For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറ്റപ്പെടുത്തുന്നവടും എന്നും പ്രിയം മാത്രം; മഹാനടന്മാരെയും കണ്ടു പഠിക്കാനാണ് തന്റെ പരിശ്രമമെന്ന് കൈലാഷ്

  |

  നടന്‍ കൈലാഷ് മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മിഷന്‍ സി. സിനിമയില്‍ നിന്നും പുറത്ത് വന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വ്യാപകമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതില്‍ പലതും നടന്‍ കൈലാഷിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ളതാണ്. ഇതിനെതിരേ പ്രതികരിച്ച് കൊണ്ട് താരങ്ങളും രംഗത്ത് വന്നു. ഇപ്പോഴിതാ പുതിയ സിനിമയെ കുറിച്ചും വിഷു, റംസാന്‍ ആശംസകള്‍ അറിയിച്ച് കൈലാഷും എത്തിയിരിക്കുകയാണ്.

  'അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തി കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടന്‍ ചുരം കയറിയത്. ഈ വേളയില്‍, 'മിഷന്‍ - സി' എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടര്‍ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.

  kailash-menon

  വിമര്‍ശനങ്ങളെല്ലാം ഞാന്‍ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി. നടന വിദ്യയുടെ മറുകര താണ്ടിയവര്‍ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ, മനപ്പൂര്‍വ്വമുള്ള നോവിക്കലുകള്‍ എനിക്ക് തിരിച്ചറിയാനാവും.

  ആരെയും മനംമയക്കുന്ന തരത്തിൽ സുന്ദരിയായി രശ്മി ഗൌതം, ഫോട്ടോസ് കാണാം

  Kailash Interview | വിശേഷങ്ങളുമായി കൈലാഷ് | Filmibeat Malayalam

  എങ്കിലും, ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. വഴിയരികില്‍ നിറയെ മഞ്ഞ പടര്‍ത്തി കണിക്കൊന്നകള്‍. 'മഞ്ഞ'യ്ക്കുമുണ്ട് വിവിധാര്‍ത്ഥങ്ങള്‍.
  മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്‍കാനാണ് ഇഷ്ടം. സ്‌നേഹിക്കുന്നരോടും ഒപ്പം നില്‍ക്കുന്നവരോടും
  കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം. ഏവര്‍ക്കും വിഷു ദിനാശംസകള്‍! ഒപ്പം പുണ്യ റംസാന്‍ ആശംസകളും. എന്നും കൈലാഷ് എഴുതുന്നു...

  വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം റംസാന്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ഒന്നിച്ച് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്യാപ്റ്റന്‍ അഭിനവ് എന്ന കഥാപാത്രത്തെയാണ് കൈലാഷ് അവതരിപ്പിക്കുക. എം സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശാണ് നായിക.

  Read more about: kailash കൈലാഷ്
  English summary
  Actor Kailsh Menon Opens Up About His First Look From Mission C
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X