For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വര്‍ഷത്തോളം ഭാര്യയുമായി പിരിഞ്ഞിരുന്നു; പളുങ്ക് പോലെ തകര്‍ന്ന് പോവേണ്ടിരുന്ന കുടുംബത്തെ കുറിച്ച് പത്മകുമാർ

  |

  നടനും സംവിധായകനുമായ എംബി പത്മകുമാറിന്റെ പുത്തന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഭാര്യ ചിത്രയുമായി ഒരു വര്‍ഷത്തോളം വേര്‍പിരിഞ്ഞതിന് ശേഷം വീണ്ടും തിരിച്ച് വന്നതിനെ കുറിച്ച് കഴിഞ്ഞ വീഡിയോയില്‍ സംവിധായകന്‍ പറഞ്ഞിരുന്നു. തെറ്റ് മനസിലാക്കി കുടുംബത്തെ ചേര്‍ത്ത് പിടിച്ചത് കൊണ്ടാണ് ഇപ്പോഴും ഭാര്യയും മക്കളും കൂടെ ഉണ്ടായത്. താരത്തിന്റെ ആദ്യ വീഡിയോ വൈറലായതിന് പിന്നാലെ മറ്റൊരു വീഡിയോയുമായി അദ്ദേഹമെത്തി. ഇത്തവണ മുഴുവന്‍ കുടുംബത്തിനൊപ്പം വന്ന പത്മകുമാർ തങ്ങൾ വേർപിരിഞ്ഞതിന് ശേഷം മക്കൾക്കുണ്ടായ മനോവേദനയെ കുറിച്ചും ഇതുപോലെ വേർപിരിയുന്ന ആളുകൾക്കുള്ള വലിയൊരു സന്ദേശവും പങ്കുവെച്ചിരുന്നു.

  'ഈ ജനുവരിയില്‍ ഞങ്ങള്‍ നിയമപരമായി വേര്‍പിരിയും. ഞാനെത്ര കാല് പിടിച്ച് പറഞ്ഞിട്ടും അവള്‍ കേള്‍ക്കുന്നില്ല, ഞങ്ങള്‍ക്ക് 7 വയസുള്ളൊരു മകനുണ്ട്, അവന്‍ ഇതോടെ ഒറ്റപ്പെടും. അതെനിക്ക് സഹിക്കാനാവില്ല, എന്നെ സഹായിക്കാമോ, ഇത്തരത്തില്‍ നിരവധി പേരാണ് എന്നോട് സഹായം ചോദിച്ചെത്തിയത്. എന്റെ കഴിഞ്ഞ വീഡിയോ കണ്ടതിന് ശേഷം നിരവധി പേരാണ് എനിക്ക് പേഴ്സണലായി മെസ്സേജ് അയച്ചിട്ടുള്ളത്. തകര്‍ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കുടുംബങ്ങളെ കൈപിടിച്ച് ഉയര്‍ത്താമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്.

  ഞങ്ങളും ആ ഒരു അവസ്ഥയിലൂടെ കടന്ന് പോയതാണ്. 7 വയസ്സുകാരനായ മകനെ കാണാതെ ചങ്ക് ഉരുകുന്ന പിതാവിന്റെ മാനസികാവസ്ഥ എനിക്കറിയാം. എന്റെ കുടുംബത്തെ തിരിച്ചുകൊണ്ട് വരണമെന്നാഗ്രഹിക്കുന്ന ഒരാളുടെ ഹൃദയവേദന അവരുടെ കണ്ണുകളിലൂടടെ എനിക്ക് വായിച്ചറിയാന്‍ പറ്റും. കഴിഞ്ഞ തവണ ഭാര്യയ്‌ക്കൊപ്പം ആയിരുന്നെങ്കില്‍ ഇത്തവണ മകനും മകള്‍ക്കുമൊപ്പമാണ് പത്മകുമാര്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

