Don't Miss!
- Sports
IND vs AUS: ഇന്ത്യയുടെ സ്പിന്‍ കെണി ഇത്തവണ ഏല്‍ക്കില്ല! ഓസീസിന്റെ മാസ്റ്റര്‍പ്ലാന്‍-അറിയാം
- Lifestyle
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ദിലീപേട്ടന് അങ്ങനെ ചെയ്യുന്നത് നിങ്ങള്‍ കണ്ടോ? ഞാനും കണ്ടില്ല! അത് തെളിഞ്ഞാല്‍ ചോദിക്കാം, കൂട്ടിക്കൽ ജയചന്ദൻ
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിട്ടുള്ള താരമാണ് കൂട്ടിക്കല്‍ ജയചന്ദ്രന്. മിമിക്രി വേദികൡലടക്കം സ്ഥിരം സാന്നിധ്യമായ താരം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനങ്ങള്‍ നേരിട്ട വ്യക്തിയാണ്. നടന് ദിലീപിനെ അനുകൂലിച്ച് കൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടന് പങ്കുവെച്ച വീഡിയോയാണ് ഇതിന് കാരണമായത്.
എന്നാല്‍ കുറ്റംതെളിയുന്നതിന് മുന്‍പ് അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ജയചന്ദ്രനിപ്പോള്‍ പറയുന്നത്. കൗമുദി ടിവിയുടെ ഡേ വിത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. കോഴിക്കോടുള്ള ഭാര്യയുടെ വീട്ടില്‍ നിന്നുമാണ് ജയചന്ദ്രന് തന്റെ വിശേഷങ്ങള്‍ തുടങ്ങുന്നത്.

വിവാഹത്തെ കുറിച്ചാണ് നടന് ആദ്യം സംസാരിക്കുന്നത്. 'ഒരു അമ്പലത്തില്‍ ഉത്സവത്തിന് പരിപാടി അവതരിപ്പിക്കാന്‍ പോയതായിരുന്നു ജയചന്ദ്രന്. അന്ന് പരിപാടി കാണാന്‍ ഭാര്യയും അവിടെ ഉണ്ടായിരുന്നു. അവളുടെ സഹോദരനുമായി നടന് സൗഹൃദത്തിലായതോടെയാണ്',. തങ്ങളുടെ വിവാഹത്തിന് കാരണമായ അമ്പലത്തില്‍ പോയിട്ടും അവിടുത്തെ വിശേഷങ്ങളെ കുറിച്ചുമൊക്കെയാണ് ജയകൃഷ്ണന് പറയുന്നത്.

നടന് ദിലീപുമായിട്ടുള്ള സൗഹൃദം ആരംഭിക്കുന്നതിനെ പറ്റിയും നടന് പറഞ്ഞു. 'ചാന്ത്പൊട്ട്, ദൃശ്യം തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചത് എനിക്കിപ്പോഴും വിശ്വസിക്കാന്‍ പോലും സാധിച്ചിട്ടില്ല. യാദൃശ്ചികമായിട്ടാണ് ദീലിപുമായിട്ടുള്ള സൗഹൃദം തുടങ്ങുന്നതെന്നാണ് ജയചന്ദ്രന് പറയുന്നത്. ചാന്ത്പൊട്ടില്‍ അഭിനയിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. കലാകാരന് എന്ന നിലയില്‍ എനിക്കേറ്റവും ഭാഗ്യം ലഭിച്ചത് ചാന്ത്പൊട്ടില്‍ അഭിനയിച്ചതാണ്. ദിലീപിന്റെ ജീവിതത്തിലെ ഏറ്റവും ബംപര്‍ ഹിറ്റാണ്. അതിന് മുകളിലൊരു പടം അങ്ങേര് ചെയ്തിട്ടുമില്ല. ഇനി വരാനും പോകുന്നില്ല.

ആ ചിത്രത്തിലൊരു റോള്‍ കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്. അതിന് നന്ദി പറയുന്നത് നടന് ലാലിനോടാണ്. പുള്ളിയാണ് എന്നെ അതിലേക്ക് വിൡച്ചത്. ആ സിനിമയില്‍ അഭിനയിച്ചപ്പോഴാണ് ദിലീപുമായി സൗഹൃദമാവുന്നത്. പിന്നീട് ദിലീപേട്ടന്റെ പല സിനിമകളിലും ചെറുതാണെങ്കിലും എനിക്ക് റോള്‍ കിട്ടിയിട്ടുണ്ട്. അങ്ങനെ ഫ്രണ്ട്ഷിപ്പ് മുന്നോട്ട് കൊണ്ട് പോവുകയാണ്',. ഇതിനിടെ ദിലീപേട്ടനെ കുറിച്ച് പറഞ്ഞിട്ട വീഡിയോ വിവാദമായതിനെ കുറിച്ചും ജയചന്ദ്രന് പറഞ്ഞിരുന്നു.

അതൊന്നും ഞാന്‍ വലിയ കാര്യമാക്കിയിരുന്നില്ല. വളരെ മോശമായി കമന്റ് പറഞ്ഞവരുണ്ട്. അനുകൂലിച്ചവരുമുണ്ട്. എന്റെയൊരു സുഹൃത്തിനൊരു പ്രശ്നമുണ്ടായാല്‍ എനിക്ക് ഏറ്റവും വലുത് ആ പ്രശ്നമല്ല, ആ സുഹൃത്താണ്. ഒരു കേസ് വന്നാല്‍ അത് തെളിയിക്കാതെ എന്തും പറയാമെന്നാണോ? അങ്ങനെയാണെങ്കല്‍ ആരെ കുറിച്ച് വേണമെങ്കിലും എന്തും പറയാാമല്ലോ. എന്നെ സംബന്ധിച്ച് ദിലീപേട്ടന് ഒരു നേരത്തെയെങ്കിലും ആഹാരം വാങ്ങി തന്നിട്ടുള്ള ആളാണ്.

ഒരുപാട് സ്നേഹത്തോടെ പെരുമാറുന്ന മനുഷ്യനാണ്. അതുവെച്ചാണ് നമുക്ക് പറയാനുള്ളത് പറഞ്ഞത്. ദിലീപേട്ടനാണ് അത് ചെയ്തതെന്ന് നിങ്ങള്‍ കണ്ടോ? ഞാനും കണ്ടില്ല. ഇനിയിപ്പോ അങ്ങനെ ആയിരിക്കാം. ആണെങ്കില്‍ അത് തെളിയട്ടെ, അപ്പോള്‍ അതിന്റെ ബാക്കിയായി ഇത് മോശമായി പോയിട്ടോ എന്ന് ഞാന്‍ തന്നെ പുള്ളിയോട് ചോദിക്കും. ഇപ്പോള്‍ എനിക്കത് പറയേണ്ട കാര്യമില്ലെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന് പറയുന്നത്.