For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു പെണ്ണിനെ മൂന്ന് തവണ കെട്ടി; പ്രണയിച്ച പെണ്ണിനെ കിട്ടാന്‍ തലക്കറങ്ങി വീഴേണ്ടി വന്നെന്ന് കൊച്ചു പ്രേമന്‍

  |

  പ്രേം കുമാറില്‍ നിന്നും കൊച്ചു പ്രേമന്‍ എന്ന പേരില്‍ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍. നാടകത്തില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ താരത്തിന്റെ ജീവിതത്തില്‍ സംഭവബഹുലമായ പലതും നടന്നിട്ടുണ്ട്. അതിലൊന്ന് നടി കൂടിയായ ഭാര്യ ഗിരിജയെ വിവാഹം കഴിച്ചതാണ്.

  ഗിരിജ ആദ്യം പ്രണയത്തിന് സമ്മതിക്കാത്തതിനാല്‍ പട്ടിണി കിടന്ന് സമരം ചെയ്യേണ്ടി വന്നിരുന്നുവെന്നാണ് കൊച്ചു പ്രേമന്‍ പറയുന്നത്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴാണ് പ്രണയകാലത്തെപ്പറ്റി താരദമ്പതിമാര്‍ മനസ് തുറന്നത്.

  ചെറുപ്പത്തിലെ പ്രേമന്‍ എന്ന പേര് പോലെ ഞാനൊരു പ്രേമിസ്റ്റ് ആയിരുന്നുവെന്ന് കൊച്ചു പ്രേമന്‍ പറയുന്നു. ഞാന്‍ ഈ വഴിയിലേ പോവുകയുള്ളുവെന്ന് എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്. എന്റെ അനിയത്തിയെ പാട്ട് പഠിപ്പിക്കാന്‍ വന്ന ടീച്ചറും എന്റെ ഭാര്യയായ ഗിരിജയും ഒരു റൂമിലാണ് താമസിച്ചിരുന്നത്. ആ ടീച്ചറിന്റെ കൂടെ കൂട്ടിന് വന്നതാണ് ഗിരിജ. അവരെ വൈകുന്നേരം കൊണ്ട് വിടുന്നത് ഞാനാണ്. അങ്ങനെ തുടങ്ങിയ ഇഷ്ടമാണ് ഇപ്പോള്‍ ഭാര്യയായി കൂടെ ഇരിക്കുന്നതെന്ന് നടന്‍ പറയുന്നു.

  Also Read: ദിലീപേട്ടൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്; ഇപ്പോഴും സഹായിക്കുന്നു,ഒരുപാട് അവസരം വാങ്ങി തന്നെന്ന് കലാഭവൻ ഷാജോൺ

  പ്രണയം പറഞ്ഞത് ഞാനാണ്. ഗിരിജയ്ക്ക് എന്നോട് ഒട്ടും താല്‍പര്യമില്ലായിരുന്നു. ഒരുപാട് പുറകേ നടന്നതിന് ശേഷം വീട്ടില്‍ ഒന്ന് പറഞ്ഞ് നോക്കട്ടേ എന്ന് ഗിരിജ പറഞ്ഞു. കുറച്ച് ദിവസത്തിനുള്ളില്‍ ഞാന്‍ അവളുടെ വീട്ടിലേക്ക് ചെന്നു. അവിടെ ചെന്നപ്പോള്‍ കാര്യം പറയാന്‍ മറന്ന് പോയി. പിന്നീട് കത്തുകളിലൂടെയാണ് പ്രണയിച്ചത്. അവളുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. ആദ്യം ഗിരിജ പ്രണയം സമ്മതിക്കാത്തത് കൊണ്ട് ഞാന്‍ പട്ടിണി കിടന്നിട്ടുണ്ടെന്നും കൊച്ചു പ്രേമന്‍ പറയുന്നു.

