twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലോക്ക് ഡൗൺ കാലത്ത് പെയിന്റ് പണിക്കുപോയ മിമിക്രി താരം, നടന്‍ കണ്ണന്‍ സാഗറിന്റെ വീഡിയോ വൈറലാകുന്നു

    |

    കൊറോണ വൈറസ് വ്യാപനവും ലോക്ക് ഡൗണും ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ മേഖല. പല കലാകാരന്മാരും ജോലിക്ക് പോകാൻ കഴിയാതെ വീടുകളിൽ ഇരിക്കുകയാണ്. പലരും മറ്റുള്ള പല ജോലികളെ കുറിച്ചും അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മിമിക്രി സിനിമ സീരിയൽ താരം കണ്ണൻ സാഗറിന്റെ ഫേസ് ബുക്ക് പോസ്റ്റാണ്.

    ജീവിക്കാൻ വേണ്ടി പെയ്ന്റ് ജോലിക്കു പോകുന്ന ഒരു കലാകാരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഷോർട്ട് ഫിലിം നിർമ്മിച്ചിരുന്നു. കണ്ണൻ സാഗറും മക്കളും ചേർന്നാണ് ഇതിന്റ അഭിനയവും നിർമ്മാണവുമൊക്കെ. മികച്ച പ്രേക്ഷക പ്രതികരണമാണ് കണ്ണൻ സാഗറിന്റെ ഹ്രസ്വചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത ഈ സന്തോഷം താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഹ്രസ്വചിത്രം പോലെ തന്നെ ഹൃദയസ്പർശിയാണ് താരത്തിന്റെ വാക്കുകളും. ലോക്ക് ഡൗൺ കാലത്തെ ഒരു ചിത്ര പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.ഞാൻ ഒരു അനുഭവം എഴുതാൻ തുടങ്ങാനാണ് ഫോട്ടോ ഇട്ടത് എന്ന് കുറിച്ചു കൊണ്ടായിരുന്നു താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

    ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

     കണ്ണാ നീ കരയിച്ചു

    പക്ഷെ, ഇന്നലെ ഞാനും എന്റെ കുടുംബവും ചേർന്നു ഒരു കുഞ്ഞു ഷോർട് ഫിലിം പോസ്റ്റ്‌ ചെയ്തത്, ലോകമെമ്പാടുമുള്ള കുറേ പ്രേക്ഷകർ, സുഹൃത്തുക്കൾ, സഹോദരീ സഹോദരങ്ങൾ, ബന്ധുക്കൾ, ഒരേ തൊഴിൽ ചെയ്യുന്ന കുറെയേറെ "ചങ്കുകൾ". എന്നുവേണ്ടാ നാനാ ഭാഗത്തുനിന്നും എനിക്കും എന്റെ കുടുംബത്തെയും അഭിനന്ദിച്ചു. ഫോണിൽ, വാട്സ്ആപ്പ്ൽ, ഫേസ് ബുക്കിൽ ഒക്കെ ആശംസകൾ അറിയിച്ചു. കൂടെ "കണ്ണാ നീ കരയിച്ചു " എന്നും ചിലർ കൂട്ടി ചേർത്തു. നിർദ്ദേശങ്ങൾ, പുതിയ സാധ്യതകൾ, കോമഡിമാത്രമല്ല എല്ലാം വഴങ്ങുമോ, വില്ലൻ വേഷം ചെയ്യണം, ക്യാരക്ടർ വേഷം നോക്കണം, മകന് ഭാവിയുണ്ട്, മകൾ മിടുക്കി അങ്ങനെ അഭിനന്ദനങ്ങൾ ഒരുപാട് വന്നു സന്തോഷം കൊണ്ടു മനസ് നിറഞ്ഞു.

