For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരിക്കലും കല്യാണം കഴിക്കരുതെന്ന് നിത അംബാനി; കെട്ടാതെ പൊങ്ങി പോയാല്‍ മതിയോന്ന് മമ്മൂട്ടിയും, സ്വാതി പറയുന്നു

  |

  മലയാള സിനിമയിലെ ഹാസ്യ താരത്തില്‍ നിന്നും അഭിനയ പ്രധാന്യമുള്ള റോളുകളിലേക്ക് എത്തിയ നടനാണ് കുഞ്ചന്‍. കോട്ടയം കുഞ്ഞച്ചനിലെ പച്ച പരിഷ്‌കാരി മുതലിങ്ങോട്ട് അദ്ദേഹം ചെയ്ത സിനിമകള്‍ അനേകമാണ്. ഇപ്പോഴിതാ കുഞ്ചന്റെ മകള്‍ സ്വാതി കുഞ്ചനും ഫാഷന്‍ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍ തുടങ്ങി ബോളിവുഡിലെ മുന്‍നിര നായികമാര്‍ മുതല്‍ നിത അംബാനി വരെയുള്ളവരുടെ വസ്ത്രങ്ങളുടെ ഫാഷന് പിന്നില്‍ പ്രവര്‍ത്തിക്കുകയാണ് സ്വാതി.

  അച്ഛന്റെ പാതയിലൂടെ സിനിമാഭിനയത്തിലേക്ക് എത്തിയില്ലെങ്കിലും ഇഷ്ടമേഖലയില്‍ ശോഭിക്കാന്‍ താരപുത്രിയ്ക്ക് സാധിക്കുന്നുണ്ട്. അതേ സമയം വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഇപ്പോഴില്ലെന്ന മറുപടിയാണ് സ്വാതി നല്‍കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബവുമായി അടുത്ത സൗഹൃദം ഉള്ളതിനാല്‍ അദ്ദേഹം വരെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നുണ്ടെന്നാണ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സ്വാതി പറഞ്ഞത്. വിശദമായി വായിക്കാം...

  മമ്മൂട്ടിയുടെ അടുത്ത് പോവുമ്പോള്‍ ഉപദേശിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതിനൊരു കുറവുമില്ലെന്നാണ് സ്വാതി പറയുന്നത്. 'കഴിഞ്ഞ മാസം ഞാന്‍ വീട്ടില്‍ പോയ ഉടനെ ഒരു ചോദ്യം 'നീ കെട്ടുന്നില്ലേ ഇങ്ങനെ പൊങ്ങി പോയാല്‍ മതിയോ എന്ന്'. ഞാന്‍ പറഞ്ഞു ഇല്ല അങ്കിള്‍ എനിക്ക് ഒരു വര്‍ഷം കൂടി കഴിഞ്ഞു മതി കല്യാണമെന്ന്. അപ്പോള്‍ അച്ഛനോട് പറയുകയാണ്, എടോ താന്‍ ഇങ്ങനെ ഇരുന്നോ മോളെ കെട്ടിക്കാതെ എന്ന്. അപ്പോള്‍ അച്ഛന്‍ തന്റെ സങ്കടം അവിടെ പറഞ്ഞു.

  അതിന് അവള്‍ സമ്മതിക്കണ്ടേ എന്നും അവള്‍ ഇപ്പോള്‍ കരിയറില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും. ഇതുകൂടെ കേട്ടതോടെ മമ്മൂട്ടി അങ്കിള്‍ വീണ്ടും എന്റെ നേരെ തിരിഞ്ഞു. അച്ഛന് പ്രായമായി വരികയല്ലേ, കല്യാണം കഴിഞ്ഞശേഷം നീ എന്ത് വേണമെങ്കിലും പഠിച്ചോ. അതാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചു. ദുല്‍ഖറിനെയും സുറുമി ചേച്ചിയെയും നല്ല പ്രായത്തില്‍ കല്യാണം കഴിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി അങ്കിള്‍. അവരുടേത് മനോഹരമായ കുടുംബമാണെന്നും താരപുത്രി പറയുന്നു.

  പതിനേഴാമത്തെ വയസില്‍ വിവാഹിതയായി; 24-ാമത്തെ വയസില്‍ വിവാഹമോചനവും, മനസ് തുറന്ന് അംബിക പിള്ള

  അപ്പോള്‍ സ്വാതി ഉടനെ വിവാഹിതയാവുമോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. 'ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടിയതിന് ശേഷം മാത്രം കല്യാണം മതി എന്ന സങ്കല്‍പ്പത്തിലാണ് താന്‍. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാന്‍ പറ്റുന്നുണ്ട്. സമ്പാദിക്കാനും ശ്രമിക്കാം, വിവാഹം എന്റെ ലക്ഷ്യങ്ങളെയും സ്വപ്നങ്ങളെയും നശിപ്പിക്കുമോ എന്ന് പേടി ഉള്ളില്‍ ഉണ്ടെന്നും സ്വാതി പറയുന്നു. അതേ സമയം നിത അംബാനിയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും അവര്‍ തന്നോട് വിവാഹം കഴിക്കേണ്ടെന്ന് പറഞ്ഞതിനെ പറ്റിയും സ്വാതി വെളിപ്പെടുത്തി.

  കഴിഞ്ഞ സീസണിലെ മത്സരാര്‍ഥിയുടെ സഹോദരിയും; ബിഗ് ബോസിലെ മത്സരാര്‍ഥികളെ കുറിച്ചുള്ള പുത്തന്‍ വിവരം

  Recommended Video

  Santhosh Varkey Talks About Nithya Menon | FilmiBeat Malayalam

  നിത അംബാനിയുമായി അടുത്ത ബന്ധമാണുള്ളത്. അവര്‍ എപ്പോഴും ഒരു മെന്ററേ പോലെ ആണ്. അത്രയധികം കെയര്‍ ചെയ്യാറുണ്ട്. നീ ഒരിക്കലും കല്യാണം കഴിക്കരുത് എന്ന് ഒരിക്കല്‍ നിത എന്നോട് പറഞ്ഞിരുന്നു. അത് എന്താ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു, 'തനിക്ക് ഒരുപാട് കഴിവുകളുണ്ട്. ലോകത്തിന് മുന്നില്‍ അത് കാണിച്ചു കൊടുക്കണം. ഇനി മുപ്പതുകളുടെ അവസാനം ഒക്കെ എത്തുമ്പോള്‍ ഒരു പങ്കാളി വേണമെന്ന് തോന്നിയാല്‍ മാത്രം അപ്പോള്‍ കല്യാണത്തെ കുറിച്ച് ആലോചിച്ചാല്‍ മതി' എന്ന്. വീട്ടില്‍ വന്ന് ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അച്ഛന്റെ മറുപടി ഇങ്ങനെയാണ്, 'അവര്‍ അങ്ങനെ വല്ലതും പറയും അതൊന്നും കേട്ട് നീ കല്യാണം വേണ്ടെന്നു തീരുമാനിക്കേണ്ട'എന്ന്.

  നടി ജയഭാരതി ജയന്റെ മുറപ്പെണ്ണ് ആണ്; ആരോടും പറയാതിരുന്ന ആ രഹസ്യം ജയനാണ് തന്നോട് പറഞ്ഞതെന്ന് ശ്രീകുമാരന്‍ തമ്പി

  English summary
  Actor Kunjan's Daughter Swathi Kunjan About Mammootty's Advice To Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X