twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍

    By Midhun Raj
    |

    സംവിധായകനായി തുടങ്ങി പിന്നീട് അഭിനേതാവായി മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയ താരമാണ് ലാല്‍. മിമിക്രി രംഗത്തും നിന്നും എത്തിയ താരം റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കി. സിദ്ധിഖിനൊപ്പമാണ് ആദ്യ ചിത്രം ലാല്‍ ഒരുക്കിയത്. പിന്നീട് അഭിനയത്തിലും തിളങ്ങിയ താരം നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മോളിവുഡില്‍ തിളങ്ങി. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു ലാല്‍.

    ജയരാജ് ചിത്രം കളിയാട്ടത്തിലെ റോളായിരുന്നു കരിയറിന്‌റെ തുടക്കത്തില്‍ ലാലിന്‌റെതായി ശ്രദ്ധിക്കപ്പെട്ടത്. സുരേഷ് ഗോപിയും മഞ്ജു വാര്യരും മുഖ്യവേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തില്‍ നടന്റെ വില്ലന്‍ റോളിനും മികച്ച പ്രേക്ഷക പ്രശംസ ലഭിച്ചു. പിന്നീട് വാണിജ്യ സിനിമകളിലും നടന്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടനും എത്തി.

    മലയാളത്തില്‍ എല്ലാ തരം

    മലയാളത്തില്‍ എല്ലാ തരം സിനിമകളിലും അഭിനയിച്ചിട്ടുളള ലാല്‍ ഇപ്പോഴും മോളിവുഡില്‍ സജീവ സാന്നിദ്ധ്യമാണ്. അതേസമയം ദേശീയ പുരസ്‌കാരം കിട്ടിയ ശേഷം തനിക്ക് പ്രതിഫലത്തില്‍ ഒരുപാട് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ലാല്‍ തുറന്നുപറഞ്ഞിരുന്നു. ഒരു ടിവി അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്. അത് പോലെയുളള സിനിമകള്‍ മുന്നില്‍ വരുമ്പോള്‍ പ്രതിഫലം കൂടുതല്‍ ചോദിക്കാന്‍ കഴിയില്ലെന്നും നടന്‍ പറയുന്നു.

    ലാലിന്‌റെ വാക്കുകളിലേക്ക്;

    ലാലിന്‌റെ വാക്കുകളിലേക്ക്; അവാര്‍ഡ് ലഭിച്ചു കഴിഞ്ഞ ശേഷം എനിക്ക് വന്ന സിനിമകള്‍ പ്രതിഫലം കൂടുതല്‍ ചോദിക്കാന്‍ കഴിയുന്ന ടെപ്പ് സിനിമകള്‍ ആയിരുന്നില്ല. ചില സിനിമകള്‍ ഒഴിവാക്കാന്‍ വേണ്ടി ഞാന്‍ കൂടുതല്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ എനിക്കും കിട്ടിയിട്ടും ഉണ്ട്. അങ്ങനെയുളള സിനിമകളില്‍ അഭിനയിച്ചാല്‍ ഒരു നടനെന്ന നിലയില്‍ അത് വലിയ നഷ്ടം തന്നെയാണ് എന്ന് എനിക്ക് അറിയാം.

    അത് ഞാന്‍ പണം കൂടുതല്‍ ചോദിച്ചാണ്

    അത് ഞാന്‍ പണം കൂടുതല്‍ ചോദിച്ചാണ് അതിനെ മറികടക്കുന്നത് അഭിമുഖത്തില്‍ ലാല്‍ പറഞ്ഞു. അതേസമയം മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറി എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. പ്രത്യേക ജൂറി പരാമര്‍ശം ആണ് നടന് ലഭിച്ചത്. ദേശീയ പുരസ്‌കാരത്തിന് പുറമെ സംസ്ഥാന തലത്തില്‍ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു ലാല്‍.

    തലപ്പാവ്, അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍

    തലപ്പാവ്, അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് രണ്ട് തവണ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലാലിന് ലഭിച്ചത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും ഡിസ്ട്രിബ്യൂട്ടറായും മലയാളത്തില്‍ സജീവമായിരുന്നു ലാല്‍. നടന് പിന്നാലെ മകന്‍ ജീന്‍പോള്‍ ലാലും സംവിധായകനായി മലയാളത്തില്‍ തിളങ്ങി. ഹണീബീ എന്ന ചിത്രമൊരുക്കിയാണ് താരപുത്രന്‍ മോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് 2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും ലാല്‍ ജൂനിയറിന്റെതായി വലിയ വിജയം നേടി.

    മാലിദ്വീപില്‍ അവധി ആഘോഷിച്ച് യഷും കുടുംബവും, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Read more about: lal actor mollywood
    English summary
    actor lal reveals about his selection of movies and remuneration after got national film award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X