twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അത് അറക്കുളം ബേബിയല്ല, മമ്മൂക്ക തന്നെ; തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരിമണി മുഴുവന്‍ അന്ന് വിഴുങ്ങിക്കളഞ്ഞു'

    |

    മലയാളത്തിലെ നിരവധി സിനിമയിലും സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ നടനാണ് കിഷോര്‍ സത്യ. കറുത്തമുത്ത് എന്ന സീരിയലിലെ ഡോ.ബാലചന്ദ്രന്‍ എന്ന കഥാപാത്രം കിഷോര്‍ സത്യയുടെ അഭിനയജീവിതത്തിലെ സുപ്രധാന വേഷമായിരുന്നു. വലിയ ജനപ്രീതി നേടിയ ഈ സീരിയലിന് പിന്നാലെ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത സ്വന്തം സുജാതയിലും കിഷോര്‍ സത്യ നായകവേഷത്തിലെത്തിയിരുന്നു. പ്രകാശന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഏറെ ജനപ്രീതി നേടിയ ഈ സീരിയലിന് മികച്ച റേറ്റിങ്ങുമുണ്ടായിരുന്നു.

    അടുത്തിടെ തന്റെ സിനിമാജീവിതത്തെക്കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ കിഷോര്‍ സത്യ പങ്കുവെച്ചിരുന്നു.അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു കിഷോര്‍ സത്യ. നടി സ്വാസിക അവതാരകയായെത്തിയ പരിപാടിയില്‍ കിഷോര്‍ സത്യയ്‌ക്കൊപ്പം നടി സീമ ജി.നായരുമുണ്ടായിരുന്നു.

    മമ്മൂട്ടിക്കൊപ്പം തസ്‌കരവീരനില്‍

    നടന്‍ മമ്മൂട്ടിയ്ക്ക് മുന്നില്‍ തസ്‌കരവീരന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ അക്ഷരം വിഴുങ്ങിയ അനുഭവത്തെക്കുറിച്ച് സ്വാസിക ചോദിച്ചപ്പോള്‍ അതിന് രസകരമായി മറുപടി പറയുകയാണ് കിഷോര്‍ സത്യ.

    കിഷോര്‍ സത്യയുടെ വാക്കുകള്‍ ഇങ്ങനെ:'മമ്മൂട്ടി നായകനായ തസ്‌കരവീരന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു. അതില്‍ മമ്മൂക്ക അറക്കുളം ബേബിയെന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അന്ന് ടെന്‍ഷനോ പേടിയോ ഒക്കെ കാരണം മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീനില്‍ ഡയലോഗ് പുറത്തു വന്നില്ല. അന്ന് മമ്മൂക്കയുടെ മുന്നില്‍ അക്ഷരം വിഴുങ്ങിയ ആളാണ് ഞാന്‍. ഇനി മമ്മൂക്കയെ കണ്ടാലും ഞാന്‍ അക്ഷരം വിഴുങ്ങും. ഇനി അക്ഷരമല്ല, മമ്മൂക്കയെ കണ്ടാലും വിഴുങ്ങും. അതാണ് അവസ്ഥ.

    അറക്കുളം ബേബിയല്ല, മമ്മൂട്ടി

    എന്റെ ആദ്യ സിനിമ യൂത്ത് ഫെസ്റ്റിവല്‍ ആയിരുന്നു അതിന് ശേഷമാണ് മമ്മൂക്ക നായകനാകുന്ന തസ്‌കരവീരനില്‍ അഭിനയിക്കുന്നത്. അറക്കുളം ബേബിയെന്നായിരുന്നു അതിലെ മമ്മൂട്ടിയുടെ കഥാപാത്രം. എനിക്ക് അദ്ദേഹത്തെ ആ കഥാപാത്രമായല്ല, മമ്മൂക്കയായി തന്നെയാണ് തോന്നിയിരുന്നത്. ഹിമാലയ പര്‍വ്വതത്തെ നോക്കിക്കാണുന്ന പോലെയാണ് അദ്ദേഹത്തെ ഞാന്‍ കണ്ടിരുന്നത്.

