For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പറഞ്ഞ് അവസാനിപ്പിക്കും മുമ്പ് അ​ദ്ദേഹം ഞങ്ങളെ വിട്ടുപോയി'; കൊച്ചുപ്രേമനെ കുറിച്ച് വിങ്ങിപൊട്ടി ഭാര്യ!

  |

  അടുത്തിടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമൻ അന്തരിച്ചത്. വളരെ പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിനാൽ തന്നെ എല്ലാവർക്കും ആ വേർപാട് തീര ദുഖമാണ് സമ്മാനിച്ചത്. അറുപത്തിയെട്ടുകാരനായ കൊച്ചുപ്രേമൻ ഇതിനോടകം നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു.

  സിനിമയിൽ വരുന്നതിന് മുമ്പ് നാടകത്തിൽ സജീവമായിരുന്നു കൊച്ചുപ്രേമൻ. സീരിയലിലും അഭിനയിച്ചിട്ടുണ്ട്. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലുമാണ് കൊച്ചുപ്രേമൻ തിളങ്ങിയിരുന്നത്.

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  ഇപ്പോഴിത കൊച്ചുപ്രേമന് വേണ്ടി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഫിലിം ക്രി‌ട്ടിക്സ് അവാർ‌ഡ് ഏറ്റുവാങ്ങിയ ശേഷം താരത്തിന്റെ ഭാര്യയും നടയുമായ ​ഗിരിജ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  ഈ അവാർഡ് ലഭിച്ച വിവരം മരിക്കുന്നത് മണിക്കൂറുകൾ മുമ്പാണ് അദ്ദേഹം അറിഞ്ഞതെന്നും അതിന്റെ സന്തോഷത്തിലായിരുന്നു കൊച്ചുപ്രേമനെന്നും ​ഗിരിജ പ്രസം​ഗത്തിനിടെ പറഞ്ഞു. 'രാവിലെയാണ് ഇരുപത്തിയേഴിന് എറണാകുളത്ത് വെച്ചാണ് അവാർഡ് എന്ന് പറഞ്ഞുള്ള ഫോൺ കോൾ വന്നത്.'

  'അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു... നമുക്ക് എല്ലാവർക്കും കൂടി ആ അവാർഡ് വാങ്ങാൻ പോകണമെന്ന്. മോനോടും പറഞ്ഞിരുന്നു അന്ന് വേറെ എവിടേയും പോകരുതെന്ന്. ഇതെല്ലാം പറഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു സീരിയലിൽ ഡ​ബ് ചെയ്യാൻ പോകണമായിരുന്നു.'

  'മൂന്ന് മണിക്ക് വണ്ടി വരും നീ ഡ്രസ്സൊക്കെ എടുത്ത് വെക്കാൻ എന്നോട് പറഞ്ഞു. പറഞ്ഞ് തീർന്നില്ല കുറച്ച് സെക്കന്റുകൾകൊണ്ട് അ​ദ്ദേഹം ഞങ്ങളെ വിട്ട് പോയി. ഏത് അവാർഡിനും ഒരുപാട് വില നൽകിയിരുന്ന ഒരാളായിരുന്നു അദ്ദേഹം.'

  'എല്ലാവരും അം​ഗീകരിക്കുന്നതും ആദരിക്കുന്നതുമെല്ലാം അ​ദ്ദേഹത്തിന് ഒരുപാട് സന്തോഷമായിരുന്നു. അദ്ദേഹം ഇന്ന് എന്റെ കൈപിടിച്ച് എന്നോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസം എനിക്കുണ്ട്. അവാർഡ് നൽ‌കിയ എല്ലാവർക്കും നന്ദി' ഗിരിജ അവാർഡ് സ്വീകരിച്ച ശേഷം പറഞ്ഞു.

  നാടകത്തിലൂടെ സിനിമയിലെത്തുകയും അവിടേയും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്ത നടനായിരുന്നു കൊച്ചുപ്രേമന്‍. ആ ചിരിയും നോട്ടവും മുഖത്തെ പ്രത്യേകതരം ഭാവവും ഭാഷാശൈലിയും ശരീരം ഇളക്കിയുള്ള സംഭാഷണവുമൊക്കെ മലയാളി പ്രേക്ഷകരുടെ മനസില്‍ കൊച്ചുപ്രേമനെന്ന നടനെ കുടിയിരുത്തി.

  Also Read: 'ഞാനും അനുശ്രീയും ലീ​ഗലി മാരീഡല്ല, എല്ലാം അവളുടെ വീട്ടുകാരുടെ പ്ലാനാണ്, ചത്ത് ജീവിക്കുന്നത് പോലെയാണ്'; വിഷ്ണു

  ഏത് അപ്രധാന കഥാപാത്രത്തെയും കൊച്ചുപ്രേമന്‍ തന്റേതായ ശൈലിയില്‍ പ്രേക്ഷകരിലേക്ക് ഉറപ്പിച്ച് നിര്‍ത്തി. ഇനി ആ ചിരിയും നിഷ്‌ക്കളങ്ക സംഭാഷണങ്ങളും ഇല്ലെന്ന യാഥാര്‍ത്ഥ്യം വേദനയാണ്. ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു കൊച്ചുപ്രേമൻ.

  എട്ടാം ക്ലാസിൽവെച്ചാണ് ആദ്യമായി നാടകം അദ്ദേഹം സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ് നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.

  കൊച്ചുപ്രേമന്റെ അച്ഛൻ ശിവരാമശാസ്ത്രികൾ സ്കൂൾ അധ്യാപകനായിരുന്നു. തിരുവനന്തപുരത്ത് വലിയവിളയിലാണ് ജനനം. അമ്മ ടി.എസ് കമലമ്മ സംഗീതജ്ഞയായിരുന്നു. മണക്കാട് എം.ബി കോളജിൽനിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പഠിച്ചിരുന്നു.

  പഠിക്കുന്ന കാലത്തുതന്നെ അടൂർ പങ്കജത്തിന്റെ ജയ തിയറ്റേഴ്സിൽ ചേർന്നു. അതോടെ പഠനം പാതിവഴിയിലായി. തിരുമല വലിയവിള ചിത്തിരയിലാണ് കൊച്ചുപ്രേമൻ താമസിച്ചിരുന്നത്. എഴ് നിറങ്ങളാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ.

  നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു.

  ഗുരു, കഥാനായകൻ, ദി കാർ, ഞങ്ങൾ സന്തുഷ്ടരാണ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, മാട്ടുപെട്ടി മച്ചാൻ, പട്ടാഭിഷേകം, കല്യാണരാമൻ, തിളക്കം, ചതിക്കാത്ത ചന്തു, ഉടയോൻ, ഛോട്ടാ മുംബൈ, സ്വലേ, 2 ഹരിഹർ നഗർ, ശിക്കാർ, മായാമോഹിനി, ആക്‌ഷൻ ഹീറോ ബിജു, ലീല, വരത്തൻ, തൊട്ടപ്പൻ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.

  Read more about: kochu preman
  English summary
  Actor Kochu Preman Wife Girija Emotional Speech About His Demise, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X