For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ കാരണമാണ് പുള്ളിയുടെ കാമുകി ഇട്ടിട്ട് പോയത്; ആ പ്രതികരമാണ് ഈ ലുക്കിന് പിന്നിലെന്ന് കുഞ്ചാക്കോ ബോബന്‍

  |

  ആഴ്ചകളായിട്ട് നടന്‍ കുഞ്ചാക്കോ ബോബനാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ്് നില്‍ക്കുന്നത്. ചാക്കോച്ചന്‍ നായകനായി അഭിനയിക്കുന്ന 'ന്നാ താന്‍ പോയി കേസ് കൊട്' എന്ന സിനിമയില്‍ നിന്നും പുറത്തിറങ്ങിയ വീഡിയോ ഗാനമാണ് അതിന് കാരണം. ഉത്സവപ്പറമ്പില്‍ കിടിലന്‍ ഡാന്‍സ് കളിക്കുന്ന കള്ളുകുടിയന്റെ ഗെറ്റപ്പിലാണ് ചാക്കോച്ചനെത്തുന്നത്.

  ഇതുവരെയും കുഞ്ചാക്കോ ബോബന്റെ കരിയറില്‍ കാണാത്ത തരത്തിലുള്ള വേഷമാണിത്. മാത്രമല്ല ഭാവത്തിലും രൂപത്തിലുമൊക്കെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത മേക്കോവറാണ് താരം നടത്തിയത്. സിനിമയിലെ തന്റെ ലുക്കിന് പിന്നില്‍ ഒരു മധുരപ്രതികാരമുണ്ടെന്നാണ് ചാക്കോച്ചനിപ്പോള്‍ പറയുന്നത്. പേളി മാണിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

  ന്നാ താന്‍ പോയി കേസ് കൊട് എന്ന ചിത്രത്തിലെ ലുക്കിന് പിന്നിലെ കാരണത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍..

  രതീഷ് പൊതുവാളന്റെ തോന്നിവാസങ്ങളാണ് ഇതൊക്കെ. മാന്യം മര്യാദയ്ക്ക് ചെറിയ സിനിമകളൊക്കെ ചെയ്ത് കൊണ്ടിരുന്ന എന്നെ ഈ കോലത്തിലാക്കണമെന്നുള്ള വാശി പുള്ളിയ്ക്ക് ഉണ്ടായിരുന്നു. എന്താണതെന്ന് ഞാനും ആലോചിച്ചു. ഇത്രയും വെറൈറ്റി കാര്യങ്ങളൊക്കെ പുള്ളി പിടിച്ചത് എന്തിനാണെന്ന് ആദ്യം മനസിലായില്ല. ടീസര്‍ റിലീസായിന്റെ അന്ന് രതീഷിന്റെ നാട്ടുകാരനായ ഫിലിം ഫീല്‍ഡിലുള്ള ഒരാളെനിക്ക് മെസേജ് അയച്ചു.

  സ്ത്രീകള്‍ക്ക് പ്രണയവും കാമവും ബാധകമല്ലേ? തുണി മാറി കിടക്കുന്നത് ഫോക്കസ് ചെയ്യുന്നവരോട് പറയാനില്ലെന്ന് സ്വാസിക

  'ചാക്കോച്ചാ.. ടീസര്‍ കണ്ടു. നിങ്ങളുടെ ലുക്ക് അപാരമാണ്. എന്നൊക്കെ പറഞ്ഞു. പക്ഷേ എനിക്കൊരു കാര്യം പറയാനുള്ളത് നിങ്ങളോടുള്ള ദേഷ്യം കാരണമാണ് രതീഷ് ഇയൊരു കോലത്തിലാക്കിയതെന്ന്' അദ്ദേഹം പറഞ്ഞു.

  രതീഷുമായി എനിക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന് ഞാനും ചിന്തിച്ചു. 'പണ്ട് രതീഷ് കോളേജില്‍ പഠിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കാമുകി എന്റെ പേര് പറഞ്ഞാണ് പുള്ളിയെ തേച്ചിട്ട് പോയത്. ആ വൈരാഗ്യമാണ് ഇത്രയും കാലം കൊണ്ട് നടന്നതെന്ന്' കുഞ്ചാക്കോ ബോബന്‍ ചിരിച്ചോണ്ട് പറയുന്നു.

  കമ്മിറ്റിക്കാർ എന്നെ അടിച്ച് ഭിത്തിയില്‍ കയറ്റി; ഹൈദരാബാദില്‍ പരിപാടി അവതരിപ്പിച്ച അനുഭവം പറഞ്ഞ് അജീഷ് കോട്ടയം

  ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ കഥ എന്നോട് ആദ്യം പറഞ്ഞിരുന്നു. സിനിമയിലെ സൗബിന്റെ റോളാണ് എനിക്ക് വേണ്ടി പറഞ്ഞിരുന്നത്. സിനിമ റിലീസ് ചെയ്ത് തിയറ്ററില്‍ നിന്നും കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഹ്യൂമര്‍ എനിക്ക് മനസിലായത്. കഥ പറയുമ്പോള്‍ മര്യാദയ്ക്ക് പറയണ്ടേ എന്ന് ഞാന്‍ പുള്ളിയോട് പറഞ്ഞിരുന്നു. നമുക്കൊരു സിനിമ ചെയ്യണമെന്ന് അന്ന് പറഞ്ഞതാണ് ഇപ്പോള്‍ ഈ ചിത്രത്തിലേക്ക് എത്തിയെന്നും ചാക്കോച്ചന്‍ പറയുന്നു.

  കഴിഞ്ഞ സീസണിലെ മത്സരാര്‍ഥികള്‍ മാത്രമുള്ള മിനി ബിഗ് ബോസ് വരുന്നു? ഒടിടി യില്‍ വമ്പന്‍ ഷോ നടന്നേക്കും..!

  മകന്‍ ഇസഹാക്കിന്റെ ജനനത്തിന് ശേഷമുണ്ടായ മാറ്റത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍..

  'ഇസു വന്നതിന് ശേഷമാണ് സിനിമയോടുള്ള എന്റെ സമീപനം പ്രകടമായി മാറിയിട്ടുള്ളത്. ചാക്കോച്ചന്‍ ഫ്രീക്കൗട്ട് ചെയ്യുകയാണെന്ന് എല്ലാവരും പറയുന്നു. ഞങ്ങള്‍ക്ക് പതിനാല് കൊല്ലം കഴിഞ്ഞിട്ടാണ് ഈ ചോട്ട ഉണ്ടായത്. എന്റെ കൂടെ പഠിച്ചവരുടെ മക്കളൊക്കെ എന്റെയൊപ്പം വളര്‍ന്നു. ഞാനിപ്പോഴും മകനെ എടുത്തോണ്ട് നടക്കുകയാണ്.

  ഇവന്‍ വലുതാവുമ്പോഴും ഞാനും ഫ്രീക്കനായിരിക്കണമല്ലോ' എന്ന് തമാശരൂപേണ ചാക്കോച്ചന്‍ പറയുന്നു. എന്തായാലും ഇസു വന്നതോടെ പോസിറ്റീവ്‌നെസ് പ്രൊഫഷണ്‍ ലൈഫിലും വ്യക്തിജീവിതത്തിലും ഉണ്ടെന്ന് താരം പറഞ്ഞു.

  English summary
  Actor Kunchacko Boban Opens Up About Director Ratheesh Pothuval's Sweet Revenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X