    അങ്ങനെ ഒരു ദിവസം മമ്മൂക്കക്കൊപ്പം ഒരു കോമ്പിനേഷന്‍ സീനില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. അന്ന് എന്നെക്കൂടാതെ മറ്റ് രണ്ടുപേരും മമ്മൂക്കക്കൊപ്പം ആ സീനിലുണ്ട്. ബിയോണ്‍, അച്ചു എന്നിവരായിരുന്നു അവര്‍. സിനിമയില്‍ മമ്മൂട്ടിക്കൊപ്പമുള്ള മൂന്നുപേരിലൊരാളായിട്ടായിരുന്നു അഭിനയം. ഡയലോഗ് പറയാന്‍ തുടങ്ങിയത് മാത്രമേ ഓര്‍മ്മയുള്ളൂ. വന്‍ അഭിനയം അവിടെ നടക്കുന്നുണ്ട്, പത്മശ്രീ മമ്മൂട്ടിയുടെ മുന്നില്‍നിന്ന് ഡയലോഗ് പറയുകയാണ്. പക്ഷെ, തൊണ്ട വരണ്ട് ശബ്ദം പുറത്തേക്കു വരുന്നതേയില്ല. തോന്നയ്ക്കല്‍ പഞ്ചായത്തിലെ അരി പെറുക്കുകയല്ല, മുഴുവന്‍ വിഴുങ്ങുകയായിരുന്നു. ഒരു അരിമണി പോലും പുറത്തേക്കുവന്നില്ല. പകച്ചുപോയി എന്റെ ബാല്യം എന്ന അവസ്ഥയായിരുന്നു.'

    Recommended Video

    മമ്മൂക്കക്കൊപ്പം CBI 6 ഉണ്ടാകുമോ ? SN സ്വാമിയുടെ പ്രതികരണം
    സിനിമയിലും സീരിയലിലും

    സിനിമയിലെ തുടക്കകാലത്തെ തന്റെ അനുഭവത്തെക്കുറിച്ചു പറയുകയായിരുന്നു കിഷോര്‍ സത്യ. നടന്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നതിന്റെ ടെന്‍ഷനും പേടിയും മൂലമുള്ള അവസ്ഥയെയാണ് കിഷോര്‍ തമാശരൂപേണ പരിപാടിയില്‍ പങ്കുവെച്ചത്.

    ശബ്ദം കൊണ്ടും അഭിനയം കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് കിഷോര്‍ സത്യ. മുന്‍പ് അമൃത ടി.വിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന വനിതാരത്‌നം പരിപാടി അവതരിപ്പിച്ചിരുന്നത് കിഷോര്‍ സത്യയായിരുന്നു. മന്ത്രകോടി, കനല്‍പ്പൂവ്, ഓഫീസര്‍, കഥയിലെ രാജകുമാരി, കാണാക്കിനാവ്, കറുത്തമുത്ത്, വാഴ്‌വേമായം, ക്ഷണപ്രഭാചഞ്ചലം, സ്വന്തം സുജാത എന്നീ സീരിയലുകളില്‍ കിഷോര്‍ സത്യ പ്രധാന കഥാപാത്രമായിട്ടുണ്ട്.

    സീരിയലുകള്‍ക്കിടെ സിനിമയിലും വേഷങ്ങള്‍ കണ്ടെത്താന്‍ കിഷോര്‍ സത്യ ശ്രമിക്കാറുണ്ട്. യൂത്ത് ഫെസ്റ്റിവല്‍, തസ്‌ക്കരവീരന്‍,സിറ്റി ഓഫ് ഗോഡ്, ദി ത്രില്ലര്‍,ബൈസിക്കിള്‍ തീവ്‌സ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ജെയിംസ് ആന്റ് ആലീസ്, ഊഴം, സ്വര്‍ണ്ണക്കടുവ, ജെമിനി, ലക്ഷ്യം, ഇഷ, അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    Read more about: mammootty kishor sathya
    English summary
    Actor Kishor Sathya opens up about his experience with mega star Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X