For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിന്ധുവിന്റെ വീട്ടുകാർക്ക് എന്നോട് നീരസമുണ്ട്, മനസ് തുറന്ന് കൃഷ്ണ കുമാർ

  |

  അ‍ഞ്ച് സുന്ദരികളുടെ അച്ഛൻ...മലയാളി പ്രേക്ഷകർക്കിടയിൽ നടൻ കൃഷ്ണ കുമാറിനെ അറിയപ്പെടുന്നത് ഇങ്ങനെയാണ്. പെൺകുട്ടികൾ വലുതാകുമ്പോൾ ആധി പിടിക്കുന്ന അച്ഛനമ്മാർക്ക് കൃഷ്ണകുമാറും സിന്ധുവും ഒരു മാത്യകയാണ്. മക്കളുടെ സന്തോഷത്തിൽ പങ്കുചേരുകയും അവർക്കിടയിൽ ഒരാളായിജീവിക്കുകയാണിവർ. മക്കൾക്കൊപ്പം ആടുകയും പാടുകയും ചെയ്യുമ്പോഴും നിയന്ത്രിക്കേണ്ടിടത്ത് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടിവർ. മോളിവുഡിലെ ഉത്തമ താരകുടുംബം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവും കൂടാതെ പ്രേക്ഷകർ ആദ്യം പറയുന്നത് കൃഷ്ണകുമാറിന്റെ ഫാമിലിയെയായിരിക്കും.

  കാശ്മീരം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ കൃഷ്ണ കുമാർ നായകൻ പ്രതിനായകൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങളിൽ തിളങ്ങിട്ടുണ്ട്. ബിഗ് സ്ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും താരം സജീവമായിരുന്നു. ഇന്നും കൃഷ്ണകുമാർ വെള്ളിത്തിരയിൽ നിറ സാന്നിധ്യമാണ. കൃഷ്ണ കുമാറിന്റേയു സിന്ധുവിന്റേയും പ്രണയ വിവാഹമായിരുന്നു. സിനിമയിൽ സജീവമാകുമ്പോഴായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ കാണുന്നതു പോലെ അത്ര ഹാപ്പിയായിരുന്നില്ല ഇവരുടെ തുടക്കം. വിവാഹനന്തരം നിരവധി പ്രതിസന്ധിക ഇരുവർക്കു നേരിടേണ്ടി വന്നു. ഇപ്പോഴിത വിവാഹത്തിന് ശേഷം നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് കൃഷ്ണ കുമാറും സിന്ധുവും. കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്

  റ്റാൻഡം എന്ന സ്ഥാപനത്തിൽ വർക്ക് ചെയ്യുമ്പോഴാണ് കൃഷ്ണകുമാറിനെ ആദ്യമായി കാണുന്നത്. ആ സമയത്ത് നടൻ ദൂരദർശനിൽ ഉണ്ടായിരുന്നു തന്നോടൊപ്പമുള്ള പെൺകുട്ടികൾ എല്ലാം തന്നെ കൃഷ്ണ കുമാറിന്റെ വലിയ ആരാധികമാരായിരുന്നു. റ്റാൻഡത്തിലെ എല്ലാവരും വായിനോക്കാൻ പോകുമായിരുന്നുവെന്നും സിന്ധു അഭിമുഖത്തിൽ പറഞ്ഞു. ആദ്യ ചിത്രമായ കാശ്മീരം കാണാൻ തിയേറ്ററിൽ എത്തിയപ്പോഴാണ് ആദ്യമായി തമ്മിൽ കാണുന്നതും സംസാരിക്കുന്നതും. പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും കൃഷ്ണ പറഞ്ഞു.

  ആ സമയത്ത് സിന്ധുവിന്റെ അമ്മയും അച്ഛനും പുറത്തായിരുന്നു.കല്യാണാലോചന വന്നു തുടങ്ങിയപ്പോൾ സിന്ധു തന്നെയാണ് ഇക്കാര്യം ഫോണിൽക്കൂടി അവതരിപ്പിച്ചത്. തുടർന്ന് എന്നെ കാണാനായി അവർ നാട്ടിലെത്തുകയായിരുന്നു. സുകൃതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോഴാണ് അവർ വരുന്നത്. ചെന്നു കണ്ടു. പരിചയപ്പെട്ടു. തുടർന്ന് എന്റെ വീട്ടിൽ കൊണ്ട് പോയി അച്ഛനേയും അമ്മയേയും പരിചയപ്പെടുത്തുകയായിരുന്നു.

  സിന്ധുവിന്റെ കുടുംബം ഞങ്ങളെക്കാൾ മെച്ചപ്പെട്ട കുടുംബമായിരുന്നു. പോരാത്തതിന് രണ്ട് വ്യത്യസ്ത ജാതിക്കാരും.വലിയ പുരോഗമനമൊക്കെ പറഞ്ഞാലും ജാതി വലിയൊരു വിഷയമായിരുന്നു. എന്നാൽ വീട്ടിൽ വന്നതിന് പിന്നാലെ ഒരു തടസവും കൂടാതെ വിവാഹത്തിലെത്തുകയായിരുന്നു. പക്ഷെ പിന്നീടാണ് ജാതി പ്രശ്നമായത് അവരിൽ അത് ആര് കയറ്റി കൊടുത്തതാണെന്ന് അറിയില്ല. എന്നാൽ ഇത് കല്യാണത്തെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. വലിയ രീതിയിൽ ആയിരുന്നെങ്കിലും അവരുടെ പൂർണ്ണ ഇഷ്ടത്തോടെയായിരുന്നില്ല വിവാഹം- ക്യഷ്ണ കുമാർ പറഞ്ഞു.

  ഇപ്പോഴും അവർ വരുകയും സഹകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ ഇന്നും ഇവരുടെ ഉള്ളിൽ ആ നീരസമുണ്ട്. എന്നാൽ തനിയ്ക്ക് അതിൽ ഒരു വേദനയുമില്ല.പക്ഷേ അവരുടെ ഉള്ളിൽ ഉള്ളത് മാറുമെന്ന് എനിക്ക് തോന്നുന്നില്ല കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. ഇത്രയും കുടുംബ പ്രശ്നങ്ങളുണ്ടെങ്കിലും കൃഷ്ണ കുമാർ ഹാപ്പിയാണ്. അച്ഛന് പിന്നാലെ പെൺമക്കളും അഭിനയത്തിലേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്. മൂത്ത മകൾ അഹാന കൃഷ്ണ യുവതാരങ്ങളിൽ പ്രധാനിയാണ്. ഇളയമകൾ ഹൻസികയും മൂന്നാമത്തെ മകൾ ഇഷാനിയും സിനിമയിൽ ചുവട് വെയ്ക്കുന്നുണ്ട്. രണ്ടാമത്തെ മകൾ ദിയ സോഷ്യൽ മീഡിയയിലെ താരമാണ്. താരപുത്രിയുടെ ടിക് ടോക് വീഡിയോകൾ വൈറലാണ്.

  Read more about: krishnakumar
  English summary
  Actor Krishna Kumar Share His Marriage Issues
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X