  Also Read: സ്ത്രീകളെ കയറിപ്പിടിക്കാന്‍ യാതൊരു അവകാശവുമില്ല; അനുവാദമില്ലാത്ത സ്പര്‍ശനം പോലും തെറ്റ്: ശ്വേത മേനോന്‍

  രണ്ടാളും ഒരേ നാടകത്തില്‍ അന്ന് അഭിനയിക്കുന്നുണ്ട്. ഇഷ്ടം സമ്മതിക്കാത്തത് കൊണ്ട് ഒരാഴ്ച നിരാഹാര സമരം കിടന്നു. എന്നിട്ട് ബോധംകെട്ട് വീണിട്ട് ആശുപത്രിയില്‍ കൊണ്ട് പോയി. അവിടെ ഉണ്ടായിരുന്ന ഒരു അമ്മ എന്നോട് ഇത് നിനക്ക് വിധിച്ച ആളാണ്. മോള് വിവാഹത്തിന് സമ്മതിക്കാത്തത് കൊണ്ടാണ് അങ്ങനെ ഉണ്ടായതെന്ന് പറഞ്ഞു. എല്ലാവരും കൂടി പറഞ്ഞ് സമ്മതിപ്പിച്ചതോടെ പോയി രജിസ്റ്റര്‍ വിവാഹം കഴിച്ചു. അന്ന് ഞാന്‍ എന്റെ വീട്ടിലേക്ക് തന്നെയാണ് പോയതെന്നാണ് ഗിരിജ പറയുന്നത്.

  Also Read: ബന്ധം വേര്‍പ്പെടുത്താതെ രണ്ടാമതും വിവാഹിതനായി? വിവാഹശേഷമുള്ള സണ്ണി ഡിയോളിന്റെ പ്രണയകഥ വീണ്ടും ചര്‍ച്ചയാവുന്നു

  കൊച്ചുപ്രേമന്റെ വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ സമയം നോക്കി നടത്താമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെ നാലഞ്ച് മാസം അതിനായി കാത്തിരുന്നു. ഒടുവില്‍ അച്ഛന്‍ കാര്യം അറിയിച്ചു. ഇനി നിങ്ങള്‍ക്ക് ഗൃഹപ്രവേശനം നടത്താമെന്ന്. ഈ സമയത്ത് ഗിരിജയുടെ വീട്ടുകാരും കാര്യം അറിഞ്ഞു. ഞങ്ങളുടെ കുടുംബക്ഷേത്രത്തില്‍ വച്ച് ഒരു മഞ്ഞതാലി കഴുത്തില്‍ കെട്ടണമെന്ന് അച്ഛന്‍ പറഞ്ഞു. ആദ്യം രജിസ്റ്റര്‍ ചെയ്തു, പിന്നെ താലിക്കെട്ടി, അങ്ങനെ രണ്ട് കല്യാണമായി.

  ഇത് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആളുകള്‍ കൂടിയിരിക്കുകയാണ്. അവിടെ വച്ച് അച്ഛനും അമ്മയും ഒരു താലിച്ചരട് കൂടി തന്നു. അതും കെട്ടി. അങ്ങനെ ഒരു പെണ്ണിനെ മൂന്ന് തവണ കെട്ടേണ്ടി വന്നുവെന്ന് കൊച്ചു പ്രേമന്‍ പറയുന്നു.

  ഞാന്‍ ആദ്യമായി പ്രണയിക്കുന്ന ആളൊന്നുമല്ല ഗിരിജ. പലരോടും പ്രണയം തോന്നിയെങ്കിലും അതൊന്നും പറയാന്‍ സാധിച്ചില്ല. ചിലരൊക്കെ രൂക്ഷമായി നോക്കാന്‍ തുടങ്ങിയതോടെ പല പ്രണയവും അവസാനിപ്പിക്കേണ്ടി വന്നുവെന്ന് തമാശരൂപേണ നടന്‍ പറഞ്ഞു.

  English summary
  Actor Kochu Preman Reveals His Love Marriage With Wife Girija Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X