    താരത്തിന്  വന്ന  ഫോൺ


    ഈ സമയം ഒരു ഫോൺ, ഹലോ കണ്ണൻ ചേട്ടനല്ലേ, അതെ ആരാ, ചേട്ടാ ഒരുകാര്യം പറയാനാ വിളിച്ചേ, ങാ.. പറയൂ, ചേട്ടൻ മിമിക്രികാർ പരിപാടിയില്ലേൽ പെയിന്റിങ് ജോലിക്ക് പോകണം എന്നാണോ ഉദ്ദേശിച്ചേ. ഞാൻ ശരിക്കും ഒന്നു പതറി, തൊണ്ടയിൽ വെള്ളം വറ്റിയപോലെ, അയ്യോ,... അങ്ങനല്ല ലോക് ഡൗൺ കഴിഞ്ഞാൽ കലയിൽ സാധ്യത പഴയതുപോലെ ആയിരിക്കില്ല , അപ്പോൾ നമ്മൾ കലാകാരന്മാർ ഏതെലും ഒരു തൊഴിൽ ചെയ്യണമല്ലോ, ആ സമയം പരിചയമില്ലാത്ത ഒരു തൊഴിൽ ചെയ്യുമ്പോൾ ചില വാക്കുകൾ നമ്മളെ നൊമ്പര പെടുത്തും, എല്ലാ കലാകാരന്മാരുമല്ല കേട്ടോ, അതു ഒന്നു ശ്രദ്ധിച്ചു, ക്ഷമയോടെ കൈകാര്യം ചെയ്യണം, അതു ഏതു തൊഴിലുമാകാം അത്രേ ഉള്ളൂ....
    ഓ ശരി.

    വേദനിപ്പിച്ചില്ല

    അതു ആ ചെയ്തതിൽ പറയണ്ടായിരുന്നോ ശരി ചേട്ടാ ഒരു സംശയം ചോദിച്ചു എന്നേയുള്ളൂ, ഞാനും ചെറിയ മിമിക്രി ഒക്കെ ചെയ്യുന്ന ആളാ,സംഗതി സൂപ്പറാ, ഓക്കേ....
    അദ്ദേഹത്തിന്റെ സംശയം ഞാൻ പറഞ്ഞു മനസിലാക്കി, അതും വളരെ സ്നേഹത്തോടെ... എനിക്ക് അതു മനസിലായി, ആ വികാരം.... ഹ... ഹ.... ഹ.. നമ്മൾ എന്ത് ചെയ്താലും അമിത ആവേശം പാടില്ലായെന്നു, ചെറുപ്പത്തിലേ പഠിച്ചത് കൊണ്ടു ഈ സഹോദരൻ പറഞ്ഞ വാക്കുകൾ എന്നെ വേദനിപ്പിച്ചില്ല.. അല്ലേലും അങ്ങനെ ആണല്ലോ ചിലർ സംശയം ചോദിച്ചാൽ ഒന്നുകിൽ രാഷ്ട്രീയം, അല്ലേൽ മതം, അതുമല്ലെങ്കിൽ സാമ്പത്തികം, കുലം ഇതൊക്കെ പറഞ്ഞു വ്യക്തത വരുത്തും, പിന്നീടാണ് സംസാരം..

      ഇനിയും നിങ്ങളുടെ മുന്നിൽ വരും

    ഇനിയും നിങ്ങളുടെ മുന്നിൽ വരും
    സോറി, ഞാൻ പറഞ്ഞു വന്നത് വിട്ടു.... കുടുംബത്തിന്റെ പ്രോത്സാഹനത്തിൽ, ഞാനാകുന്ന അച്ഛനും, എന്റെ മക്കളും കൂടി ചെയ്ത ഈ ഷോർട് ഫിലിമിൽ, അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച, കലാകാരന്മാരെ, കലയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്ക്, രണ്ടു കൈയ്യും കൂപ്പി, സാഷ്‌ട്ടങ്ങ പ്രണാമം. ഇനിയും ഇതുപോലെ കുഞ്ഞു, കുഞ്ഞു കഥകളുമായി ഞാനും, എന്റെ കുടുംബവും വരും. പരിഭവം, പരാതി, സങ്കടം... ഇതു പണ്ടേ മറന്ന വികാരങ്ങൾ, തീർച്ചയായും ശകാരിക്കാം, നിർദ്ദേശിക്കാം, പ്രോത്സാഹിപ്പിക്കാം....ഞാൻ ഒരു കലാകാരനായതും ഈ വാക്കുകൾ കൊണ്ടുമാത്രം...
    സസ്നേഹം
    കണ്ണൻ സാഗർ &ഫാമിലി..സ്റ്റേ ഹോം...
    ടേക് കെയർ- താരം കുറിച്ചു

    വീഡിയോ കാണാം

    Read more about: kannan actor
    English summary
    Actor Kannan Sagar Turn A Painter New Short Film Became A Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X