For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകിയാണെന്ന് കരുതി ചുംബിച്ചത് സ്വന്തം ചേട്ടനെ; സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ അബദ്ധത്തെ കുറിച്ച് കൊച്ചു പ്രേമൻ

  |

  സ്വന്തം ശൈലിയിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയിരിക്കുകയാണ് നടന്‍ കൊച്ചു പ്രേമന്‍. തന്റെ ശരീരം കൊണ്ട് ചെയ്യാന്‍ പറ്റുന്ന എല്ലാ വേഷങ്ങളും ഇതിനകം ചെയ്ത് കഴിഞ്ഞെന്നാണ് നടന്‍ പറയുന്നത്. അതേ സമയം സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ താന്‍ പ്രേമവീരനായിരുന്നുവെന്നാണ് താരമിപ്പോള്‍ പറയുന്നത്.

  പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാമുകിയെയും കൂട്ടി കറങ്ങാന്‍ പോയ കഥ ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ താരം പറഞ്ഞു. കാമുകിയെയും കൊണ്ട് പോയി അവസാനം അബദ്ധം പറ്റി വീട്ടിലെത്തിയതോടെ പൊതിരെ തല്ലാണ് കിട്ടിയതെന്നാണ് നടന്‍ പറയുന്നത്. വിശദമായി വായിക്കാം..

  'പേര് സൂചിപ്പിക്കുന്നത് താനൊരു പ്രേമിസ്റ്റ് തന്നെയായിരുന്നുവെന്ന് കൊച്ചു പ്രേമന്‍ പറയുന്നു. പ്രേമവീരനാണെന്ന് ഭാര്യ ഗിരിജയും അഭിപ്രായപ്പെട്ടു. സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ ഏഴ് സുഹൃത്തുക്കളുണ്ടായിരുന്നു. ഈ ഏഴ് പേര്‍ക്കും കാമുകിമാരുമുണ്ട്. സ്‌കൂള്‍ അടയ്ക്കുന്നതിന്റെ അവസാന ദിവസം കറങ്ങാന്‍ പോവാന്‍ തീരുമാനിച്ചു. അന്ന് തിരുവനന്തപുരത്ത് എക്‌സിബിഷന്‍ നടക്കുന്നുണ്ട്. അതും കണ്ടതിന് ശേഷം എല്ലാവര്‍ക്കും അവരവരുടെ വഴിയ്ക്ക് പോകാമെന്ന് തീരുമാനിച്ചു'.

  Also Read: കരയുന്നത് ദുര്‍ബലയായത് കൊണ്ടല്ല; ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയിലെ മുത്തായി ധരിച്ചോളാന്‍ അഭിരാമി

  എക്‌സിബിഷന് കയറി കഴിഞ്ഞപ്പോള്‍ എല്ലാവരും ജോഡികളായി മാറി. അവള്‍ക്ക് എങ്ങനെയെങ്കിലും ഒരു ഉമ്മ കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന് പറ്റിയ സ്ഥലം കണ്ടെത്തി. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു സ്ഥലമുണ്ട്. അവിടെ കുറച്ച് ഇരുട്ടുള്ള സ്ഥലമാണ്. ഞാനിത് നേരത്തെ കണ്ട് വെച്ചു.

  അങ്ങനെ കാമുകിയെയും കൂട്ടി അവിടെ എത്തി. ഒരു പാലമുണ്ട്. നല്ല ഇരുട്ടാണ് അവിടെ. അവള്‍ ആ പാലത്തിലൂടെ കയറി അപ്പുറത്തെത്തി. ചുറ്റും ആരെങ്കിലും ഉണ്ടോന്ന് നോക്കി നിന്ന ഞാന്‍ ഇവള്‍ പോയത് കണ്ടില്ല.

  Also Read: മഞ്ജു വാര്യരെ കുഴപ്പിച്ച പൃഥ്വിരാജിന്റെ ഇംഗ്ലീഷ്; ലൂസിഫർ സെറ്റിലെ രസകരമായ സംഭവം പങ്കുവച്ച് താരം

  പിന്നെ നോക്കുമ്പോള്‍ പുഴയുടെ സൈഡിലായി ഒരാള്‍ നില്‍പ്പുണ്ട്. പുറകിലൂടെ ചെന്ന് ഞാന്‍ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു. മുതുകിലാണ് ഉമ്മ കൊടുത്തത്. എന്നിട്ട് നോക്കിയപ്പോള്‍ അതെന്റെ മൂത്തസഹോദരനാണ്. പുള്ളിയും എക്‌സിബിഷന്‍ കാണാന്‍ വന്നതാണ്. വീട്ടില്‍ വാ നിനക്കുള്ളത് അവിടുന്ന് തരാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. വീട്ടില്‍ ചെന്നതിന് ശേഷം പൊതിരെ അടിയായിരുന്നു. ഇത് ശരിക്കും നടന്ന സംഭവമാണെന്ന് കൊച്ചു പ്രേമന്‍ പറയുന്നു.

  Also Read: കാശ് കൊടുത്ത് സൈബര്‍ അറ്റാക്ക് ചെയ്യിപ്പിക്കുന്നു; സിനിമാക്കാര്‍ക്ക് അറിയാം, പക്ഷെ പറയില്ലെന്ന് ഭാവന

  പത്താം ക്ലാസ് കഴിഞ്ഞതോടെ ആ കുട്ടി പോയി. അതിന് മുന്‍പും ശേഷവും ഇതുപോലെ പ്രണയങ്ങളും വേര്‍പിരിയലും തനിക്കുണ്ടായിട്ടുണ്ടെന്നും കൊച്ചു പ്രേമന്‍ പറഞ്ഞു. ഇതൊന്നും കേട്ട് ഭാര്യ ഗിരിജ പിണങ്ങില്ല. ഇങ്ങനത്തെ ഒരുപാട് കഥകള്‍ ഭാര്യയ്ക്ക് അറിയാം. ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മുപ്പത്തിയെട്ട് വര്‍ഷമായി. ഇനി ഇക്കാര്യം പറഞ്ഞ് പിണങ്ങില്ല. അവള്‍ പാറപോലെ നില്‍ക്കുമെന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.

  English summary
  Actor Kochu Preman Opens Up About Funny Moments In His School Life Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X