For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം പോലും വേണ്ടെന്ന് വെച്ചതാണ്; കല്യാണ ദിവസം പനി വന്നതിനെ കുറിച്ച് പറഞ്ഞ് കൃഷ്ണ ചന്ദ്രനും വനിതയും

  |

  മലയാളികള്‍ക്ക് ഏറ്റവും സുപരിചിതരായ താരദമ്പതിമാരാണ് കൃഷ്ണ ചന്ദ്രനും ഭാര്യ വനിതയും. നടന്‍, പാട്ടുകാരന്‍ എന്നീ മേഖലകളില്‍ ശ്രദ്ധേയനായ കൃഷ്ണ ചന്ദ്രന്‍ 1978 ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദം എന്ന ചിത്രത്തില്‍ പപ്പു ആയി അഭിനയിച്ചാണ് ശ്രദ്ധേയനാവുന്നത്. ഇന്നും പപ്പുവിനെ കുറിച്ച് പറയുമ്പോഴാണ് കൃഷ്ണ ചന്ദ്രനെ കുറിച്ച് ആദ്യം പ്രേക്ഷകരുടെ മനസിലേക്ക് എത്തുന്നത്.

  സാരി അഴകിൽ സുന്ദരിയായി കീർത്തി സുരേഷ്, കടൽ തീരത്ത് നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  നടി വനിതയുമായി സിനിമാ സെറ്റില്‍ നിന്നും കണ്ട് പരിചയത്തിലായി, പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. നാട് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്ന് പരിചയപ്പെട്ട ഇരുവരും വര്‍ഷങ്ങളോളം നീണ്ട സംതൃപ്തി നിറഞ്ഞ ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണിപ്പോള്‍. എങ്കിലും വിവാഹം പോലും വേണ്ടെന്ന് തീരുമാനിച്ചൊരു സംഭവം ഉണ്ടെന്ന് കൌമുദിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ് താരങ്ങളിപ്പോള്‍.

  എന്റെ അച്ഛന്‍ കോഫി ബോര്‍ഡിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൊണ്ട് വിവാഹം കഴിപ്പിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെന്ന് വനിത പറയുന്നു. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നാണ് കൃഷ്ണചന്ദ്രന്റെ അഭിപ്രായം. മേയ് പതിനൊന്നിന് മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. അന്ന് രാവിലെ ആറ് മണിക്കാണ് വിവാഹം. ഞാന്‍ നാല് മണിക്ക് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ആ സമയത്തും എനിക്ക് പനി ആയിരുന്നു.

  അന്നേരം എന്റെ കൈയില്‍ സേവിംഗ്‌സ് ഒന്നുമില്ല. ഇവളെയും കൂട്ടി പോയി കഴിഞ്ഞാല്‍ എന്താവുമെന്ന് ഞാന്‍ ഓര്‍ത്തിരുന്നു. എന്തായാലും താലിക്കെട്ടി കഴിഞ്ഞപ്പോള്‍ തന്നെ ആ പനി അങ്ങ് പോയി. അതെന്താണെന്ന് അറിയില്ല. പിന്നെ ഞങ്ങളങ്ങ് അഡ്ജസ്റ്റ് ചെയ്ത് പോയി. ശരിക്കും കല്യാണം കഴിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് വിവാഹം വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അക്കാലത്ത് ഫോണില്‍ കൂടി ഞങ്ങള്‍ തമ്മില്‍ എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമായിരുന്നു. കാര്‍ത്തിക്കിന്റെ സുരേഷിന്റെ കൂടെ ഒക്കെ തമിഴില്‍ വനിത അഭിനയിക്കുമ്പോള്‍ കെട്ടിപ്പിടിക്കുന്ന സീനൊക്കെ ഉണ്ടാവും. അത് കാണുമ്പോള്‍ എനിക്ക് ദേഷ്യം വരുമെന്ന് കൃഷ്ണ ചന്ദ്രന്‍ പറയുന്നു.

  എല്ലാമിപ്പോ ഒതുങ്ങി പോയി. ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ എന്തൊരു വിഡ്ഢിത്തരമാണെന്ന് തോന്നുകയാണ്. പക്ഷേ അന്ന് ഞങ്ങളൊരു കാര്യത്തിന് മേല്‍ സംസാരിച്ച് പ്രശ്‌നമായി, ഇനി തമ്മിലൊന്നുമില്ലെന്ന് പറഞ്ഞ് ഒരു മാസത്തോളം സംസാരിക്കുക പോലും ചെയ്തില്ല. മൊബൈല്‍ ഇല്ലാത്തത് കൊണ്ട് ലാന്‍ഡ് ഫോണിലാണ് സംസാരിച്ചിരുന്നത്. എന്റെ മുഖം മാറിയാല്‍ വീട്ടില്‍ എല്ലാവര്‍ക്കും മനസിലാകുമെന്ന് വനിതയും സൂചിപ്പിച്ചു. വീട്ടില്‍ ഞങ്ങളെല്ലാവരും സൗഹൃദപരമായി സംസാരിക്കാറുള്ളത് കൊണ്ട് രാവിലെ ആവുമ്പോള്‍ പ്രശ്‌നങ്ങളൊക്കെ മാറുമെന്ന് അവര്‍ ആശ്വസിപ്പിച്ചു.

  പക്ഷേ വിവാഹം കഴിഞ്ഞാലും ഈ സംശയം വെച്ച് ഇവര്‍ തമ്മില്‍ പ്രശ്‌നമാവുമെന്ന് പറഞ്ഞ് അച്ഛന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഒരു മാസം കൊണ്ട് അതൊക്കെ ഒത്ത് തീര്‍പ്പായെന്ന് വനിതയും കൃഷ്ണ ചന്ദ്രനും പറയുന്നു. വീട്ടില്‍ താന്‍ പണിയൊന്നും എടുക്കാത്തതിന് മക്കളില്‍ നിന്നുള്ള പ്രതികരണത്തെ കുറിച്ചൊക്കെ അഭിമുഖത്തിനിടെ താരദമ്പതിമാര്‍ പറയുകയാണ്.

  Read more about: krishnachandran vanitha
  English summary
  Actor Krishnachandran Opens Up His Love Story With Vanitha In Tharapakittu
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X