For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു! നടി ആക്രമിക്കപ്പെട്ട വിഷയത്തെ കുറിച്ച് പറഞ്ഞ് ലാല്‍

  |

  നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള സിനിമയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ നടനാണ് ലാല്‍. വില്ലനായും കോമഡി കാണിച്ചുമൊക്കെ ലാല്‍ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറി. അതിന് മുന്‍പ് സിദ്ദിഖിനൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരുന്നു. സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടിലെത്തിയ സിനിമകള്‍ വലിയ വിജയവുമായിരുന്നു.

  എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ട് വേര്‍പിരിഞ്ഞു. സിദ്ദിഖുമായി വേര്‍പിരിഞ്ഞതില്‍ ഒരു കുറ്റബോധവുമില്ലെന്ന് പറയുകയാണ് ലാലിപ്പോള്‍. കൃത്യ സമയത്ത് തന്നൊണ് വേര്‍പിരിഞ്ഞതെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ അഭിപ്രായവുമൊക്കെ തുറന്ന് പറഞ്ഞിരിക്കുയാണ് ലാല്‍.

  അഭിപ്രായങ്ങള്‍ പലപ്പോഴും തുറന്ന് പറയാറില്ലെന്നാണ് വാസ്തവം. പല സംവിധായകരും എന്നോട് കഥ പറയാന്‍ വരാറുണ്ട്. ചിലപ്പോള്‍ ഒപ്പം നിര്‍മാതാവ് കൂടിയുണ്ടാകും. എത്രത്തോളം ബുദ്ധിമുട്ടായിരിക്കും അയാള്‍ ആ നിര്‍മാതാവിനെ കണ്ടുപിടിച്ചിരിക്കുക. അതുകൊണ്ട് കഥ എത്ര മോശമായാലും ഞാന്‍ അത് പറയാറില്ല. അങ്ങനെയുള്ള പല പടങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അഭിനയിക്കാത്തത് കൊണ്ട് ഒരു ചിത്രം മുടങ്ങന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. പണ്ട് ഞാനും സിദ്ദിഖും നിര്‍മാതാവിനെ കിട്ടാനായി കഷ്ടപ്പെട്ടതൊന്നും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റില്ലല്ലോ. എന്റെ നന്മയും തിന്മയും നോ പറയാനുള്ള മടിയാണെന്നും കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ പറയുന്നു.

  സിദ്ദിഖുമായി വേര്‍പിരിഞ്ഞതില്‍ കുറ്റബോധമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു ലാലിന്റെ ഉത്തരം. കൃത്യസമയത്ത് തന്നെയായിരുന്നു വേര്‍പിരിയല്‍. അതുകൊണ്ട് രണ്ടാള്‍ക്കും നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളു. ഞാന്‍ നടനും നിര്‍മാതാവും വിതരണക്കാരനുമൊക്കെയായി. സിദ്ദിഖ് മലയാളത്തിന് പുറമേ ഹിന്ദിയിലും തമിഴിലും സൂപ്പര്‍ ഹിറ്റുകളൊരുക്കി.

  ഇരുപത്തിയെട്ട് വര്‍ഷം മുന്‍പ് ചെയ്ത സിനിമയാണ് ഇന്‍ ഹരിഹര്‍ നഗര്‍. ആദ്യഭാഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ടാം ഭാഗത്തിന്റെ കഥ നന്നായില്ലെന്നാണ് അഭിപ്രായം. പുതിയ കാലത്തിനനുസരിച്ച് കഥ പറയുമ്പോള്‍ വേണ്ട ചില മാറ്റങ്ങള്‍ അതിലുണ്ട്. ചിത്രം വിജയമായിരുന്നെങ്കിലും ആദ്യഭാഗം പോലെ വന്‍ പ്രേക്ഷക സ്വീകര്യത ലഭിച്ചില്ല. മൂന്നാം ഭാഗമായ ഇന്‍ഗോസ്റ്റ് ഹൗസ് ഭേദപ്പെട്ട വിജയത്തിലൊതുങ്ങി. വളരെ പെട്ടെന്നാണ് രണ്ട് ഭാഗങ്ങളുടെയും കഥകള്‍ എഴുതിയത്. അതിന്റേതായ പാളിച്ചകള്‍ അതിലുണ്ട്.

  നടി ആക്രമിക്കിപ്പെട്ട സംഭവത്തില്‍ സത്യസന്ധമായ നിലപാടുകള്‍ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളു. ചില മാധ്യമങ്ങള്‍ അതിനെ വക്രീകരിച്ചു മറ്റൊരു മോശം തലത്തിലെത്തിച്ചു. എന്നെ ദിലീപിന്റെ ശത്രുവായി വരെ ചിത്രീകരിച്ചു. ദിലീപ് ഇന്നും എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ദിലീപ് ഇത് ചെയ്തുവെന്നോ ഇല്ലെന്നോ ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എനിക്കറിയാവുന്നത് ആ കുട്ടി നിലവിളിച്ച് കൊണ്ട് അന്ന് രാത്രി വീട്ടിലേക്ക് കയറി വന്ന് പറഞ്ഞ സംഭവങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ അപ്പോള്‍ ചെയ്യേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. തുടര്‍ന്ന് നടന്ന നിലവാരശൂന്യമായ ചര്‍ച്ചകളിലൊന്നും എനിക്ക് പങ്കില്ല.

  മമ്മൂട്ടി ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഈ കാണുന്ന നിലയില്‍ ഞാന്‍ എത്തില്ലായിരുന്നു. കലാഭവനില്‍ മിമിക്രി അവതരിപ്പിച്ച് നടക്കുന്ന കാലം മുതല്‍ മമ്മൂട്ടി ഞങ്ങളുടെ വലിയ ആരാധകനായിരുന്നു. ഒരിക്കല്‍ ആലപ്പുഴയില്‍ ഞങ്ങളുടെ പ്രോഗ്രാം കാണാന്‍ ഫാസില്‍ സാറിനെ വിളിച്ച് കൊണ്ട് വരുന്നത് മമ്മൂട്ടിയാണ്. പ്രോഗ്രാം കഴിഞ്ഞതിന് ശേഷം മമ്മൂട്ടിയും ഫാസില്‍ സാറും സ്റ്റേജിന് പുറകില്‍ വന്ന് ഞങ്ങളെ അഭിനന്ദിച്ചു. അന്ന് മുതലാണ് ഞങ്ങളും ഫാസില്‍ സാറും തമ്മില്‍ പരിചയമാകുന്നത്. അങ്ങനെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നതും.

  Read more about: lal ലാല്‍
  English summary
  Actor Lal About Frienship With Dileep And Siddique
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X