twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രതീഷിന്‍റെ വിയോഗം വളരെ നേരത്തെ! ബിജു മേനോന്‍റെ വിവാഹത്തിന് പോയപ്പോഴുണ്ടായ കാര്യത്തെക്കുറിച്ച് നടന്‍!

    |

    മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായിരുന്നു രതീഷ്. വില്ലനായി മാത്രമല്ല നാകനായും തിളങ്ങിയിരുന്നു അദ്ദേഹം. 150 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ജയന് ശേഷം എണ്‍പതുകളെ മലയാള സിനിമയെ സജീവമാക്കിയ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. വില്ലത്തരം കൊണ്ട് മാത്രമല്ല റൊമാന്റിക് രംഗങ്ങളിലും തിളങ്ങാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. അഭിനയം മാത്രമല്ല ഇടയ്ക്ക് നിര്‍മ്മാണത്തിലും തിരിഞ്ഞിരുന്നു അദ്ദേഹം. വേഴാമ്പലെന്ന ചിത്രത്തിലൂടെയാണ് രതീഷ് അഭിനയ രംഗത്ത് അരങ്ങേറിയത്.

    സഹസംവിധായകനാവണമെന്ന ആവശ്യമുന്നയിച്ചാണ് രതീഷ് കെജി ജോര്‍ജിനെ കാണാന്‍ പോയത്. അന്ന് തനിക്ക് മുന്നിലെത്തിയ ചെറുപ്പക്കാരനെ അഭിനേതാവായി പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. തുഷാരം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം നായകനായത്. ഐവി ശശിയായിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. സിനിമയില്‍ നിന്നും അദ്ദേഹത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നായിരുന്നു ആരാധകരും സഹപ്രവര്‍ത്തകരും അഭിപ്രായപ്പെട്ടത്. രതീഷിന് പിന്നാലെയായി വര്‍ഷങ്ങള്‍ക്ക് ശേഷം മകനും മകളും അഭിനയരംഗത്ത് എത്തിയിരുന്നു. 2002 ലായിരുന്നു രതീഷ് അന്തരിച്ചത്. രതീഷിനെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അഭിനേതാവായ കുണ്ടറ ജോണി. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം പ്രിയ കൂട്ടുകാരനെക്കുറിച്ച് വാചാലനായത്.

     തുഷാരത്തിലൂടെ

    തുഷാരത്തിലൂടെ

    രതീഷിന് സിനിമയിൽ ലൈഫ് കൊടുത്തത് ശശിയേട്ടനാണ് (ഐ.വി ശശി). തുഷാരത്തിൽ ജയന് വച്ചിരുന്ന വേഷമാണ് അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് രതീഷിലേക്ക് വന്നത്. പിന്നീട് തിരക്കുള്ള നടനായി മാറുകയായിരുന്നു രതീഷ്. പെട്ടെന്നുള്ള വിയോഗം അയാൾ ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ്. കാരണം ക്രോണിക് ഡയബറ്റിക് ആയിരുന്നു രതീഷ്. എന്നാൽ ആരോഗ്യം ശ്രദ്ധിക്കില്ലായിരുന്നു. ഇഷ്‌ടപ്പെട്ട ഭക്ഷണം എന്തും കഴിക്കും.

     ബിജു മേനോന്‍റെ വിവാഹത്തിനിടയില്‍

    ബിജു മേനോന്‍റെ വിവാഹത്തിനിടയില്‍

    ഒരിക്കൽ ബിജു മേനോന്റെ കല്യാണത്തിന് തൃശ്ശൂർക്ക് പോയിട്ട് ഞാനും രതീഷും കൂടെയാണ് തിരിച്ചുവന്നത്. ചാലക്കുടി വന്നപ്പോൾ റോഡ് സൈഡിൽ ഫ്രൂട്ട്സ് വിൽക്കുന്ന കടയിൽ നിന്ന് രണ്ട് കിലോ മുന്തിരങ്ങയും മറ്റുമൊക്കെ വാങ്ങി കഴിക്കാൻ തുടങ്ങി. ടാ നിനക്ക് ഷുഗർ ഇല്ലേ എന്ന് ചോദിച്ചപ്പോൾ, 'ഓ ഷുഗർ. എന്തായാലും മരിക്കും. അതുവരെ നമുക്ക് ഇഷ്‌ടമുള്ളത് കഴിക്കണം' എന്നായിരുന്നു രതീഷിന്റെ മറുപടി.

    ശരീരം ശ്രദ്ധിക്കാറില്ല

    ശരീരം ശ്രദ്ധിക്കാറില്ല

    മറ്റൊരു അവസരത്തിൽ ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകുന്ന വഴിക്ക് മൂന്ന് കിലോ പോർക്ക് ആണ് വാങ്ങി അകത്താക്കിയത്. ശരീരം നോക്കുന്ന പരിപാടിയേ ഉണ്ടായിരുന്നില്ല രതീഷിന്. അതിൽ പറ്റിയതാണ്. ഇത്രപെട്ടെന്ന് പോകേണ്ടതായിരുന്നില്ലെന്നും ജോണി പറയുന്നു. സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ച വിയോഗങ്ങളിലൊന്നായിരുന്നു രതീഷിന്‍റേത്.

    സുരേഷ് ഗോപിയുടെ സഹായം

    സുരേഷ് ഗോപിയുടെ സഹായം

    രതീഷിന്‍റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും സുരേഷ് ഗോപി മുന്നിലുണ്ടായിരുന്നു. നൂറുപവന്‍ സ്വര്‍ണ്ണം നല്‍കിയാണ് അദ്ദേഹം രതീഷിന്‍റെ മകളുടെ വിവാഹം നടത്തിയതെന്ന് അടുത്തിടെ ആലപ്പി അഷ്റഫ് വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

    Read more about: ratheesh രതീഷ്
    English summary
    Actor kundara Johny talks about Ratheesh
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X