For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛനെ ആരെങ്കിലും അടിക്കുന്നതോ, അച്ഛൻ മരിക്കുന്നതോ ഇഷ്ടമല്ല; ഫാഷന്‍ സങ്കല്‍പ്പങ്ങളെ പറ്റി നടന്‍ കുഞ്ചന്റെ മകൾ

  |

  മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയടക്കം മക്കള്‍ അഭിനയ ലോകത്തേക്ക് ചുവടുവെച്ച് തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഫാഷന്‍ മേഖലയില്‍ ചുവടുറപ്പിച്ച് വലിയ നേട്ടങ്ങളിലേക്ക് എത്തിയ താരപുത്രിയാണ് സ്വാതി കുഞ്ചന്‍. നടന്‍ കുഞ്ചന്റെ രണ്ട് മക്കളില്‍ ഇളയ ആളാണ് സ്വാതി. റിലയന്‍സ് മേധാവി നിത അംബാനിയുടെ ഫാഷന്‍ വിങ് ആയ ഹെര്‍ സര്‍ക്കിളിലെ ഫാഷന്‍ ഹെഡ് ആവാനുള്ള അവസരം വരെ സ്വാതിയെ തേടി എത്തിയിരുന്നു.

  ഇപ്പോള്‍ ഫ്രീലാന്‍സായി വര്‍ക്ക് ചെയ്യുന്ന സ്വാതി തന്റെ കരിയറിനെ കുറിച്ച് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുകയാണ്. സ്വാതിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നിരുന്നോന്ന് ചോദിച്ചാല്‍ ഉണ്ടെന്ന് പറയും. പക്ഷേ തനിക്ക് അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അച്ഛന്‍ വിട്ടില്ലെന്നാണ് സ്വാതി പറയുന്നത്.

  'രണ്ട് തവണ അഭിനയിക്കാന്‍ അവസരം വന്നു. അച്ഛന്‍ വിട്ടില്ല. ഇനി വരുന്ന ഓഫറുകളില്‍ വേണമെങ്കില്‍ ഒരു കൈ നോക്കാം. സിനിമയിലെ സ്‌റ്റൈലിങ് ചെയ്യാനും തനിക്ക് ഇഷ്ടമാണെന്ന്' താരപുത്രി പറയുന്നു.

  പണ്ട് സിനിമയില്‍ അച്ഛനെ ആരെങ്കിലും അടിക്കുന്നതും അച്ഛന്‍ മരിക്കുന്നതുമൊന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു. ലേലത്തിലെ സീന്‍ കണ്ട് കരഞ്ഞ് പൊളിച്ചിട്ടുണ്ട്. 'ഏയ് ഓട്ടോ' കണ്ട് ത്രില്ലടിച്ച് കുരിശ് കമ്മലൊക്കെ ഇട്ട് ഞാന്‍ പുറത്ത് പോകാനിറങ്ങി. അന്ന് അച്ഛന്‍ കണ്ണുരുട്ടി കാണിക്കുകയാണ് ചെയ്തത്.

  ഭാര്യയുടെ തിരിച്ച് വരവിന് കാരണമായത് ഞാനാണ്; പതിനാറ് വയസുള്ള മകളുണ്ട്, സുഖമില്ലാത്ത മകളെ കുറിച്ച് മനു വര്‍മ്മ

  ചെറിയ പ്രായം മുതലേ ഫാഷന്‍ മേഖലയോട് തനിക്കും ചേച്ചിയ്ക്കും ആഗ്രഹമുണ്ടായിരുന്നു. ഇതേ പറ്റിയും സ്വതി പങ്കുവെച്ചു. 'അമ്മ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോവുമ്പോഴൊക്കെ ഞാനും ചേച്ചിയും കാത്തിരുന്നത് സ്റ്റൈലന്‍ വസ്ത്രങ്ങളിഞ്ഞുള്ള പെണ്‍കുട്ടികളുടെ ചിത്രമുള്ള ഫെമിന മാസികയ്ക്ക് വേണ്ടിയായിരുന്നു. കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ ആ പേജുകള്‍ തൊട്ടും മണത്തും നോക്കും.

  ഇതെന്ത് നടത്തമാണ്; ദീപികയും കത്രീനയും ഉപേക്ഷിച്ചത് പോലെ നിങ്ങളും കളഞ്ഞേക്ക്, സാറയെ കളിയാക്കി ട്രോളന്മാര്‍

  എട്ടാം ക്ലാസ് മുതല്‍ ഫാഷന്‍ ടെക്‌നോളജി പഠിക്കണമെന്ന മോഹം മനസില്‍ കയറി. ചേച്ചിയുമായി പത്ത് വയസിന്റെ വ്യത്യാസമുണ്ട്. കോളേജിലെ ചേച്ചിയുടെ സുഹൃത്തുക്കള്‍ ഒന്നിനൊന്ന് ഫാഷനബിളായിരുന്നു. അവരുടെ ഡ്രസ്സുകളാണ് എന്റെ ഉള്ളിലും നല്ല വസ്ത്രങ്ങളോടുള്ള മോഹം ഉണര്‍ത്തിയത്.

  ലൊക്കേഷനിലുണ്ടായ അപകടത്തിൽ കോമയിലേക്ക് എത്തി; ഭാര്യയോട് എഴുതി സംസാരിച്ചിരുന്നതിനെ പറ്റി അമിതാഭ് ബച്ചന്‍

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  അമ്മയുടെ സാരിയും ചേച്ചിയുടെ ഡ്രസ്സുകള്‍ പല തരത്തില്‍ മിക്‌സ് ആന്‍ഡ് മാച്ച് ചെയ്തും കണ്ണാടിയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നതുമാണ് കുട്ടിക്കാലത്തെ പ്രധാന വിനോദം.

  ഇതിന് പുറമേ തന്റെ വീടിന് അടുത്തുള്ള മോസ്റ്റ് സ്‌റ്റൈലിഷ് താരത്തെ കുറിച്ച് പറയാതെ തന്റെ കുട്ടിക്കാലം തീരില്ലെന്നും സ്വാതി പറഞ്ഞു. 'അത് നമ്മുടെ സ്വന്തം മമ്മൂക്കയാണ്. ഈയിടെ റിലീസായ ഭീഷ്മപര്‍വ്വത്തില്‍ കറുപ്പ് മുണ്ടും നീളന്‍ മുടിയും ലെതര്‍ ചെരുപ്പുമിട്ട് മമ്മൂക്ക വന്നപ്പോള്‍ തിയറ്ററില്‍ ഞാന്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചെന്നും സ്വാതി പറയുന്നു.

  English summary
  Actor Kunjan's Daughter Swathi Kunjan Opens Up About Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X