജയസൂര്യ
  English summary
  Actor Jayasurya Opens Up About His Latest Movie Sunny And Working Experience With Manju Warrier
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X