  ഒരിക്കിലത് പളുങ്ക് പാത്രം പോലെ താഴേക്ക് വീണ് തകര്‍ന്ന് കൊണ്ടിരുന്നതാണ്. ആ തകര്‍ച്ചയ്ക്ക് തൊട്ട് മുന്‍പ് ഞാന്‍ കൈ പിടിച്ച് തിരിച്ച് കൊണ്ട് വന്നതാണ് ഈ കുടുംബം. ഒരു വര്‍ഷത്തോളമാണ് ഞങ്ങള്‍ പിരിഞ്ഞിരുന്നത്. ആ സമയത്ത് സത്യയ്ക്ക് 6 വയസ് കഴിഞ്ഞിരുന്നു. അവനെ അത് ബാധിക്കുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. ആ സമയത്തെ അനുഭവത്തെക്കുറിച്ച് മകന്‍ തന്നെയാണ് പറഞ്ഞത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ജീവിതം മിസ് ചെയ്തതിനെ കുറിച്ചാണ് പത്മകുമാറിന്റെ മകന്‍ സത്യ പറഞ്ഞത്. അച്ഛനും അമ്മയും രാത്രി വഴക്കിട്ടിരുന്നു, അത് ഞാനങ്ങനെ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ അച്ഛന്‍ ദേഷ്യപ്പെട്ട് പുറത്തേക്ക് പോയി, കരഞ്ഞു കൊണ്ടിരിക്കുന്ന അമ്മയെയാണ് രാവിലെ കണ്ടത്.

  Alone Behind The Scene Video-പുതിയ ലുക്കില്‍ കിടുവായി ലാലേട്ടൻ

  സാധാരണ വീട്ടില്‍ പോവുമ്പോള്‍ അമ്മ കരയാറില്ല. ഇത്തവണ കരയുന്നത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയിരുന്നു പതിവ് പോലെ നമ്മള്‍ തിരിച്ചെത്തും എന്നായിരുന്നു കരുതിയത്. 2 ദിവസം കഴിഞ്ഞിട്ടും തിരിച്ചു വരാതെയായപ്പോള്‍ ശരിക്കും സങ്കടം തോന്നിയിരുന്നു. രണ്ടാളും ഒപ്പമുണ്ടാവുമ്പോഴുള്ള വൈബ് പിന്നെ എവിടെയോ നഷ്ടമായി. പാരന്‍സിന്റെ സെപ്പറേഷന്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മക്കളാണ്. അച്ഛനും അമ്മയും വിഷമിച്ചതിനേക്കാള്‍ കൂടുതല്‍ വിഷമിച്ചത് ഞാനാണ്. തിരിച്ച് വരുമോ എന്നറിയാത്ത വല്ലാത്ത അവസ്ഥയിലായിരുന്നു എന്നും പത്മകുമാറിന്റെ മകന്‍ പറയുന്നു. ഞങ്ങളുടെ ജീവിതം ഒരു അനുഭവ സാക്ഷ്യമാണെന്നാണ് പത്മകുമാര്‍ പറയുന്നത്. ഞങ്ങള്‍ നേടിയെടുത്തത് ഈ സന്തോഷത്തിന്റെ തണലാണ്. എല്ലാവര്‍ക്കും സാധിക്കും. എന്തൊക്കെ വാശി കാണിച്ചാലും നിങ്ങള്‍ക്കിഷ്ടപ്പെട്ട പങ്കാളിയല്ലെങ്കിലും നിങ്ങളൊന്ന് ചേര്‍ന്നവരല്ലേ, നിങ്ങള്‍ക്കൊരു കുഞ്ഞില്ലേ. അതിനായി ശ്രമിച്ച് നോക്കൂ. നല്ലൊരു ജീവിതവും തണലും ഉണ്ടാവും എന്നും പറഞ്ഞാണ് പത്മകുമാര്‍ വീഡിയോ അവസാനിപ്പിച്ചത്.

  English summary
  Actor M.B.Padmakumar And Wife Chithra's Latest Video With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X