For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ ജീവിതത്തില്‍ സമാധാനം വേണോ? പ്രിയയും താനും ചെയ്യാറുള്ള കാര്യത്തെ കുറിച്ച് പറഞ്ഞ് ചാക്കോച്ചന്‍

  |

  ചോക്ലേറ്റ് ഹീറോയായി വിലസിയിരുന്ന കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ തന്റെ കഥാപാത്രങ്ങളിലെല്ലാം മാറ്റം വരുത്തിയിരുന്നു. വില്ലത്തരമുള്ളതും അഭിനയ പ്രധാന്യമുള്ള വേഷങ്ങളിലെത്തുന്നത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് ചാക്കോച്ചന്‍. കൊറോണ കാരണം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടില്‍ തന്നെയാണ്.

  കഴിഞ്ഞ വര്‍ഷം മകന്‍ കൂടി ജീവിതത്തിലേക്ക് വന്നതോടെ സന്തോഷത്തോടെ കഴിയുകയാണ് താരകുടുംബം. മകന്‍ വന്നതിന് ശേഷം അവനെ കുറിച്ചുള്ളതും വീട്ടിലെ മറ്റ് വിശേഷങ്ങളുമടക്കം രസകരമായ പോസ്റ്റുകളുമായിട്ടാണ് ചാക്കോച്ചന്‍ എത്താറുള്ളത്. ഇതൊക്കെ അതിവേഗം വൈറലാവുകയും ചെയ്യും. അടുത്തിടെ മകനെ പേടിപ്പിക്കാനെന്നവിധം താടി വളര്‍ത്തിയ കഥ പറഞ്ഞെത്തിയതായിരുന്നു താരം. ഇപ്പോഴിതാ ഭാര്യ പ്രിയ കുഞ്ചാക്കോ ബോബനൊപ്പമുള്ള പുത്തന്‍ സെല്‍ഫി ചിത്രവുമായി എത്തിരിക്കുകയാണ് താരം.

  kunchacko-priya

  'സമാധാനപരമായ ദാമ്പത്യ ജീവിതത്തിന് തലമുറകളായി കൈമാറി വരുന്ന നിയമങ്ങളുണ്ട്. നിങ്ങള്‍ വരയ്ക്കുന്ന വരക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരക്കണമെന്ന് അവള്‍ തീരുമാനിക്കട്ടെ.' എന്നായിരുന്നു ചിത്രത്തിന് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ഇതുവരെ ചാക്കോച്ചന്‍ പങ്കുവെച്ച അടിക്കുറിപ്പുകളില്‍ ഏറ്റവും മികച്ചത് ഇതാണെന്നാണ് ആരാധകര്‍ പറയുന്നത്.

  ഇരുവരുടെയും വിവാഹവാര്‍ഷികമാണെന്ന് കരുതി നിരവധി പേരാണ് ആനിവേഴ്‌സറി ആശംസകളുമായി എത്തിയത്. എല്ലാ കാലത്തും ഇതുപോലെ സന്തുഷ്ടരായി കഴിയാന്‍ താരദമ്പതികള്‍ക്ക് സാധിക്കട്ടെ എന്നാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്. അതിനൊപ്പം മകന്‍ ഇസഹാക്കിനെ കുറിച്ചുള്ള ചോദ്യങ്ങളും വന്ന് കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ അവനെ കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ചിലര്‍ സൂചിപ്പിച്ചത്.

  Dulquer Salmaan Faced Privacy Probelms In His Childhood | FilmiBeat Malayalam

  kunchacko-priya

  മലയാളത്തിലെ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് കുഞ്ചാക്കോ ബോബനും പ്രിയയും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവലും വിവാഹിതരാവുന്നത്. വിവാഹശേഷം പതിനാല് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവര്‍ക്കും ഒരു കുഞ്ഞ് ജനിക്കുന്നത്.

  കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14 ന് ജനിച്ച മകന് ഇസഹാക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ എന്ന് വിളിക്കുന്ന താരപുത്രന്‍ ഇപ്പോള്‍ കുഞ്ഞു സെലിബ്രിറ്റിയാണ്. തന്റെ ഓരോ വിശേഷങ്ങളും കുഞ്ചാക്കോ ബോബന്‍ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നത് പ്രിയ കാരണമാണെന്ന് അടുത്തിടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞിരുന്നു. അത് കാരണം തനിക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ചാക്കോച്ചന്‍ വെളിപ്പെടുത്തിയിരുന്നു.

  English summary
  Actor Kunchacko Boban's Tips For A Peaceful Married Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X